'ഭൂപതിവ് ചട്ടം ഭേദഗതി ചെയ്തത് ക്വാറികള്‍ക്കു വേണ്ടി'; സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി ചെന്നിത്തല
'ഭൂപതിവ് ചട്ടം ഭേദഗതി ചെയ്തത് ക്വാറികള്‍ക്കു വേണ്ടി'; സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി ചെന്നിത്തല
ക്വാറികള്‍ക്ക് അനുമതി നല്‍കിയതിന്റെ ഫയല്‍ പുറത്തുവിടാന്‍ സര്‍ക്കാര്‍ തയാറാകണം.കേരളം പുനര്‍ നിര്‍മ്മിക്കുകയല്ല കേരളം പൊട്ടിച്ചു വില്‍ക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
തിരുവനന്തപുരം: പുതിയ ക്വാറികള്‍ തുടങ്ങാന്‍ അനുമതി നല്കിയ തീരുമാനത്തില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 1964 ലെ ഭൂപതിവ് ചട്ടം ഭേദഗതി ചെയ്തതിന് പിന്നില്‍ വന്‍അഴിമതിയാണെന്നും ഇതില്‍ സമഗ്ര അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
പതിച്ച് നല്കിയ ഭൂമിയില്‍ ഖനനം അനുവദിക്കാനുള്ള തീരുമാനം ക്വാറി മാഫിയക്ക് വേണ്ടിയാണ്. റവന്യൂ മന്ത്രിയുടെ അധികാരത്തിൽപ്പെടുന്ന വിഷയത്തില്‍ മന്ത്രിസഭയില്‍ വ്യവസായ മന്ത്രിയാണ് ഔട്ട് ഓഫ് അജണ്ടയായി ഭേദഗതി കൊണ്ടുവന്നത്. കേരളം കണ്ട ഏറ്റവും വലിയ അഴിമതിയും കൊള്ളയുമാണിത്. ഈ വിഷയത്തില്‍ സി.പിഐ അഭിപ്രായം വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
കഴിഞ്ഞ പ്രളയത്തിന് ശേഷം 119 ക്വാറികള്‍ക്കാണ് അനുമതി നല്‍കിയത്. കേരളം പുനര്‍ നിര്‍മ്മിക്കുകയല്ല കേരളം പൊട്ടിച്ചു വില്‍ക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ക്വാറികള്‍ക്ക് അനുമതി നല്‍കിയതിന്റെ ഫയല്‍ പുറത്തുവിടാന്‍ സര്‍ക്കാര്‍ തയാറാകണം. വിഷയത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും ചെന്നിത്തല പറഞ്ഞു.
കേരളം കണ്ട ഏറ്റവും വലിയ കൊള്ളയ്ക്കാണ് സര്‍ക്കാര്‍ നേതൃത്വം നല്‍കുന്നത്. ഭൂ പതിവ് ചട്ടത്തില്‍ സര്‍ക്കാര്‍ ഭേദഗതികള്‍ വരുത്തിയ മന്ത്രിസഭ കര്‍ഷകരുടെ മൊറട്ടോറിയത്തിന്റെ കാര്യത്തില്‍ തുടര്‍ തീരുമാനമെടുത്തില്ല. എന്നാല്‍ 24 മണിക്കൂറിനുള്ളില്‍ ക്വാറിക്കു വേണ്ടിയുള്ള ഉത്തരവിറങ്ങി. ഇത് സംശയാസ്പദമാണെന്നും ചെന്നിത്തല പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.