മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിമാർ നടത്തുന്ന വിദേശസന്ദർശനം ഉല്ലാസയാത്രയെന്ന് ചെന്നിത്തല

ജപ്പാനിലേക്ക് നേരിട്ട് പോവാന്‍ കഴിയുമ്പോള്‍ ദുബൈ വഴി പോകുന്നതെന്തിന് എന്നടക്കമുള്ള ചോദ്യങ്ങളാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്‍റെ വിദേശയാത്രയെക്കുറിച്ച് പ്രതിപക്ഷം ഉയര്‍ത്തുന്നത്.

News18 Malayalam | news18
Updated: November 30, 2019, 5:00 PM IST
മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിമാർ നടത്തുന്ന വിദേശസന്ദർശനം ഉല്ലാസയാത്രയെന്ന് ചെന്നിത്തല
രമേശ് ചെന്നിത്തല
  • News18
  • Last Updated: November 30, 2019, 5:00 PM IST
  • Share this:
കോഴിക്കോട്: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിലുള്ള വിദേശസന്ദര്‍ശനം ഉല്ലാസയാത്രയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ധൂര്‍ത്തും ധാര്‍ഷ്ട്യവും എല്‍ഡിഎഫ് സര്‍ക്കാരിന്റെ മുഖമുദ്രയായി. സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച ധവളപത്രം പുറത്തിറക്കാന്‍ ധനമന്ത്രി തോമസ് ഐസകിനെ വെല്ലുവിളിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.

ജപ്പാനിലേക്ക് നേരിട്ട് പോവാന്‍ കഴിയുമ്പോള്‍ ദുബൈ വഴി പോകുന്നതെന്തിന് എന്നടക്കമുള്ള ചോദ്യങ്ങളാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്‍റെ വിദേശയാത്രയെക്കുറിച്ച് പ്രതിപക്ഷം ഉയര്‍ത്തുന്നത്. ദുബൈയില്‍ ഒരു പകല്‍ തങ്ങിയ ശേഷമാണ് സംഘം ജപ്പാനിലേക്ക് പോയത്. ഔദ്യോഗിക കാര്യങ്ങള്‍ക്ക് പോകുമ്പോള്‍ ഭാര്യമാരെയടക്കം കൊണ്ടു പോകുന്നതില്‍ അസ്വാഭാവികതയുണ്ടെന്നും ചെന്നിത്തല ആരോപിച്ചു. ഒസാക്കാ യൂണിവേഴ്‌സിറ്റിയുമായി ഒരു എംഒയു പോലും ഒപ്പിട്ടിട്ടില്ല. എക്‌സിക്യുട്ടിവ് വൈസ് പ്രസിഡന്‍റുമായി നടത്തിയ ചര്‍ച്ച രജിസ്ട്രാര്‍ തലത്തിലുള്ള ഒരു ഉദ്യോഗസ്ഥന്‍ ചെയ്യേണ്ട കാര്യമായിരുന്നു.

അടിച്ചത് മുളക് സ്പ്രേ അല്ല; എ.കെ ബാലന് നിഴലിനെ പോലും ഭയം, താൻ ബാലന്‍റെ ഓഫീസിൽ പോയിരുന്നെന്നും ബിന്ദു അമ്മിണി


ഇതിന് മുഖ്യമന്ത്രിയും മന്ത്രിമാരും പോയതെന്തിനാണെന്ന് പ്രതിപക്ഷനേതാവ് ചോദിച്ചു. തോഷിബ കരാറിന്‍റെ കാര്യത്തിലും സമാനമാണ് അവസ്ഥ. കേരള ഇലക്ട്രിക്കല്‍സിനെ മുന്‍ നിര്‍ത്തി ഒരു ഔട്ട് സോഴ്‌സ്ഡ് മാനുഫാക്ചറിങ് യൂണിറ്റ് നിര്‍മിക്കാന്‍ അവര്‍ താല്‍പര്യം അറിയിക്കുകയായിരുന്നു. ഇക്കാര്യത്തില്‍ ടെക്‌നോളജി ട്രാന്‍സ്ഫര്‍ ഇല്ല. കെല്‍, തോഷിബ എംഡിമാര്‍ കൊച്ചിയിലോ ഡല്‍ഹിയിലോ തീരുമാനിക്കേണ്ട കാര്യത്തിനാണ് ഉല്ലാസയാത്രയെന്നും പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി. യാത്രയ്ക്ക് 80 ലക്ഷത്തിലധികം രൂപ ചിലവാകുമെന്നും യാത്രയുടെ വിശദാംശങ്ങള്‍ പരസ്യപ്പെടുത്തുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.

നികുതി പോലും പിരിക്കാതെ അനാവശ്യ ചെലവുകള്‍ വർദ്ധിപ്പിക്കുകയാണ് സര്‍ക്കാരെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. ധനമന്ത്രിയെ സംസ്ഥാനത്തിന്‍റെ സാമ്പത്തികസ്ഥിതി വ്യക്തമാക്കുന്ന ധവളപത്രം അവതരിപ്പിക്കാന്‍ പ്രതിപക്ഷ നേതാവ് വെല്ലുവിളിച്ചു. സര്‍ക്കാര്‍ ധവളപത്രം അവതരിപ്പിക്കുന്നില്ലെങ്കില്‍ പ്രതിപക്ഷം സമാന്തരമായി ധവളപത്രം പുറത്തിറക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
First published: November 30, 2019, 5:00 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading