'ആ പണം കൃപേഷിന്റെ സഹോദരിയുടെ വിവാഹത്തിന്'; മകന്റെ വിവാഹസല്‍ക്കാരം ഉപേക്ഷിച്ച് ചെന്നിത്തല

ഡോ.രോഹിതിന്റെ വിവാഹത്തോടനുബന്ധിച്ച് ഈ മാസം 21 ന് തിരുവനന്തപുരം ഗിരിദീപം ഓഡിറ്റോറിയത്തിലും 23 ന് ഹരിപ്പാട് ബോയിസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലും വച്ച് നടത്താനിരുന്ന സ്വീകരണച്ചടങ്ങുകള്‍ വേണ്ടെന്നു വച്ചത്.

news18
Updated: February 19, 2019, 6:03 PM IST
'ആ പണം കൃപേഷിന്റെ സഹോദരിയുടെ വിവാഹത്തിന്'; മകന്റെ വിവാഹസല്‍ക്കാരം ഉപേക്ഷിച്ച് ചെന്നിത്തല
രമേശ് ചെന്നിത്തല കുടുംബത്തിനൊപ്പം.
  • News18
  • Last Updated: February 19, 2019, 6:03 PM IST
  • Share this:
തിരുവനന്തപുരം: പെരിയയില്‍ യൂത്ത് കോണ്‍ഗ്രസിന്റെ രണ്ടു പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മകന്റെ വിവാഹ സല്‍കാര ചടങ്ങുകള്‍ ഉപേക്ഷിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സല്‍ക്കാരത്തിനായി മാറ്റിവച്ച പണം കൊല്ലപ്പെട്ട കൃപേഷിന്റെ സഹോദരിയുടെ വിവാഹത്തിനായി മാറ്റിവയ്ക്കുകയാണെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു. രണ്ടു മക്കള്‍ക്കും ഭാര്യയ്ക്കും മരുമകള്‍ക്കുമൊപ്പം ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് രമേശ് ചെന്നിത്തല ഇക്കാര്യം അറിയിച്ചത്.

'യുവാക്കളെ സി.പി.എം അക്രമികള്‍ നിഷ്ഠൂരമായി വെട്ടിക്കൊലപ്പെടുത്തിയതിന്റെ നടുക്കവും വേദനയും വിവരണാതീതമാണ്. ദുഖകരമായ ഈ അവസ്ഥയില്‍ എന്റെ മകന്‍ ഡോ.രോഹിതിന്റെ വിവാഹത്തോടനുബന്ധിച്ച് ഈ മാസം 21 ന് തിരുവനന്തപുരം ഗിരിദീപം ഓഡിറ്റോറിയത്തിലും 23 ന് ഹരിപ്പാട് ബോയിസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലും വച്ച് നടത്താനിരുന്ന സ്വീകരണച്ചടങ്ങുകള്‍ വേണ്ടെന്ന് വയ്ക്കുകയാണ്. ഈ ചടങ്ങുകളിലേക്ക് ക്ഷണിച്ചിട്ടുള്ള അതിഥികള്‍ക്ക് ഇത് മൂലമുണ്ടാകുന്ന ബുദ്ധിമുട്ടില്‍ ക്ഷമിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.'

Also Read പെരിയ ഇരട്ടക്കൊലപാതകം: ഗവര്‍ണര്‍ സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി

'സ്വീകരണച്ചടങ്ങിന് വിനിയോഗിക്കേണ്ട പണം കൂടി പ്രയോജനപ്പെടുത്തി കൊല്ലപ്പെട്ട കൃപേക്ഷിന്റെ സഹോദരി കൃഷ്ണപ്രിയുടെ വിവാഹം തങ്ങള്‍ നടത്തിക്കൊടുക്കുമെന്നാണ് വധൂവരന്മാരയ ഡോ.രോഹിതിന്റെയും ഡോ.ശ്രീജയുടെയും തീരുമാനം. കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്ലാലിന്റെയും വീടുകളില്‍ ഞാന്‍ പോയിരുന്നു. ഓലമേഞ്ഞ ചെറ്റക്കുടിലില്‍ കഴിയുന്ന കൃപേഷിന്റെ വീട്ടുകാരുടെ ഏക പ്രതീക്ഷയും ആശ്രയുവുമായിരുന്നു ആ ചെറുപ്പക്കാരന്‍. കൃപേക്ഷിന്റെ മരണത്തോടെ ആ കുടുംബം അനാഥമാകാന്‍ പാടില്ല. യു.ഡി.എഫിനോടൊപ്പം സമൂഹവും ഇക്കാര്യത്തില്‍ ഒന്നിച്ചു നില്‍ക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.' ചെന്നിത്തല അറിയിച്ചു.

താനും ഭാര്യ ശ്രീജയും ചേര്‍ന്ന് വിവാഹസല്‍ക്കാരം വേണ്ടെന്നു തീരുമാനിക്കുകയായിരുന്നെന്ന് മകന്‍ ഡോ. രേഹിത് പറഞ്ഞു. ഇക്കാര്യം അച്ഛനെ അറിയിച്ചപ്പോള്‍ അദ്ദേഹവും ആ തീരുമാനത്തെ പിന്തുണച്ചെന്നും രോഹിത് പറഞ്ഞു.

First published: February 19, 2019, 6:03 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading