നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ട്രാഫിക് നിയന്ത്രണങ്ങള്‍ സ്വകാര്യവല്‍ക്കരിക്കാൻ കച്ചവടം ഉറപ്പിച്ചു; പൊലീസിനെതിരെ വീണ്ടും അഴിമതി ആരോപണവുമായി ചെന്നിത്തല

  ട്രാഫിക് നിയന്ത്രണങ്ങള്‍ സ്വകാര്യവല്‍ക്കരിക്കാൻ കച്ചവടം ഉറപ്പിച്ചു; പൊലീസിനെതിരെ വീണ്ടും അഴിമതി ആരോപണവുമായി ചെന്നിത്തല

  ഗതാഗത നിയമലംഘനങ്ങള്‍ കണ്ടുപിടിച്ചു പിഴ ചുമത്തുന്ന ജോലി സ്വകാര്യ ഏജന്‍സികളെ ഏൽപ്പിച്ച് വന്‍ കൊള്ളയ്ക്കു സർക്കാർ തലത്തിൽ നീക്കം നടക്കുകയാണെന്നു ചെന്നിത്തല ആരോപിച്ചു.

  രമേശ് ചെന്നിത്തല

  രമേശ് ചെന്നിത്തല

  • Share this:
   തിരുവനന്തപുരം: പൊലീസിനെതിരെ വീണ്ടും ഗുരുതരമായ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ട്രാഫിക് നിയന്ത്രണങ്ങള്‍ പൂർണമായും സ്വകാര്യവല്‍ക്കരിക്കാനുള്ള കച്ചവടം ഉറപ്പിച്ചുവെന്ന് ചെന്നിത്തല ആരോപിച്ചു. 'ട്രാഫിക് കുറ്റങ്ങള്‍ കണ്ടുപിടിച്ച് ഈടാക്കുന്ന തുകയുടെ 90 ശതമാനവും സ്വകാര്യ കമ്പനിയ്ക്ക് നല്‍കും. പദ്ധതി കെല്‍ട്രോണ്‍ വഴി മീഡിയട്രോണിക്‌സിന് നല്‍കാനായിരുന്നു നീക്കം. മീഡിയട്രോണിക്‌സിന് പിന്നില്‍ വിവാദ കമ്പനി ഗാലക്‌സോണാണ്. ഡിജിപിയ്‌ക്കെതിരെ ആരോപണം ഉയര്‍ന്നത് കൊണ്ടാണ് ഫയലില്‍ ഒപ്പിടാത്തത്.'- ചെന്നിത്തല പറഞ്ഞു. കേരള പൊലിസിനെ പൂര്‍ണമായി സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കമാണോയെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു.

   ഗതാഗത നിയമലംഘനങ്ങള്‍ കണ്ടുപിടിച്ചു പിഴ ചുമത്തുന്ന ജോലി സ്വകാര്യ ഏജന്‍സികളെ ഏൽപ്പിച്ച് വന്‍ കൊള്ളയ്ക്കു സർക്കാർ തലത്തിൽ നീക്കം നടക്കുകയാണെന്നു ചെന്നിത്തല ആരോപിച്ചു. 180 കോടിയുടെ ഇന്റഗ്രേറ്റഡ് ഡിജിറ്റല്‍ ട്രാഫിക് എന്‍ഫോഴ്സ്മെന്റ് പദ്ധതിയിലാണ് അഴിമതിക്ക് കളമൊരുങ്ങുന്നത്. ട്രാഫിക് ലംഘനങ്ങള്‍ കണ്ടുപിടിക്കാനും അവയ്ക്ക് ജനങ്ങളില്‍നിന്നു പിഴ ഈടാക്കാനും സ്വകാര്യ കമ്പനിക്ക് അനുവാദം നല്‍കുന്ന പദ്ധതിയാണ് ഇന്റഗ്രേറ്റഡ് ഡിജിറ്റല്‍ ട്രാഫിക് എന്‍ഫോഴ്സ്മെന്റ് പദ്ധതി. ഇതിനായി ടെണ്ടര്‍ സമര്‍പ്പിച്ച സിഡ്‌കോയെ ഒഴിവാക്കി കെല്‍ട്രോണിനെ മുന്‍നിര്‍ത്തി ഒരു സ്വകാര്യ കമ്പനിക്ക് കരാര്‍ നല്‍കാനാണ് നീക്കം. 90 ശതമാനം തുകയും സ്വകാര്യ കമ്പനിക്ക് സർവീസ് ചാര്‍ജായും മെയിന്റനന്‍സ് ചാര്‍ജായും നല്‍കുമ്പോൾ പത്തു ശതമാനം മാത്രമേ സര്‍ക്കാരിനു ലഭിക്കൂ. ഇതിനുള്ള നടപടികൾ ആരംഭിച്ചു.

   Also Read- ഒന്നരവയസുകാരനെ കൊലപ്പെടുത്തിയത് കാമുകനൊപ്പം ജീവിക്കാൻ; അമ്മ അറസ്റ്റിൽ

   പദ്ധതി അനുസരിച്ച് സംസ്ഥാനത്തൊട്ടാകെ 350 സ്പീഡ് ലിമിറ്റ് വയലേഷന്‍ ക്യാമറകളും 30 റെഡ് ലൈറ്റ് വയലേഷന്‍ ക്യാമറകളും 100 ഹെല്‍മെറ്റ് അബ്‌സെന്‍സ് ഡിറ്റക്‌ഷന്‍ ക്യാമറകളും സ്വകാര്യ കമ്പനി സ്ഥാപിക്കും. ഇവര്‍ തന്നെ ട്രാഫിക് ലംഘനങ്ങള്‍ കണ്ടുപിടിച്ച് പൊലീസിന് കൈമാറും. പൊലീസ് പിഴ ചുമത്തും. ഇത്തരത്തിലൊരു പദ്ധതി ഏറ്റെടുക്കാനുള്ള സാമ്പത്തികം പാപ്പനംകോട് വ്യവസായ എസ്റ്റേറ്റില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിക്കില്ല. വിവാദ കമ്പനിയായ ഗാലക്‌സോണ്‍ ആണ് ഇതിനായി ഈ കമ്പനിക്ക് സാമ്പത്തിക സഹായം നല്‍കുന്നതെന്ന് ആരോപണമുണ്ട്. ഗാലക്‌സോണിന് കൊള്ളലാഭം ഉണ്ടാക്കി കൊടുക്കാന്‍ കെല്‍ട്രോണ്‍ വഴി സ്വകാര്യ കമ്പനിയെ മുന്‍നിര്‍ത്തി നടത്തുന്ന വലിയ തട്ടിപ്പും അഴിമതിയുമാണിതെന്ന് ചെന്നിത്തല ആരോപിച്ചു.
   First published:
   )}