കൊച്ചി: നിപാ പ്രതിരോധ പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. എറണാകുളം ഗസ്റ്റ് ഹൗസിൽ പ്രതിപക്ഷനേതാവുമായി ആരോഗ്യമന്ത്രി കൂടിക്കാഴ്ച നടത്തി. ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും സർക്കാർ വേണ്ടത്ര മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ചെന്നിത്തല പറഞ്ഞു.
ഭയപ്പെടേണ്ടതില്ലെന്നും മുൻകരുതലുകൾ എടുത്തിട്ടുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചതായി രമേശ് ചെന്നിത്തല പറഞ്ഞു.
അതേസമയം, കൊച്ചിയിൽ നിപാ ആശങ്കയിൽ ചികിത്സയിൽ കഴിയുന്ന യുവാവിന്റെ പരിശോധനാഫലം ലഭിച്ചെന്നാണ് സൂചനകൾ. വിശദാംശങ്ങൾ അൽപസമയത്തിനകം ആരോഗ്യമന്ത്രി പുറത്തുവിടും.
യുവാവിന് നിപയാണ് എന്നു തെളിഞ്ഞാല്‍ നേരിടാനുള്ള സജ്ജീകരണങ്ങള്‍ ആരോഗ്യവകുപ്പ് ഏര്‍പെടുത്തിയിട്ടുണ്ട്. അതേസമയം, യുവാവിന്റെ തൊടുപുഴയിലുള്ള സുഹൃത്തിനെയും പനി ബാധിച്ച് കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.