തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്ക് വ്യാഴാഴ്ച അവതരിപ്പിച്ചത് ആളുകളെ കബളിപ്പിക്കുന്ന ബജറ്റാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പഴയ ധനമന്ത്രിമാര്‍ അവതരിപ്പിച്ച ബജറ്റിന്റെ കോപ്പി മാത്രമാണ് ബജറ്റ്. പാര്‍ലമെന്റ് തെരരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കൊണ്ടുള്ള യാഥാര്‍ഥ്യ ബോധമില്ലാത്ത ബജറ്റാണിത്. കാരുണ്യ പദ്ധതിയെ കൊലപ്പെടുത്തി ഇന്‍ഷുറന്‍സ് കമ്പനികളുടെ ദയാദാക്ഷിണ്യത്തിന് കാത്തിരിക്കേണ്ട അവസ്ഥ തോമസ് ഐസക്ക് കേരളത്തിലെ ജനങ്ങള്‍ക്ക് വരുത്തിവെച്ചുവെന്നും ചെന്നിത്തല പറഞ്ഞു. ധനമന്ത്രിയുടെ ബജറ്റ് അവതരണത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ചെന്നിത്തല.
എല്ലാം കിഫ്ബി വഴി നടപ്പാക്കുമെന്നാണ് ധനമന്ത്രി പറയുന്നത്. പക്ഷെ കിഫ്ബിക്ക് എവിടെ നിന്ന് ഫണ്ട് ലഭ്യമാകുമെന്ന് പറയുന്നില്ല. കോര്‍പറേറ്റുകളെ എതിര്‍ത്തിരുന്ന സി.പി.എം കോര്‍പറേറ്റ് നിക്ഷേപം വര്‍ധിപ്പിക്കുമെന്നാണ് ബജറ്റിലൂടെ വ്യക്തമാക്കുന്നത്. മത്സ്യതൊഴിലാളികള്‍ക്ക് ബിഗ് സല്യൂട്ട് മാത്രം നല്കുന്ന ബജറ്റ് ഭാവനാ ബജറ്റ് മാത്രമാണെന്നും ചെന്നിത്തല ആരോപിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kerala budget, Kerala Budget 2019, Kerala budget today, Kerala Finance Minister, Kerala high speed railway line, Kerala State Budget, Pinarayi vijayan, Ramesh chennitala, Thomas issac, അതിവേഗ റെയിൽപ്പാത, കേരള ബജറ്റ്, കേരള ബജറ്റ് 2019, രമേശ് ചെന്നിത്തല