• HOME
  • »
  • NEWS
  • »
  • kerala
  • »
  • പൊലീസുകാരുടെ പോസ്റ്റല്‍ ബാലറ്റുകള്‍ തിരിച്ചെടുത്ത് വീണ്ടും പോളിങ് നടത്തണം: രമേശ് ചെന്നിത്തല

പൊലീസുകാരുടെ പോസ്റ്റല്‍ ബാലറ്റുകള്‍ തിരിച്ചെടുത്ത് വീണ്ടും പോളിങ് നടത്തണം: രമേശ് ചെന്നിത്തല

പിണറായി അധികാരത്തില്‍ എത്തിയ ശേഷം പൊലീസിനെ രാഷ്ട്രീയ വല്‍ക്കരിച്ചതാണ് ഇത്തരത്തിലുളള ഗുരുതരമായ സ്ഥിതി വിശേഷം സംജാതമായതെന്നും ചെന്നിത്തല ആരോപിച്ചു. 

രമേശ് ചെന്നിത്തല

രമേശ് ചെന്നിത്തല

  • Last Updated :
  • Share this:
    തിരുവനന്തപുരം:പൊലീസുകാർക്കു വിതരണം ചെയ്ത പോസ്റ്റല്‍ ബാലറ്റില്‍ വ്യപക  കൃത്രിമം നടന്നെന്ന പരാതി ഉയർന്നതിനാൽ ബാലറ്റ് പേപ്പറുകള്‍ തിരിച്ചെടുത്ത് വീണ്ടും പോളിങ്  നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

    ഇപ്പോള്‍ വിതരണം ചെയ്ത ബാലറ്റുകൾ പൊ ലീസിലെ സി.പി എം അനുകൂല സംഘടനാ നേതാക്കള്‍ കൈവശപ്പെടുത്തി വോട്ടു രേഖപ്പെടുത്തിയെന്ന വെളിപ്പെടുത്തല്‍ ഞെട്ടിപ്പിക്കുന്നതാണ്. തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഇത്തരത്തില്‍ഗുരുതരമായ ക്രമക്കേട് നടക്കാന്‍ സാധ്യതയുണ്ടെന്ന് കാണിച്ച് താന്‍ ഡി ജി പിക്കും, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനും കത്ത് നല്‍കിയിരുന്നു. എന്നാല്‍  പരാതിക്ക് യാതൊരു അടിസ്ഥാനവുമില്ലന്നാണ് തെരഞ്ഞെടുപ്പടുപ്പ്കമ്മീഷന്‍ മറുപടി നല്‍കിയത്.

    തെരഞ്ഞെടുപ്പ് ജോലിക്ക് പോകുന്ന പൊലീസുകാരെ ഭീഷണിപ്പെടുത്തി അവരുടെ സ്വന്തം വിലാസത്തില്‍ ബാലറ്റ് അയക്കാതെ സംഘടനാ നേതാക്കളുടെ വിലാസത്തില്‍അയപ്പിച്ചാണ് ഈ ക്രമക്കേട് നടത്തിയതെന്നാണ് മനസിലാകുന്നത്.

    Also Read കുഞ്ഞിരാമന്‍ എം.എല്‍.എയുടെ ഗള്‍ഫിലുള്ള മകന്റെ പേരിലും കള്ളവോട്ട്; സി.പി.എമ്മിനെതിരെ ആരോപണവുമായി ലീഗ്

    പൊലീസിനെ പോലെ കര്‍ശനമായ അച്ചടക്കം പാലിക്കേണ്ട ഒരു സേനാ വിഭാഗത്തിലാണ് ഇത്തരത്തിലുളള ഗുരുതരമായ ചട്ടലംഘനവും ക്രമിനില്‍കുറ്റവും അരങ്ങേറിയത് എന്നത് ആശങ്കയുണര്‍ത്തുന്നതാണ്. പിണറായി അധികാരത്തില്‍ എത്തിയ ശേഷം പൊലീസിനെ രാഷ്ട്രീയ വല്‍ക്കരിച്ചതിന്റെ ഫലമായാണ് ഇത്തരത്തിലുളള ഗുരുതരമായ സ്ഥിതി വിശേഷം സംജാതമായതെന്നും ചെന്നിത്തല ആരോപിച്ചു.

    First published: