ഒരു വ്യക്തിയുടെ ഫോട്ടോ വെച്ച് മറ്റു പേരിൽ വ്യാജവോട്ടർമാർ; പുതിയ ക്രമക്കേട് ചൂണ്ടിക്കാട്ടി രമേശ് ചെന്നിത്തല
ഒരു വ്യക്തിയുടെ ഫോട്ടോ വെച്ച് മറ്റു പേരിൽ വ്യാജവോട്ടർമാർ; പുതിയ ക്രമക്കേട് ചൂണ്ടിക്കാട്ടി രമേശ് ചെന്നിത്തല
കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തിലാണ് ഈ ക്രമക്കേട് കണ്ടെത്തിയിട്ടുള്ളത്. ഈ രീതിയില്‍ മറ്റ് മണ്ഡലങ്ങളിലും കൃത്രിമം നടന്നിട്ടുണ്ടോ എന്ന് യുഡിഎഫ്. പ്രവര്‍ത്തകര്‍ പരിശോധിക്കുകയാണ്
തിരുവനന്തപുരം: വോട്ടർപട്ടികയിൽ മറ്റൊരു ക്രമക്കേട് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വോട്ടർ പട്ടികയിൽ നേരത്തെ ചൂണ്ടിക്കാട്ടിയ ശൈലിയിലുള്ള കൃത്രിമത്തിന് പുറമെ ഗുരുതരമായ മറ്റൊരു ക്രമക്കേട് കൂടി വ്യക്തമാക്കി ചെന്നിത്തല മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർക്ക് കത്തു നൽകി. ഒരേ വ്യക്തിയുടെ ഫോട്ടോ ഉപയോഗിച്ച് മറ്റു പേരുകളിലും വിലാസങ്ങളിലും വ്യാജവോട്ടര്‍മാരെ സൃഷ്ടിക്കുന്നു എന്നതാണ് പുതുതായി കണ്ടെത്തിയ ക്രമക്കേട്. ഇത് സംബന്ധിച്ച് ഒരു പ്രമുഖ പത്രത്തില്‍ വന്ന വാര്‍ത്ത ഉദ്ധരിച്ചാണ് പ്രതിപക്ഷ നേതാവ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കിയത്.
കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തിലാണ് ഈ ക്രമക്കേട് കണ്ടെത്തിയിട്ടുള്ളത്. ഈ രീതിയില്‍ മറ്റ് മണ്ഡലങ്ങളിലും കൃത്രിമം നടന്നിട്ടുണ്ടോ എന്ന് യുഡിഎഫ്. പ്രവര്‍ത്തകര്‍ പരിശോധിക്കുകയാണ്. ഇത്തരത്തിലുള്ള വ്യാജവോട്ടര്‍മാരുടെ കാര്യത്തിലും അടിയന്തരനടപടി വേണമെന്നാണ് അദ്ദേഹം പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഒരേ വ്യക്തിയുടെ ഫോട്ടോയും വിവരങ്ങളും നിരവധി തവണ ആവര്‍ത്തിച്ച് വ്യാജ വോട്ടുകള്‍ സൃഷ്ടിക്കപ്പെട്ടതിനെപറ്റിയാണ് നേരത്തെ പരാതി നല്‍കിയിരുന്നത്. ഇതുമായി ബന്ധപ്പെട്ട് അറുപത്തിയഞ്ചോളം മണ്ഡലങ്ങളിലെ ക്രമക്കേട് സംബന്ധിച്ച വിവരങ്ങൾ രമേശ് ചെന്നിത്തലകൈമാറിയിരുന്നു. ഇത്തരത്തിൽ 2,16,510 വ്യാജവോട്ടർമാരുടെ വിവരം ആണ് അദ്ദേഹം കൈമാറിയത്.
ഉദ്യോഗസ്ഥരുടെ ഒത്താശയില്ലാതെ ഇത് നടക്കില്ലെന്നാണ് ക്രമക്കേട് ചൂണ്ടിക്കാട്ടി ചെന്നിത്തല ആരോപിച്ചത്. ഇത്തരത്തില്‍ തങ്ങളുടെ പേരില്‍ വ്യാജവോട്ടര്‍മാരെ സൃഷ്ടിച്ചിട്ടുള്ള വിവരം പലപ്പോഴും യഥാര്‍ത്ഥ വോട്ടര്‍മാര്‍ അറിഞ്ഞിട്ടുണ്ടെന്നും വരില്ല. യഥാര്‍ത്ഥ വോട്ടറുടെ കയ്യില്‍ ഒരു തിരച്ചറിയല്‍ കാര്‍ഡു മാത്രമേ കാണുകയുള്ളൂ. വ്യാജമായി സൃഷ്ടിച്ച കാര്‍ഡുകള്‍ മറ്റു ചിലരുടെ പക്കലായിരിക്കും. ഇത് ഉപയോഗിച്ച് അവര്‍ക്ക് വോട്ടെടുപ്പ് ദിവസം കള്ളവോട്ട് ചെയ്യാനാവും എന്നായിരുന്നു ആരോപണം.
ചെന്നിത്തലയുടെ ആരോപണത്തിന്റെ പശ്ചാത്തലത്തിൽ വോട്ടര്‍ പട്ടികയില്‍ യഥാര്‍ത്ഥ വോട്ടര്‍മാര്‍ മാത്രമേ ഉണ്ടാവൂ എന്ന് ഉറപ്പു വരുത്തുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ വ്യക്തമാക്കിയിരുന്നു. ഈ തീരുമാനത്തെ സ്വാഗതം ചെയ്ത പ്രതിപക്ഷ നേതാവ്, വോട്ടര്‍ പട്ടികയിലെ ഇരട്ടിപ്പ് സംബന്ധിച്ച് തന്റെ പരാതി ശരിയാണെന്ന് തെളിഞ്ഞതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതില്‍ സന്തോഷം. ഏതാണ്ട് മൂന്നേകാല്‍ ലക്ഷത്തോളം ഇരട്ട വോട്ടുകളാണ് യു.ഡി.എഫ് പ്രവര്‍ത്തകര്‍ ഇതിനകം കണ്ടെത്തിയിട്ടുള്ളത്. ഇവയെല്ലാം ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.