കോന്നി: മാർക്ക് ദാന വിവാദത്തിൽ മന്ത്രി കെ.ടി ജലീലിനെതിരായ ആരോപണങ്ങൾ ആവർത്തിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയില്ലാതെ വന്നപ്പോഴാണ് മന്ത്രി തന്റെ മകനെതിരെ ബാലിശമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. ഉന്നത വിദ്യാഭ്യാസ മന്ത്രിയില്‍ നിന്ന് ഉന്നതനിലവാരമാണ് കേരളം പ്രതീക്ഷിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
തന്റെ മകന്റെ ഇന്റര്‍വ്യൂവിന് താന്‍ കൂടെ പോകുകയല്ലാതെ പിന്നെ മറ്റാരെങ്കിലുമാണോ പോകേണ്ടതെന്നും ചെന്നിത്തല ചോദിച്ചു. കള്ളനെ കയ്യോടെ പിടിച്ചതിലുള്ള പരിഭ്രമമാണ് ജലീലിന്. അതുകൊണ്ടാണ് ഇങ്ങനെ പലതും വിളിച്ച് പറയുന്നത്. തന്റെ മകന് സിവില്‍ സര്‍വീസില്‍ 210-ാം റാങ്ക് ലഭിച്ചതില്‍ അദ്ദേഹത്തിന് വിഷമമുണ്ടാകും. മന്ത്രിയുടെ അറിവില്ലായ്മയാണ് സിവില്‍സര്‍വീസ് പരീക്ഷയെ സംബന്ധിച്ച് ആരോപണത്തിന് പിന്നിലെന്ന് ചെന്നിത്തല പറഞ്ഞു.
എംജി സർവകലാശാലയിലെ ദാനവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന ആരോപണങ്ങള്‍ക്ക് വ്യക്തമായി ഒരു മറുപടി പറയാന്‍ മന്ത്രിയെ വെല്ലുവിളിക്കുന്നു. മന്ത്രിയെ മാറ്റി നിര്‍ത്തി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കാൻ മുഖ്യമന്ത്രി തായാറാകമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
Also Read 'യു.പി.എസ്.സി പരീക്ഷയെക്കുറിച്ച് ആക്ഷേപം ഉന്നയിക്കുന്ന ആദ്യ രാഷ്ട്രീയപ്രവർത്തകനാണ് ജലീൽ'
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: K t jaleel, Ldf goverment, Ramesh chennithala, Vd satheeasan