Bev Q App മൊബൈൽ ആപ്പ് അനുമതി നൽകിയത് മാർക്സിസ്റ്റ് പാർട്ടിയുടെ സഹയാത്രികർക്ക്: രമേശ് ചെന്നിത്തല

ബിവറേജ് ഔട്ട്ലെറ്റ് മൊബൈൽ ആപ്പ് നിർമിക്കാൻ എങ്ങനെയാണ് ഫെയർ കോഡ് എന്ന കമ്പനിയെ തിരഞ്ഞെടുത്തത്. ഈ കമ്പനിയുടെ മുൻപരിചയം എന്ത്. കോവിഡിന്റെ മറവിൽ അടുത്ത അഴിമതിയായി ഇത് കണക്കാക്കണം.

News18 Malayalam | news18
Updated: May 23, 2020, 2:58 PM IST
Bev Q App മൊബൈൽ ആപ്പ് അനുമതി നൽകിയത് മാർക്സിസ്റ്റ് പാർട്ടിയുടെ സഹയാത്രികർക്ക്: രമേശ് ചെന്നിത്തല
രമേശ് ചെന്നിത്തല
  • News18
  • Last Updated: May 23, 2020, 2:58 PM IST IST
  • Share this:
തിരുവനന്തപുരം: ബിവറേജ് ഔട്ട്ലെറ്റ് മൊബൈൽ ആപ്പ് ഉണ്ടാക്കാൻ മാർക്സിസ്റ്റ് പാർട്ടിയുടെ സഹയാത്രികയ്ക്ക് അനുമതി നൽകിയത് എന്തിനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആപ്പ് ഉണ്ടാക്കാൻ ഐടി മിഷനോ സിഡിറ്റിനോ എളുപ്പത്തിൽ കഴിയുമായിരുന്നു. എന്നിട്ടും എന്തുകൊണ്ടാണ് മൊബൈൽ ആപ്പ് ഉണ്ടാക്കാൻ മാർക്സിസ്റ്റ് പാർട്ടിയുടെ സഹയാത്രികയ്ക്ക് അനുവാദം നൽകിയതെന്നും ചെന്നിത്തല ചോദിച്ചു.

ബിവറേജ് ഔട്ട്ലെറ്റ് മൊബൈൽ ആപ്പ് നിരവധി അഴിമതി ആരോപണങ്ങൾ ഉണ്ടാക്കുന്നു. ഐടി മിഷനും സിഡിറ്റും ഉള്ളപ്പോൾ സ്വകാര്യ കമ്പനിയെ ആശ്രയിക്കേണ്ട കാര്യമെന്ത്. ഗുരുതരമായ അഴിമതിയും ക്രമക്കേടും നടത്താൻ സർക്കാർ സൗകര്യം ഒരുക്കുന്നു. സർക്കാർ ഇക്കാര്യം ഗൗരവപൂർവ്വം അന്വേഷിക്കണം. അന്വേഷണം ആവശ്യപ്പെട്ട് എക്സൈസ് മന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ടെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

You may also like:ലോക്ക്ഡൗണിൽ വിശപ്പ് സഹിക്കാനാകാതെ ചെയ്ത നെഞ്ച് തകർക്കും കാഴ്ച [NEWS]മഹാരാഷ്ട്രയിൽ നിന്ന് ഉത്തർപ്രദേശിലേക്ക് പോയ ശ്രമിക് ട്രെയിൻ എത്തിയത് ഒഡീഷയിൽ [NEWS]SSLC, PLUS2 പരീക്ഷ മുന്നൊരുക്കങ്ങൾ; ഇത്തവണ പരീക്ഷയ്ക്ക് മാസ്ക്, സാനിറ്റൈസർ, സോപ്പ്, വെള്ളം [NEWS]

ബിവറേജ് ഔട്ട്ലെറ്റ് മൊബൈൽ ആപ്പ് നിർമിക്കാൻ എങ്ങനെയാണ് ഫെയർ കോഡ് എന്ന കമ്പനിയെ തിരഞ്ഞെടുത്തത്. ഈ കമ്പനിയുടെ മുൻപരിചയം എന്ത്. കോവിഡിന്റെ മറവിൽ അടുത്ത അഴിമതിയായി ഇത് കണക്കാക്കണം. ഇക്കാര്യത്തിൽ അടിയന്തരമായി അന്വേഷണം വേണമെന്നും ചെന്നിത്തല പറഞ്ഞു. ഫെയർ കോഡിനെ മാറ്റി ഐ.ടി മിഷനെ ഏൽപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫെയർ കോഡിനെ ഒഴിവാക്കണം. ഐടി വകുപ്പിൽ അഴിമതിയാണ്. സ്വകാര്യ കമ്പനിക്ക് കോടികൾ ഉണ്ടാക്കാൻ ഐടി വകുപ്പ് എന്തിന് അവസരമൊരുക്കുന്നെന്നും അദ്ദേഹം ചോദിച്ചു.

സ്പ്രിംഗ്ലർ ഡേറ്റ നശിപ്പിച്ചെന്ന വിശദീകരണം വിശ്വസനീയമല്ല. സർക്കാരും സ്പ്രിംഗ്ലർ കമ്പനിയും ചേർന്ന് കോടതിയെ തെറ്റിദ്ധരിപ്പിക്കുന്നെന്നും ചെന്നിത്തല പറഞ്ഞു. സർവകക്ഷിയോഗം അറിയിച്ചിട്ടില്ലെന്നും തന്നോട് ചോദിച്ചില്ലെന്നും ചാനലിൽ കൂടിയാണ് അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. മുരളീധരന്റ പ്രതികരണത്തിന് കാരണം സർക്കാർ കാണിച്ച അവഗണനയാണെന്നും സാധാരണ പ്രതിപക്ഷ നേതാവുമായി ആലോചിച്ചാണ് സർവ്വകക്ഷിയോഗം വിളിക്കുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: May 23, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading