മന്ത്രിയും പി.എസും ചേർന്ന് മാർക്ക് തട്ടിപ്പ് നടത്തുന്നു; ജലീലിനെതിരെ അന്വേഷണം വേണം: ചെന്നിത്തല

"മന്ത്രിയും ഇടതു സിന്‍ഡിക്കറ്റ് അംഗങ്ങളും ചേര്‍ന്ന് തോറ്റവരെ ജയിപ്പിക്കുകയാണ്."

News18 Malayalam | news18-malayalam
Updated: October 14, 2019, 12:31 PM IST
മന്ത്രിയും പി.എസും ചേർന്ന് മാർക്ക് തട്ടിപ്പ് നടത്തുന്നു; ജലീലിനെതിരെ അന്വേഷണം വേണം: ചെന്നിത്തല
News18
  • Share this:
തിരുവനന്തപുരം: മന്ത്രി കെ.ടി ജലീൽ നേരിട്ട് ഇടപെട്ട് സർവകലാശാലാ പരീക്ഷകളിൽ മാർക്ക് തട്ടിപ്പ് നടത്തുന്നെന്ന ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എം.ജി സര്‍വകലാശാലാ അദാലത്തില്‍ മന്ത്രിയും മന്ത്രിയുടെ പി.എസും ഇടപെട്ട് വ്യാപക തട്ടിപ്പ് നടത്തി.  അദാലത്തിലൂടെ മാര്‍ക്ക് കൂട്ടിനല്‍കി തോറ്റവരെ ജയിപ്പിക്കുന്ന മന്ത്രി കെ.ടി.ജലീലിനെതിരെ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

എം.ജി.സര്‍വകലാശാലയിലെ വിദ്യാർഥിക്ക് അദാലത്തിലൂടെ മാര്‍ക്ക് കൂട്ടി നല്‍കാന്‍ മന്ത്രി ആവശ്യപ്പെട്ടിരുന്നു. സര്ഷർവകലാശാലാ അധികൃതർ ഇതിനു തയാറാകാതെ വന്നതോടെ  സിന്‍ഡിക്കേറ്റിൽ ഔട്ട്ഓഫ് അജണ്ടയായാണ് വിഷയം അവതരിപ്പിച്ചത്.  ഒരുവിഷയത്തില്‍ തോറ്റ എല്ലാവര്‍ക്കും മോഡറേഷന് പുറമേ അഞ്ച് മാര്‍ക്ക് കൂട്ടിനല്‍കാനായിരുന്നു സിന്‍ഡിക്കേറ്റിന്റെ തീരുമാനം. ഇടതുപക്ഷക്കാരായ സിന്‍ഡിക്കേറ്റ് അംഗങ്ങളാണ് ഇതിന് പിന്നിലെന്നും ചെന്നിത്തല പറഞ്ഞു.

മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി അദാലത്തില്‍ പങ്കെടുത്തത് ചട്ടവിരുദ്ധമാണ്. സര്‍വകലാശാല ചട്ടമനുസരിച്ച് പരീക്ഷാഫലം വന്നതിനുശേഷം മാര്‍ക്ക് കൂട്ടിനല്‍കാന്‍ നിയമമില്ല. മന്ത്രിയും ഇടതു സിന്‍ഡിക്കറ്റ് അംഗങ്ങളും ചേര്‍ന്ന് തോറ്റവരെ ജയിപ്പിക്കുകയാണെന്നും പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി. പി.എസ്.സി.യെ തകര്‍ക്കുന്ന സര്‍ക്കാര്‍ സര്‍വകലാശാല പരീക്ഷകളെയും നശിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

Also Read 'മഞ്ചേശ്വരത്ത് വിശ്വാസി, കോന്നിയിലും അരൂരിലും നവോത്ഥാന നായകൻ; മുഖ്യമന്ത്രി പ്രവർത്തിക്കുന്നത് പാഷാണം വർക്കിയുടെ റോളിൽ'; ചെന്നിത്തല

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: October 14, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading