'സര്‍ക്കാര്‍ ഭക്ഷണം എന്ന് പറഞ്ഞ് ഭയപ്പെടുത്തേണ്ട; KSEB യില്‍ നടന്നത് തീവെട്ടിക്കൊള്ള': ചെന്നിത്തല
സര്‍ക്കാര്‍ ഭക്ഷണം എന്നുപറഞ്ഞ് യുഡിഎഫിനെ ഭയപ്പെടുത്തിക്കളയാമെന്ന ധാരണ മുഖ്യമന്ത്രിക്ക് വേണ്ട. അതു കൈയ്യില്‍ വച്ചാല്‍ മതി. ഇത് കേരളമാണ്. ലാവലിന്‍ കേസിന്റെ അങ്കലാപ്പിലാണ് പിണറായിയെന്നും ചെന്നിത്തല ആരോപിച്ചു.
news18-malayalam
Updated: September 21, 2019, 12:40 PM IST

രമേശ് ചെന്നിത്തല(ഫയൽ ചത്രം.)
- News18 Malayalam
- Last Updated: September 21, 2019, 12:40 PM IST
കാസര്‍കോട്: കെഎസ്ഇബിയുടേതുള്പ്പെടെ കിഫ്ബി പദ്ധതികളില്‍ നടന്നത് വന്‍ ക്രമക്കേടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കിഫ്ബിയില്‍ നടന്ന അഴിമതിയുടെ ചെറിയൊരു ഭാഗം മാത്രമാണ് ഇതുവരെ പുറത്തു വന്നിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
സിയാലില്‍ സർക്കാരിന് 35 ശതമാനം ഓഹരി ഇല്ല. എന്നാല്‍ കിയായില്‍ 35 ശതമാനത്തിന് മുകളിലാണ് സര്‍ക്കാര്‍ ഓഹരി. കാര്യങ്ങള്‍ സുതാര്യമാണെങ്കില്‍ കണ്ണൂർ വിമാനത്താവളത്തിലെ ഓഡിറ്റിനെ മുഖ്യമന്ത്രി എതിര്ക്കുന്നതെ എന്തിനാണെന്നും ചെന്നിത്തല ചോദിച്ചു. കള്ളക്കളികള്‍ പുറത്തുവരാതിരിക്കാന്‍ മാത്രമാണ് സിഐജി ഓഡിറ്റ് ഒഴിവാക്കിയത്. പല പദ്ധതികളും പൂര്‍ത്തിയാക്കുന്നത് ടെന്‍ഡര്‍ തുകയുടെ നൂറിരട്ടി നല്‍കിയെന്നും അദ്ദേഹം ആരോപിച്ചു.
സര്‍ക്കാര്‍ ഭക്ഷണം എന്നുപറഞ്ഞ് യുഡിഎഫിനെ ഭയപ്പെടുത്തിക്കളയാമെന്ന ധാരണ മുഖ്യമന്ത്രിക്ക് വേണ്ട. അതു കൈയ്യില്‍ വച്ചാല്‍ മതി. ഇത് കേരളമാണ്. ലാവലിന്‍ കേസിന്റെ അങ്കലാപ്പിലാണ് പിണറായിയെന്നും ചെന്നിത്തല ആരോപിച്ചു.
കെ.എസ്.ഇ.ബിയിലെ പവര്‍ഗ്രിഡ് നിര്‍മ്മാണത്തിന്റെ ചുമതല ചീഫ് എഞ്ചിനീയറില്‍ മാത്രം നിക്ഷിപ്തമാക്കിയതിന്ന് പിന്നില്‍ ദുരൂഹതയുണ്ട്. സ്റ്റാര്‍ലൈറ്റും ചീഫ് എഞ്ചിനീയറും തമ്മിലുള്ള ബന്ധം എന്താണെന്നു വ്യക്തമാക്കണം. കേരളം കണ്ടതില്‍ വച്ച് ഏറ്റവും വലിയ തീവെട്ടിക്കൊള്ളയാണ് കെ.എസ്.ഇ.ബിയില്‍ നടന്നത്. വൈദ്യുതി മന്ത്രിക്ക് ഇതേക്കുറിച്ച് ഒന്നും അറിയില്ലന്നൊണ് പ്രതികരണങ്ങളില്‍ നിന്നും മനസിലാകുന്നത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് ഫണ്ടു കണ്ടെത്താനാണ് പെരുമാറ്റചട്ടം നിലനില്‍ക്കെ യോഗം ചേര്‍ന്ന് ടെന്‍ഡര്‍ നല്കാന് തീരുമാനിച്ചത്. കള്ളം കൈയോടെ പിടിച്ചതിന്റെ വേവലാതിയാണ് മുഖ്യമന്ത്രിയുടെ മറുപടിയില്‍ കണ്ടതെന്നും ചെന്നിത്തല പറഞ്ഞു.
Also Read 'വൈദ്യുതി വകുപ്പിൽ കോടികളുടെ അഴിമതി'; CBI അന്വേഷണം ആവശ്യപ്പെട്ട് ചെന്നിത്തല
സിയാലില്‍ സർക്കാരിന് 35 ശതമാനം ഓഹരി ഇല്ല. എന്നാല്‍ കിയായില്‍ 35 ശതമാനത്തിന് മുകളിലാണ് സര്‍ക്കാര്‍ ഓഹരി. കാര്യങ്ങള്‍ സുതാര്യമാണെങ്കില്‍ കണ്ണൂർ വിമാനത്താവളത്തിലെ ഓഡിറ്റിനെ മുഖ്യമന്ത്രി എതിര്ക്കുന്നതെ എന്തിനാണെന്നും ചെന്നിത്തല ചോദിച്ചു.