നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • സ്പ്രിങ്ക്ളർ: കോടതി ഉത്തരവ് സ്വാഗതം ചെയ്യുന്നു; കരാറുമായി മുന്നോട്ടു പോകാൻ സർക്കാരിന് ധാര്‍മിക അവകാശമില്ലെ; ചെന്നിത്തല

    സ്പ്രിങ്ക്ളർ: കോടതി ഉത്തരവ് സ്വാഗതം ചെയ്യുന്നു; കരാറുമായി മുന്നോട്ടു പോകാൻ സർക്കാരിന് ധാര്‍മിക അവകാശമില്ലെ; ചെന്നിത്തല

    കോടതിയുടെ പരാമര്‍ശങ്ങളും വാക്കാലുള്ള പരാമര്‍ശങ്ങളും കണക്കിലെടുത്താല്‍ ഈ കരാറുമായി സര്‍ക്കാരിന് മുന്നോട്ടു പോകാനുള്ള ധാര്‍മികമായ അവകാശമില്ലെന്നും ചെന്നിത്തല

    പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

    പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

    • Share this:
      തിരുവനന്തപുരം: സ്പ്രിങ്ക്ളർ കേസിൽ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെ സ്വാഗതം ചെയ്യുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷം ഉന്നയിച്ച വിഷയങ്ങൾ അതീവ ഗൗരവസ്വഭാവത്തിലുള്ളതാണെന്നാണ് കോടതിയുടെ ഇടക്കാല ഉത്തരവിലൂടെ കാണാന്‍ കഴിയുന്നത്. തങ്ങൾ ഉന്നയിച്ച അഞ്ചുകാര്യങ്ങള്‍ക്കും തീര്‍പ്പുണ്ടായെന്നും അദ്ദേഹം പറഞ്ഞു.
      BEST PERFORMING STORIES:'രഹസ്യാത്മകത ഉറപ്പാക്കണം'; കർശന ഉപാധികളോടെ സ്പ്രിങ്ക്ളർ കരാർ തുടരാൻ ഹൈക്കോടതി അനുമതി [NEWS]COVID 19| Sprinklr Row| സ്പ്രിങ്ക്ളറിനെ മാത്രം എങ്ങനെ തെരഞ്ഞെടുത്തു? ഹൈക്കോടതിയിൽ നടന്നത് മണിക്കൂറുകൾ നീണ്ട വാദം [NEWS]ലഹരിയ്ക്കായി കോഫി-കോളാ മിശ്രിതം; ആരോഗ്യത്തിന് അതീവ ഹാനീകരമെന്ന് വിദഗ്ധർ [NEWS]
      ഡേറ്റാ സുരക്ഷിതത്വം ഏറ്റവും പ്രധാനപ്പെട്ട കാര്യമാണെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നത്. അക്കാര്യത്തില്‍ തീരുമാനം ഉണ്ടായി. വ്യക്തിയുടെ സമ്മതപ്രകാരം മാത്രമേ വിവരങ്ങള്‍ ശേഖരിക്കാന്‍ പാടുള്ളൂ എന്ന ആവശ്യവും അംഗീകരിക്കപ്പെട്ടു. കേരള സര്‍ക്കാരിന്റെ എംബ്ലവും ചിഹ്നങ്ങളും ഉപയോഗിച്ചു കൊണ്ടുള്ള സ്പ്രിംക്ലര്‍ കമ്പനിയുടെ പ്രചാരണ പരിപാടികള്‍ നിര്‍ത്തിവെക്കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. വ്യക്തിഗത വിവരങ്ങളുടെ രഹസ്യാത്മക പൂര്‍ണമായി പാലിക്കണമെന്ന് കോടതി ആവശ്യപ്പെട്ടിരിക്കുന്നു. കമ്പനി ശേഖരിച്ച വിവരങ്ങള്‍ മറ്റാര്‍ക്കും കൈമാറരുതെന്നും കോടതി നിഷ്‌കര്‍ഷിച്ചതായും ചെന്നിത്തല പറഞ്ഞു.

      സര്‍ക്കാരിന് മാന്യതയുണ്ടെങ്കില്‍ സ്പ്രിംക്ലറുമായുള്ള കരാര്‍ റദ്ദാക്കണം. കോടതിയുടെ പരാമര്‍ശങ്ങളും വാക്കാലുള്ള പരാമര്‍ശങ്ങളും കണക്കിലെടുത്താല്‍ ഈ കരാറുമായി സര്‍ക്കാരിന് മുന്നോട്ടു പോകാനുള്ള ധാര്‍മികമായ അവകാശമില്ലെന്നും ചെന്നിത്തല പറഞ്ഞു.



      First published:
      )}