തിരുവനന്തപുരം: യു.ഡി.എഫ് ആഭിമുഖ്യമുള്ള ആരും വനിതാ മതിലിലോ അയ്യപ്പജ്യോതിയിലോ പങ്കെടുക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ക്ക് വിരുദ്ധമായി മതിലുണ്ടാക്കി കേരളത്തെ ഇരുണ്ട കാലത്തേക്ക് നയിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്.
വനിതാ മതിലിന് ഇല്ലെന്ന് പറഞ്ഞ നടി മഞ്ജു വാര്യരെ അപമാനിക്കുന്ന പ്രചരണം സി.പി.എമ്മിന്റെ സൈബര്‍പോരാളികള്‍ ഏറ്റെടുത്തിരിക്കുകയാണ്. സ്ത്രീത്വത്തെ ആദരിക്കല്‍ ഇതാണോ? വനിതാമതിലില്‍ പങ്കെടുത്താല്‍ ശ്രേഷ്ഠയായ അഭിനേത്രി. ഇല്ലെങ്കില്‍ ചവിട്ടിത്തേക്കും. ഇതാണ് സി.പി.എം നിലപാടെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
എന്‍.എസ്.എസ് അടക്കമുള്ള എല്ലാ മത, സാമുദായിക സംഘടനകളുടെയും അഭിപ്രായങ്ങളെ കോണ്‍ഗ്രസ് എന്നും ബഹുമാനത്തോടെയേ കാണാറുള്ളൂ. അവരുടെ കാര്യങ്ങളില്‍ ഇപ്പോള്‍ ഇടപെടേണ്ടതില്ലെന്നും ചെന്നിത്തല പറഞ്ഞു.
ആര്.എസ്.എസിന്റെ അയ്യപ്പജ്യോതി ആളുകളെ കബളിപ്പിക്കാനുള്ള പരിപാടിയാണിത്. വിശ്വാസികളോട് ആത്മാര്ത്ഥതതയുണ്ടെങ്കില് ആര്.എസ്.എസ് ആദ്യം ചെയ്യേണ്ടിയിരുന്നത് സുപ്രീംകോടതിയില്‍ റിവ്യുഹര്‍ജി കൊടുക്കുകയായിരുന്നു.
Also Read മഞ്ജു വാര്യര്‍ കണ്ണാടി മാറ്റണം; വനിതാ മതിലിന് രാഷ്ട്രീയമില്ലെന്ന് മന്ത്രി ജി. സുധാകരന്വനിതാമതിലെന്ന വര്‍ഗീയമതില്‍ വിജയിപ്പിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ ദുരുപയോഗപ്പെടുത്തുകയാണ്. ജീവനക്കാരെ നിര്‍ബന്ധിക്കില്ലെന്ന് പറഞ്ഞിട്ട് വ്യാപകമായി ഭീഷണിപ്പെടുത്തുകയാണ്. ഓഫീസ് സമയത്ത് യോഗങ്ങള്‍ പാടില്ലെന്ന നിര്‍ദ്ദേശമുണ്ടെങ്കിലും മതിലിന്റെ സംഘാടകസമിതിയോഗങ്ങള്‍ ചേരുന്നത് ഓഫീസ് സമയത്താണ്.
Also Read വനിതാ മതിൽ: മഞ്ജുവാര്യർക്കെതിരെ എം എം മണിയും മേഴ്സിക്കുട്ടിയമ്മയുംപ്രളയ ദുരിതാശ്വാസസഹായം കിട്ടണമെങ്കില്‍ മതിലില്‍ പങ്കെടുക്കേണ്ട സ്ഥിതിയാണ്. കുടുംബശ്രീക്കാരെ നിര്‍ബന്ധിക്കുന്നു. തൊഴിലുറപ്പ് തൊഴിലാളികള്‍ പങ്കെടുത്തില്ലെങ്കില്‍ ജനുവരി രണ്ടാം തീയതി മുതല്‍ ജോലിക്ക് വരേണ്ടെന്ന് പറയുന്നു. മതിലിന്റെ പ്രചരണസാമഗ്രികള്‍ തയാറാക്കാന്‍ വനിതാശിശുക്ഷേമ വകുപ്പിനെ ചുമതലപ്പെടുത്തിയ പുതിയ ഉത്തരവ് സര്‍ക്കാര്‍ പണം ചെലവിടുമെന്നതിന് തെളിവാണെന്നും ചെന്നിത്തല പറഞ്ഞു.
ഏതാനും ഹിന്ദുസംഘടനകളെ വിളിച്ചുകൂട്ടി നടത്തേണ്ട പരിപാടിയല്ല നവോത്ഥാനം. സ്വന്തം പാര്‍ട്ടിയിലെ വനിതാനേതാക്കളുടെ മാനം കാക്കാന്‍ പോലും കഴിയാത്തവരാണിവര്‍. കേന്ദ്രകമ്മിറ്റി വരെ പോയിട്ടും പരാതിക്കാരിക്ക് നീതി കിട്ടാത്ത അവസ്ഥയാണെന്നും ചെന്നിത്തല പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.