• HOME
  • »
  • NEWS
  • »
  • kerala
  • »
  • Local Body Elections 2020 | 'കൊറോണയിൽ നിന്നും അകന്നു നിൽക്കുന്ന പോലെ LDF ൽ നിന്നും അകന്നു നിൽക്കണം' - വോട്ടർമാരോട് രമേശ് ചെന്നിത്തല

Local Body Elections 2020 | 'കൊറോണയിൽ നിന്നും അകന്നു നിൽക്കുന്ന പോലെ LDF ൽ നിന്നും അകന്നു നിൽക്കണം' - വോട്ടർമാരോട് രമേശ് ചെന്നിത്തല

ആദ്യഘട്ടത്തിൽ അഞ്ച് ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.

രമേശ് ചെന്നിത്തല

രമേശ് ചെന്നിത്തല

  • Last Updated :
  • Share this:
    തിരുവനന്തപുരം: കൊറോണയിൽ നിന്നും അകന്നു നിൽക്കുന്നതു പോലെ വോട്ടർമാർ എൽ ഡി എഫിൽ നിന്നും അകലം പാലിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ചൊവ്വാഴ്ച നടക്കാനിരിക്കേയാണ് പ്രതിപക്ഷ നേതാവ് ഇങ്ങനെ പറഞ്ഞത്.

    കൊറോണയിൽ നിന്ന് അകന്നു നിൽക്കണം എന്ന് പറയുന്നതു പോലെ എൽ ഡി എഫിൽ നിന്നും വോട്ടർമാർ അകന്നു നിൽക്കേണ്ട സ്ഥിതിയാണ് ഇന്ന് കേരളത്തിൽ ഉള്ളതെന്ന് ചെന്നിത്തല പറഞ്ഞു.

    നിലവിലെ സാഹചര്യത്തിൽ സി പി എമ്മിന് ജനങ്ങളെ അഭിമുഖീകരിക്കാൻ സാധിക്കുന്നില്ലെന്നതാണ് വസ്തുത. അതു കൊണ്ടാണ് മുഖ്യമന്ത്രി തെരഞ്ഞെടുപ്പു പ്രചാരണത്തിന് ഇറങ്ങാത്തത്. ഇത്ര പ്രധാന തെരഞ്ഞെടുപ്പ് ഉണ്ടായിട്ട് ഒരിടത്തു പോലും പ്രസംഗിക്കാൻ വരാതിരുന്നത് മുഖ്യമന്ത്രിയുടെ മുഖം കണ്ടാൽ ജനങ്ങൾ വോട്ട് ചെയ്യില്ല എന്ന തിരിച്ചറിവു കൊണ്ടാണെന്നും ചെന്നിത്തല പറഞ്ഞു.

    You may also like:ഇതുവരെ കണ്ടതൊന്നും ഒന്നുമല്ല; 2021നെക്കുറിച്ചുള്ള നോസ്ട്രാഡമസിന്റെ പ്രവചനങ്ങൾ ഞെട്ടിക്കുന്നത് [NEWS]കണ്ണൂരിൽ കണ്ടെത്തിയ അസ്ഥികൂടം അതിഥി തൊഴിലാളിയുടേത്; ഇയാളെ കാണാതായത് ലോക്ക് ഡൗൺ സമയത്ത് [NEWS] Kerala Lottery Result Win Win W-593 Result | വിൻ വിൻ W-593 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ [NEWS]

    കേരളത്തിന്റെ ചരിത്രത്തിൽ ഇതുവരെ ഉണ്ടായിട്ടില്ലാത്ത തരത്തിലുള്ള അഴിമതിയും കൊള്ളയുമാണ് പിണറായി വിജയന്റെ നേതൃത്വത്തിൽ നടന്നു കൊണ്ടിരിക്കുന്നത്. ഈ വസ്തുതകൾ കണ്ടു കൊണ്ട് വേണം പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ.

    രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ്,

    'കൊറോണയിൽ നിന്ന് അകന്നു നിൽക്കണം എന്ന് പറയുന്നതുപോലെ എൽ ഡി എഫിൽ നിന്നും വോട്ടർമാർ അകന്നു നിൽക്കേണ്ട സ്ഥിതിയാണ് ഇന്ന് കേരളത്തിലുള്ളത്. അത്രമാത്രം അപചയവും തകർച്ചയുമാണ് കേരളത്തിലെ ഇടതുമുന്നണിയും മാർക്സിസ്റ്റ് പാർട്ടിയും നേരിടുന്നത്.

    നിലവിലെ സാഹചര്യത്തിൽ സിപിഎമ്മിന് ജനങ്ങളെ അഭിമുഖീകരിക്കാൻ സാധിക്കുന്നില്ലെന്നതാണ് വസ്തുത. അതുകൊണ്ടാണ് മുഖ്യമന്ത്രി തിരഞ്ഞെടുപ്പുപ്രചാരണത്തിന് ഇറങ്ങാത്തത്. ഇത്ര പ്രധാന തിരഞ്ഞെടുപ്പുണ്ടായിട്ട് ഒരിടത്തു പോലും പ്രസംഗിക്കാൻ വരാതിരുന്നത് മുഖ്യമന്ത്രിയുടെ മുഖം കണ്ടാൽ ജനങ്ങൾ വോട്ട് ചെയ്യില്ല എന്ന തിരിച്ചറിവുകൊണ്ടാണ്. സർക്കാരിന്റെ ഭരണനേട്ടങ്ങളെക്കുറിച്ചും മുഖ്യമന്ത്രി പറയുന്നില്ല. ആയിരം രൂപയ്ക്ക് കിറ്റ് കൊടുക്കുന്നു എന്നു പറഞ്ഞിട്ട് 500 രൂപയുടെ കിറ്റുപോലുമില്ല. കിറ്റിനുള്ള സഞ്ചിയിൽ തന്നെ കമ്മിഷനടിച്ചിരിക്കുകയാണ് .

    കേരളത്തിന്റെ ചരിത്രത്തിൽ ഇതുവരെ ഉണ്ടായിട്ടില്ലാത്ത തരത്തിലുള്ള അഴിമതിയും, കൊള്ളയുമാണ് പിണറായി വിജയന്റെ നേതൃത്വത്തിൽ നടന്നു കൊണ്ടിരിക്കുന്നത്. ഈ വസ്തുതകൾ കണ്ടുകൊണ്ട് വേണം പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ.

    എല്ലാ സർക്കാറുകളും പെൻഷൻ കൊടുക്കുന്നുണ്ട്. പെൻഷൻ പദ്ധതി കൊണ്ടുവന്നത് കോൺഗ്രസ് സർക്കാറാണ്.

    വളരെ ആത്മവിശ്വാസത്തോടെയാണ് യുഡിഎഫ് ഇക്കുറി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ജനങ്ങളുടെ മുൻപിൽ ഒരു മാറ്റത്തിനു വേണ്ടിയാണ് യുഡിഎഫ് നിലകൊള്ളുന്നത്. കേരളത്തിൽ ഒരു ഭരണ മാറ്റത്തിനുള്ള സമയമായിരിക്കുന്നു.'



    ആദ്യഘട്ടത്തിൽ അഞ്ച് ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.
    Published by:Joys Joy
    First published: