• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഹർത്താൽ നിയന്ത്രണ ബിൽ പാസാക്കണമെന്ന് പ്രതിപക്ഷനേതാവ്

ഹർത്താൽ നിയന്ത്രണ ബിൽ പാസാക്കണമെന്ന് പ്രതിപക്ഷനേതാവ്

വിവിധ രാഷ്ട്രീയപാർട്ടികളും സംഘടനകളും ആഹ്വാനം ചെയ്യുന്ന ഹർത്താലുകളും മിന്നൽ പണിമുടക്കുകളും കേരളത്തിൽ പ്രഖ്യാപിച്ചത് വലിയ തോതിലുള്ള ബുദ്ധിമുട്ടുകൾ ജനങ്ങൾക്ക് ഉണ്ടാക്കിയിട്ടുണ്ടെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.

രമേശ് ചെന്നിത്തല(ഫയൽ ചത്രം.)

രമേശ് ചെന്നിത്തല(ഫയൽ ചത്രം.)

  • Last Updated :
  • Share this:
    തിരുവനന്തപുരം: വിവിധ രാഷ്ട്രീയപാർട്ടികളും സംഘടനകളും ആഹ്വാനം ചെയ്യുന്ന ഹർത്താലുകളും മിന്നൽ പണിമുടക്കുകളും കേരളത്തിൽ പ്രഖ്യാപിച്ചത് വലിയ തോതിലുള്ള ബുദ്ധിമുട്ടുകൾ ജനങ്ങൾക്ക് ഉണ്ടാക്കിയിട്ടുണ്ടെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഹർത്താൽ നിയന്ത്രണ ബിൽ പാസാക്കണമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

    16-11-2015ൽ ഈ സഭയിലാണ് ഹർത്താൽ നിയന്ത്രണ ബിൽ സർക്കുലേറ്റ് ചെയ്തത്. 02-12-2015ൽ ഇത് അവതരിപ്പിച്ചത്. ഇത് സഭയുടെ വികാരം മാനിച്ചാണ് സെലക്റ്റ് കമ്മിറ്റിക്ക് അയച്ചത്. നിയമ പരിഷ്കരണ കമ്മീഷൻ തയ്യാറാക്കിയ ബില്ലായിരുന്നു അത്. അത് ഇന്നും ഈ സഭയിലുണ്ട്, സഭയുടെ പ്രോപ്പർട്ടി തന്നെയാണ്. അനാവശ്യമായ ഹർത്താലുകൾ നിയന്ത്രിക്കണം എന്ന കാര്യത്തിൽ സഭ ഏകാഭിപ്രായം ആണെങ്കിൽ ഈ ബിൽ സഭയിൽ അവതരിപ്പിച്ച് പാസാക്കാൻ സർക്കാർ തയ്യാറാകുമോ എന്നും പ്രതിപക്ഷനേതാവ് ചോദിച്ചു.

    ഹർത്താൽ: അക്രമം നടത്തിയവർക്കെതിരെ ശക്തമായ നടപടിയെന്ന് മുഖ്യമന്ത്രി

    ഹർത്താൽ വിഷയത്തിൽ കേരളം ഇനിയുള്ള കാലഘട്ടങ്ങളിൽ ശക്തമായ നിലപാട് എടുക്കണമെന്നാണ് സമീപകാലത്ത് നടന്ന സംഭവങ്ങൾ തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് സഭയുടെ പ്രോപ്പർട്ടിയായി ഇപ്പോഴുള്ള ഈ ബിൽ പുനരവതരിപ്പിച്ച് പാസാക്കണം അതിന് മുൻകൈയെടുക്കുമോ എന്നാണ് അറിയാനുള്ളത്. വിഷയം ആദ്യം സഭയ്ക്ക് പുറത്ത് ചർച്ച ചെയ്യാമെന്നും അതിനുശേഷം പ്രതിപക്ഷ നേതാവിന്‍റെ നിർദ്ദേശം പരിഗണിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

    First published: