HOME » NEWS » Kerala » OPPOSITION LEADER RAMESH CHENNITHALA APPROACH HIGH COURT TODAY FOR POSTAL BALLOT CONTROVERCY IN KERALA

പൊലീസിലെ വോട്ട് തിരിമറി; പ്രതിപക്ഷ നേതാവ് ഇന്ന് ഹൈക്കോടതിയെ സമീപിക്കും

ക്രൈംബ്രഞ്ച് അന്വേഷണം തൃപ്തികരമല്ലെന്ന നിലപാടിലാണ് പ്രതിപക്ഷം. ഈ സാഹചര്യത്തിലാണ് രമേശ് ചെന്നിത്തല ഹൈക്കോടതിയെ സമീപിക്കുന്നത്.

news18
Updated: May 13, 2019, 7:40 AM IST
പൊലീസിലെ വോട്ട് തിരിമറി; പ്രതിപക്ഷ നേതാവ് ഇന്ന് ഹൈക്കോടതിയെ സമീപിക്കും
രമേശ് ചെന്നിത്തല
  • News18
  • Last Updated: May 13, 2019, 7:40 AM IST
  • Share this:
കൊച്ചി: പൊലീസ് സേനയില്‍ പോസ്റ്റല്‍ വോട്ട് തിരിമറിയില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നു ഹൈക്കോടതിയെ സമീപിക്കും. പൊലീസുകാര്‍ക്ക് നല്‍കിയ മുഴുവന്‍ പോസ്റ്റല്‍ വോട്ടുകളും പിന്‍വലിക്കണമെന്നും പുതുതായി ബാലറ്റുകള്‍ വിതരണം ചെയ്ത് വോട്ടെടുപ്പ് നടത്തണമെന്നുമാണ് പ്രതിപക്ഷ നേതാവ് ഹര്‍ജിയിലൂടെ ആവശ്യപ്പെടുന്നത്.

പോസ്റ്റല്‍ ബാലറ്റുകള്‍ കൂട്ടത്തോടെ പൊലീസ് അസോസിയേഷന്‍ നേതാക്കള്‍ ശേഖരിച്ച് വോട്ടിംഗ് അട്ടിമറിച്ചെന്ന് ആരോപണമുയര്‍ന്നിരുന്നു. ഇതു സംബന്ധിച്ച് പൊലീസ് ഉദ്യോഗസ്ഥന്റെ ശബ്ദസന്ദേശവും പുറത്തുവന്നു. ഇതേത്തുടര്‍ന്ന് ഇന്റലിജന്‍സ് നടത്തിയ പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തുകയും ഡി.ജി.പി ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു.

ഇതിനു പിന്നാലെ ബേക്കല്‍ സ്‌റ്റേഷനില്‍ ബാലറ്റിന് അപേക്ഷ നല്‍കിയ പൊലീസുകാര്‍ക്ക് ബാലറ്റ് നിഷേധിച്ചെന്ന പരാതിയും ഉയര്‍ന്നു. ഈ വിഷയവും ഡി.ജി.പി ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്.

എന്നാല്‍ ക്രൈംബ്രഞ്ച് അന്വേഷണം തൃപ്തികരമല്ലെന്ന നിലപാടിലാണ് പ്രതിപക്ഷം. ഈ സാഹചര്യത്തിലാണ് രമേശ് ചെന്നിത്തല ഹൈക്കോടതിയെ സമീപിക്കുന്നത്.

Also Read ബേക്കലിലെ പൊലീസുകാര്‍ക്ക് ബാലറ്റ് നിഷേധിച്ച സംഭവം; അന്വേഷണം ക്രൈംബ്രാഞ്ചിന്

First published: May 13, 2019, 7:38 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories