• HOME
  • »
  • NEWS
  • »
  • kerala
  • »
  • Onam 2020 | ഓണക്കാലത്ത് പ്രവര്‍ത്തന സമയം നീട്ടണം; വ്യാപാരികളുടെ ആവശ്യത്തെ അനുകൂലിച്ച്  മുഖ്യമന്ത്രിക്ക് പ്രതിപക്ഷനേതാവിന്റെ കത്ത്

Onam 2020 | ഓണക്കാലത്ത് പ്രവര്‍ത്തന സമയം നീട്ടണം; വ്യാപാരികളുടെ ആവശ്യത്തെ അനുകൂലിച്ച്  മുഖ്യമന്ത്രിക്ക് പ്രതിപക്ഷനേതാവിന്റെ കത്ത്

വ്യാപാരസ്ഥാപനങ്ങളുടെ നിലവിലുള്ള പ്രവര്‍ത്തിസമയം വര്‍ദ്ധിപ്പിച്ചാല്‍ കടകളിലെ നിലവിലുള്ള തിരക്കും, ആള്‍ക്കൂട്ടവും കുറയ്ക്കാനാകും. ഈ സാഹചര്യത്തിലാണ്  വ്യാപാരസ്ഥാപനങ്ങളുടെ പ്രവര്‍ത്തനസമയം രാത്രി ഒമ്പത് വരെയെങ്കിലും നീട്ടണമെന്ന് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്.

രമേശ് ചെന്നിത്തല

രമേശ് ചെന്നിത്തല

  • News18
  • Last Updated :
  • Share this:
    തിരുവനന്തപുരം: കച്ചവടം പൊടിപൊടിക്കേണ്ട ഓണക്കാലത്ത് വ്യാപാരികൾ നിരാശയിലാണ്. ടെക്സ്റ്റൈൽസുകൾക്ക് മുന്നിലും ആഭരണകടകൾക്ക് മുന്നിലും പ്രത്യേക പന്തൽ കെട്ടി. കോവിഡ് പ്രോട്ടോകോൾ പ്രകാരമാണ് അകത്തേക്കുള്ള പ്രവേശനം. ഒരു സമയം പ്രവേശിക്കുന്നവർ ഓണക്കോടി തിരഞ്ഞെടുത്ത് ഇറങ്ങുമ്പോൾ സമയമെടുക്കും.

    ഇതോടെ പുറത്ത് കാത്തിരുന്നു മുഷിഞ്ഞ പലരും മടങ്ങും. ഇതിന് പ്രതിവിധിയായി പ്രവർത്തനസമയം ദീർഘിപ്പിക്കണമെന്നാണ് ആവശ്യം. രാത്രി 9 മണി വരെയെങ്കിലും തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകണമെന്നാണ് വ്യാപാരികൾ ആവശ്യപ്പെടുന്നത്. നിലവിൽ സംസ്ഥാനത്തെ വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തി സമയം രാവിലെ 7 മുതല്‍ വൈകുന്നേരം 7 വരെയാണ് സര്‍ക്കാര്‍  നിശ്ചയിച്ചിരിക്കന്നത്.

    You may also like:സർക്കാരിന് തിരിച്ചടി; പെരിയ ഇരട്ടക്കൊലപാതക കേസ് സിബിഐക്ക് വിട്ട് ഹൈക്കോടതി [NEWS]വീട് നിർമാണത്തിനായി കുഴിയെടുത്തു; കിട്ടിയത് ആയിരം വർഷം പഴക്കമുള്ള സ്വർണ നാണയങ്ങൾ [NEWS] മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും സമയപരിധി നല്‍കാറില്ല;സ്പീക്കർ [NEWS]

    കോവിഡ് പ്രോട്ടോകോള്‍ പാലിച്ചു കൊണ്ട് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. ഓണം അടുക്കുന്നതോടെ കടകളിലെ തിക്കും തിരക്കും ഇനിയും വര്‍ദ്ധിക്കും. ഇത് കോവിഡ് വ്യാപനം വര്‍ദ്ധിപ്പിക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.

    വ്യാപാരസ്ഥാപനങ്ങളുടെ നിലവിലുള്ള പ്രവര്‍ത്തിസമയം വര്‍ദ്ധിപ്പിച്ചാല്‍ കടകളിലെ നിലവിലുള്ള തിരക്കും, ആള്‍ക്കൂട്ടവും കുറയ്ക്കാനാകും. ഈ സാഹചര്യത്തിലാണ്  വ്യാപാരസ്ഥാപനങ്ങളുടെ പ്രവര്‍ത്തനസമയം രാത്രി ഒമ്പത് വരെയെങ്കിലും നീട്ടണമെന്ന് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്.
    Published by:Joys Joy
    First published: