തിരുവനന്തപുരം: ചീഫ് സെക്രട്ടറിയായിരുന്ന ടോം ജോസും പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയും നടത്തിയ ഹെലികോപ്റ്റര്‍ യാത്രയില്‍ ദുരൂഹത ആരോപിക്കുകയാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സർവീസ് കാലാവധി അവസാനിക്കുന്നതിന് തൊട്ട് തലേന്നാണ് ഇരുവരും ഹെലികോപ്റ്ററില്‍ സഞ്ചരിച്ചത്.
പ്രളയത്തില്‍ പമ്പയില്‍ അടിഞ്ഞുകൂടിയ മണല്‍ശേഖരം സന്ദര്‍ശിക്കാനായിരുന്നു യാത്ര. കണ്ണൂര്‍ ആസ്ഥാനമായ ക്ലേ ആൻഡ് സെറാമിക്സ് എന്ന പൊതുമേഖല സ്ഥാനത്തിന് മണല്‍ശേഖരം കൈമാറാന്‍ തീരുമാനമെടുത്തത് ഈ യാത്രയ്ക്ക് പിന്നാലെയാണ്.
പൊതുമേഖല സ്ഥാപനത്തെ മറയാക്കി മണല്‍ശേഖരം സ്വകാര്യവ്യക്തികളിലെത്തിക്കാനാണ് സര്‍ക്കാര്‍ നീക്കമെന്നാണ് ആരോപണം. ഇതിന്റ ഭാഗമായി പത്തനംതിട്ട ജില്ലാകളക്ടറെ കൊണ്ട് ഉത്തരവിറക്കി. പൊതുമേഖല സ്ഥാപനത്തിനാണ് മണല്‍ശേഖരം കൈമാറുന്നതെങ്കിലും ഇക്കാര്യത്തില്‍ നിഗൂഡതയുണ്ട്. വീണ്ടും വെള്ളപ്പൊക്കമുണ്ടാകുമെന്ന് ചൂണ്ടികാട്ടി ലക്ഷങ്ങളുടെ മണല്‍ശേഖരം കൈമാറുകയാണെന്നാണ് ആരോപണം.
വനംവകുപ്പ് അറിഞ്ഞില്ല
വനംവകുപ്പിനെ അറിയിക്കാതെയാണ് നീക്കം. ദുരന്തനിവാരണ നിയമത്തെ മറയാക്കി, ചടങ്ങള്‍ ലംഘിക്കുന്നു. വനമേഖലയിലെ ഏത് പ്രവര്‍ത്തനത്തിനും വനംഅനുമതി ആവശ്യമാണെന്നിരിക്കെ എന്തുകൊണ്ട് മന്ത്രിയെ അറിയിച്ചില്ലെന്നാണ് പ്രതിപക്ഷ നേതാവിന്റെ ചോദ്യം. മണല്‍ മാറ്റുമ്പോഴുള്ള പാരിസ്ഥിതിക പ്രശ്നങ്ങളെകുറിച്ച് സര്‍ക്കാര്‍ പഠിച്ചിട്ടില്ല. ഇക്കാര്യത്തില്‍ സിപിഐ നിലപാട് വ്യക്തമാക്കണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.