നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • RIP Sushant 'വിഷമം തോന്നുന്നുണ്ടെങ്കിൽ അടുത്തുള്ളവരോട് സംസാരിക്കൂ, അവിവേകം കാണിക്കരുതേ'; രമേശ് ചെന്നിത്തല

  RIP Sushant 'വിഷമം തോന്നുന്നുണ്ടെങ്കിൽ അടുത്തുള്ളവരോട് സംസാരിക്കൂ, അവിവേകം കാണിക്കരുതേ'; രമേശ് ചെന്നിത്തല

  എല്ലാവരോടും ഒരു കാര്യമേ തനിക്ക് പറയാനുള്ളൂവെന്നും നിങ്ങൾക്ക് വിഷമമോ ദു:ഖമോ ഉണ്ടെങ്കിൽ നിങ്ങളുടെ അടുത്തുള്ളവരുമായി സംസാരിക്കണമെന്നും കഴിവതും മനസ് തുറക്കണമെന്നും അവിവേകം കാണിക്കാതിരിക്കണമെന്നും ചെന്നിത്തല കുറിച്ചു.

  ramesh chennithala

  ramesh chennithala

  • News18
  • Last Updated :
  • Share this:
   തിരുവനന്തപുരം: ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുതിന്റെ മരണത്തിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അനുശോചനം രേഖപ്പെടുത്തി. സുശാന്ത് സിങ് രാജ്പുതിന്റെ മരണവാർത്ത ഞെട്ടിപ്പിക്കുന്നത് ആയിരുന്നുവെന്ന് അനുശോചനക്കുറിപ്പിൽ ചെന്നിത്തല പറഞ്ഞു.

   ഒപ്പം, എല്ലാവരോടും ഒരു കാര്യമേ തനിക്ക് പറയാനുള്ളൂവെന്നും നിങ്ങൾക്ക് വിഷമമോ ദു:ഖമോ ഉണ്ടെങ്കിൽ നിങ്ങളുടെ അടുത്തുള്ളവരുമായി സംസാരിക്കണമെന്നും കഴിവതും മനസ് തുറക്കണമെന്നും അവിവേകം കാണിക്കാതിരിക്കണമെന്നും ചെന്നിത്തല കുറിച്ചു. മരണം വേദനിപ്പിക്കുന്നത് അവരെ സ്നേഹിക്കുന്നവരെയുമാണെന്ന് അദ്ദേഹം കുറിച്ചു. സുശാന്തിന് ആദരാഞ്ജലികൾ അർപ്പിക്കുന്നതായും ചെന്നിത്തല കുറിച്ചു.

   രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ്,

   'സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവിവരം ഞെട്ടിപ്പിക്കുന്നതായിരുന്നു. സിനിമയിൽ നല്ലൊരു സ്ഥാനം തനിക്കായി ഉണ്ടാക്കിയെടുത്ത പ്രതിഭയാണ് ഇന്ന് ജീവനെടുത്തത്. അതിന് പ്രേരിപ്പിച്ചതെന്താണെന്ന് എനിക്കറിയില്ല.

   എല്ലാവരോടും എനിക്കിതേ പറയാനുള്ളൂ.. നിങ്ങൾക്ക് വിഷമമോ ദു:ഖമോ ഉണ്ടെങ്കിൽ നിങ്ങളുടെ അടുത്തുള്ളവരുമായി സംസാരിക്കുക, കഴിവതും മനസ് തുറക്കുക, അവിവേകം കാണിക്കാതിരിക്കുക. കാരണം മരണം വേദനിപ്പിക്കുക മരിക്കുന്നവരെയല്ല, അവരെ അറിയുന്നവരെയും സ്നേഹിക്കുന്നവരെയുമാണ്.

   സുശാന്തിന് ആദരാഞ്ജലികൾ...'   ഞായറാഴ്ചയാണ് സുശാന്തിനെ മുംബൈ ബാന്ദ്രയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. താരം കഴിഞ്ഞ കുറച്ചു മാസങ്ങളായി കടുത്ത വിഷാദത്തിലായിരുന്നുവെന്നും ഇതാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് സുഹൃത്തുക്കൾ പറയുന്നത്.

   ഏക്ത കപൂറിന്‍റെ 'പവിത്ര റിഷ്ത' എന്ന സീരിയലിലൂടെ അഭിനയരംഗത്തേക്ക് എത്തിയ സുശാന്ത് 'കയ്പോചെ' എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിൽ അരങ്ങേറ്റം നടത്തിയത്. ആദ്യചിത്രത്തിലൂടെ തന്നെ ശ്രദ്ധേയനായ താരം ഇന്ത്യൻ ക്രിക്കറ്റ് താരം എംഎസ് ധോണിയുടെ ജീവിതം ആസ്പദമാക്കിയ 'എം.എസ്.ധോണി ദി അൺടോൾഡ് സ്റ്റോറി'യിലൂടെ ബോളിവുഡിലെ മുൻനിര താരങ്ങളിലൊരാളായി.
   First published:
   )}