തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ സങ്കല്പലോകത്താണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സത്യത്തെ തമസ്കരിച്ച് എല്ലാം വെറും സങ്കൽപമാണ് എന്ന് പറയുന്ന പിണറായി വിജയൻ സങ്കല്പലോകത്താണ്. സി പി എം നേതാക്കളെയും മന്ത്രിപുത്രന്മാരെയും സംരക്ഷിക്കാൻ കിണഞ്ഞു ശ്രമിക്കുന്ന നാറിയ സർക്കാരാണ് സംസ്ഥാനത്തുള്ളതെന്നും ചെന്നിത്തല പറഞ്ഞു.
എല്ലാ ആരോപണങ്ങളെയും സങ്കൽപമെന്നു പറഞ്ഞു തടിതപ്പാൻ ശ്രമിക്കുകയാണ് മുഖ്യമന്ത്രി. സ്വർണക്കള്ളക്കടത്ത് കേസ്, സ്വപ്നയും ശിവശങ്കരനും തമ്മിലുള്ള ബന്ധം, മയക്കുമരുന്ന് കടത്തുകേസിൽ പാർട്ടി സെക്രട്ടറിയുടെ മകന്റെ ബന്ധം, ലൈഫ് മിഷനിൽ മന്ത്രിപുത്രന്റെ തട്ടിപ്പ് തുടങ്ങി എല്ലാ ആരോപണങ്ങളും സാങ്കൽപികമാണെന്നാണ് മുഖ്യമന്ത്രി പറയുന്നതെന്നും ചെന്നിത്തല ആരോപിച്ചു.
You may also like:സ്വപ്നക്കൊപ്പം വനിത പൊലീസുകാരുടെ സെൽഫി; ഫോൺ നൽകിയിട്ടില്ലെന്ന് നഴ്സുമാർ [NEWS]ലൈഫ് മിഷന്‍ വിവാദം: എൻഫോഴ്സ്മെന്റ് യു വി ജോസിന്റെ മൊഴിയെടുത്തു [NEWS] ബെന്നി ബെഹനാന്‍ സമുദായത്തെ ഒറ്റി, കേരളത്തില്‍ കോ-ലീ-ബി സഖ്യം'; വിമര്‍ശിച്ച് കാന്തപുരം മുഖപത്രം [NEWS]
ജനങ്ങളെ എത്രനാൾ മുഖ്യമന്ത്രി കബളിപ്പിക്കുമെന്നും കുറ്റവാളികളെ എത്രകാലം സംരക്ഷിക്കാൻ മുഖ്യമന്ത്രിക്ക് കഴിയുമെന്നും ചെന്നിത്തല ചോദിച്ചു. കുറ്റകൃത്യങ്ങളോട് കേരളമുഖ്യമന്ത്രിയുടെ ലാഘവത്വം കേരളജനത ചോദ്യം ചെയ്യുകതന്നെ ചെയ്യും.
രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ്,
'സത്യത്തെ തമസ്കരിച്ച് എല്ലാം വെറും സങ്കൽപ്പമാണ് എന്ന് പറയുന്ന പിണറായി വിജയൻ സങ്കല്പലോകത്താണ്.
സ്വർണക്കള്ളക്കടത്തും, സ്വപ്നയും ശിവശങ്കരനും തമ്മിലുള്ള ബന്ധവും, മയക്കുമരുന്ന് കടത്തുകേസിൽ പാർട്ടി സെക്രട്ടറിയുടെ മകന്റെ ബന്ധവും, ലൈഫ് മിഷനിൽ മന്ത്രിപുത്രന്റെ തട്ടിപ്പും എന്നുവേണ്ട എല്ലാ ആരോപണങ്ങളെയും സങ്കൽപമെന്നു പറഞ്ഞു തടിതപ്പാൻ ശ്രമിക്കുകയാണ് മുഖ്യമന്ത്രി.
ഇങ്ങനെ എത്രനാൾ മുഖ്യമന്ത്രി ജനങ്ങളെ കബളിപ്പിക്കും? എത്രനാൾ കുറ്റവാളികളെ സംരക്ഷിക്കാനാകും? വാസ്തവത്തിൽ ഇവരെയെല്ലാം സംരക്ഷിക്കുന്നത് വഴി പ്രതിക്കൂട്ടിൽ നിൽക്കുന്നത് മുഖ്യമന്ത്രി തന്നെയാണ്. തെളിവുകളുടെ ബലത്തിൽ ഉന്നയിക്കുന്ന ആരോപണങ്ങളെ സാങ്കല്പികസൃഷ്ടികളായി മെനയുന്ന മുഖ്യമന്ത്രി കേരളത്തിന്റെ യുക്തിയെ അപഹാസ്യപ്പെടുത്തുകയാണ്.
കുറ്റകൃത്യങ്ങളോട് കേരളമുഖ്യമന്ത്രിയുടെ ലാഘവത്വം കേരളജനത ചോദ്യം ചെയ്യുകതന്നെ ചെയ്യും'
മാധ്യമവാർത്തകൾ നുണക്കഥകളാണെന്ന് പറഞ്ഞ് സർക്കാരിനും മുഖ്യമന്ത്രിക്കും രക്ഷപ്പെടാനാകില്ല. മാധ്യമങ്ങൾ പുറത്തു കൊണ്ടുവരുന്ന വാർത്ത സംബന്ധിച്ച് വിശദീകരണം നല്കേണ്ട മുഖ്യമന്ത്രി അതെല്ലാം സങ്കല്പ ലോകത്തെ കഥകളാണെന്ന് പറയുന്നത് അപഹാസ്യമാണ്. മന്ത്രി ഇ.പി ജയരാജന്റെ ഭാര്യ ബാങ്കിലെത്തി എടുക്കാനുള്ളതെല്ലാം എടുത്തു മാറ്റിയ ശേഷം ഒരു പവൻ മാല തൂക്കിനോക്കിയത് ആരുടെ ബുദ്ധിയാണെന്നും ചെന്നിത്തല ചോദിച്ചു.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ജലീലിനെ വിളിച്ചു വരുത്തിയത് സംശയ നിവാരണത്തിനെന്നാണ് മുഖ്യമന്ത്രി പറയുന്നത്. സംശയ നിവാരണത്തിനാണെങ്കിൽ എന്തിനാണ് മന്ത്രി തലയിൽ മുണ്ടിട്ട് പോയതെന്നും ചെന്നിത്തല ചോദിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Chief Minister Pinarayi Vijayan, Cm pinarayi vijayan, Opposition leader ramesh chennithala, Ramesh chennitala, Ramesh chennithala