ജപ്തി നടപടി: സർക്കാരിന്റെ മൊറട്ടോറിയത്തിന് ബാങ്കുകൾ വില കൽപിക്കുന്നില്ലെന്നതിന് തെളിവെന്ന് ചെന്നിത്തല
ജപ്തി നടപടി: സർക്കാരിന്റെ മൊറട്ടോറിയത്തിന് ബാങ്കുകൾ വില കൽപിക്കുന്നില്ലെന്നതിന് തെളിവെന്ന് ചെന്നിത്തല
ജപ്തി നടപടിയുടെ പേരില്‍ നിര്‍ധന പട്ടികജാതി കുടുംബത്തെ പെരുവഴിയിലാക്കിയ നടപടി ന്യൂസ് 18 വാർത്തയാക്കിയതോടെ ബാങ്കിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു
രമേശ് ചെന്നിത്തല
Last Updated :
Share this:
തിരുവനന്തപുരം: സർക്കാർ പ്രഖ്യാപിച്ച മൊറട്ടോറിയത്തിന് ബാങ്കുകൾ വില കൽപിക്കുന്നില്ലെന്നതിന് തെളിവാണ് നെടുമങ്ങാട് സംഭവമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
ജപ്തി നടപടിയുടെ പേരില്‍ നിര്‍ധന പട്ടികജാതി കുടുംബത്തെ പെരുവഴിയിലാക്കിയ നടപടി ന്യൂസ് 18 വാർത്തയാക്കിയതോടെ ബാങ്കിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. 11 വയസ്സായ പെണ്‍കുട്ടിയും അമ്മയും ഉള്‍പ്പെട്ട കുടുംബത്തെ കഴിഞ്ഞ ദിവസം വൈകിട്ടാണ് വീട്ടിൽ നിന്ന് ഇറക്കിവിട്ടത്. മാറി ഉടുക്കാന്‍ തുണി പോലും ഇല്ലാതെ കുടുംബം രാത്രി ചെലവഴിച്ചത് വീടിന്റെ തിണ്ണയിലാണ്. വെറും രണ്ടു ലക്ഷത്തി എണ്‍പതിനായിരം രൂപയുടെ പേരിലാണ് പതിനൊന്നു വയസുകാരി വേണിയെയും കുടുംബത്തെയും ബാങ്കുകാര് വീട്ടില്‍ നിന്നും ഇറക്കി വിട്ടത്.
ഇതിനിടെ, ജപ്തിക്കിരയായ കുടുംബത്തിന് വീടും സ്ഥലവും തിരിച്ചുനല്‍കുമെന്ന് എസ്ബിഐ. കുടുംബത്തിന്റെ ദുരവസ്ഥ ന്യൂസ് 18 പുറത്തുകൊണ്ടുവന്നതോടെയാണ് തീരുമാനം.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.