നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • VD Satheesan | സത്യപ്രതിജ്ഞാ ലംഘനം നടത്തി; ആർ. ബിന്ദു മന്ത്രിസ്ഥാനം ഒഴിയണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ

    VD Satheesan | സത്യപ്രതിജ്ഞാ ലംഘനം നടത്തി; ആർ. ബിന്ദു മന്ത്രിസ്ഥാനം ഒഴിയണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ

    'വിസിയെ കണ്ടെത്താനായി നിയോഗിച്ച സേർച്ച് കമ്മിറ്റിയെ നോക്കുകുത്തിയാക്കിയാണ് മന്ത്രി പുനർ നിയമനത്തിന് ചരടുവലി നടത്തിയത്'

    vd-satheesan

    vd-satheesan

    • Share this:
      തിരുവനന്തപുരം: കണ്ണൂർ യൂണിവേഴ്സിറ്റിയിൽ ചട്ടവിരുദ്ധമായി വൈസ് ചാൻസലറായി ഡോ. ഗോപിനാഥ് രവീന്ദ്രന് പുനർ നിയമനം നൽകണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് കത്തയച്ച ആർ. ബിന്ദു അടിയന്തിരമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി സ്ഥാനം ഒഴിയണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ ആവശ്യപ്പെട്ടു. സ്വജനപക്ഷപാതത്തിലൂടെ സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മന്ത്രിയെ പുറത്താക്കാൻ മുഖ്യമന്ത്രിയും തയാറാകണമെന്ന് പ്രതിപക്ഷനേതാവ് പത്രകുറിപ്പിലൂടെ ആവശ്യപ്പെട്ടു.

      പ്രോ ചാൻസലർ എന്ന നിലയിൽ വി.സി നിയമനം തന്‍റെ അവകാശമാണെന്നാണ് ഗവർണർക്ക് അയച്ച കത്തിൽ മന്ത്രി പറയുന്നത്. വിസിയെ കണ്ടെത്താനായി നിയോഗിച്ച സേർച്ച് കമ്മിറ്റിയെ നോക്കുകുത്തിയാക്കിയാണ് മന്ത്രി പുനർ നിയമനത്തിന് ചരടുവലി നടത്തിയത്.

      സി.പി.എം നേതാക്കളുടെ ബന്ധുക്കൾക്ക് പിൻവാതിൽ നിയമനം നൽകിയതിന് കൂട്ടുനിന്നതിനുള്ള ഉപകാരസ്മരണയാണോ മുൻ വി.സിയുടെ പുനർ നിയമനമെന്നു സംശയിക്കേണ്ടിയിരിക്കുന്നു. സർവകലാശാലകളെ എ.കെ.ജി സെൻ്ററിൻ്റെ ഡിപ്പാർട്ട്മെൻ്റുകളാക്കാൻ അനുവദിക്കില്ല.
      മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യു.ഡി.എഫ് ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്നും പ്രതിപക്ഷനേതാവ് അറിയിച്ചു.

      കണ്ണൂർ സർവകലാശാല വിസി പുനർനിയമനത്തിന് സമ്മർദ്ദം ചെലുത്തി; മന്ത്രി ആർ ബിന്ദു ഗവർണർക്ക് അയച്ച കത്ത് പുറത്ത്

      കണ്ണൂര്‍ സർവകലാശാലയിൽ വൈസ് ചാന്‍സിലര്‍ പുനര്‍ നിയമനത്തിന് സമ്മർദ്ദം ചെലുത്തിയത് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു ആണെന്നതിനുള്ള തെളിവ് പുറത്ത്. മന്ത്രി ഗവർണർക്ക് അയച്ച കത്ത് പുറത്തുവന്നത് സർക്കാരിനെ പ്രതിരോധതതിലാക്കിയിട്ടുണ്ട്. മന്ത്രി ഗവര്‍ണര്‍ക്ക് കത്തയച്ചത് ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. സര്‍ക്കാര്‍ നോമിനിയെ ഗവര്‍ണറുടെ നോമിനി ആക്കാനാണ് മന്ത്രി ആര്‍ ബിന്ദു ഇടപെട്ടതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. വി സി നിയമനത്തിന് ഇറക്കിയ അപേക്ഷ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടതും മന്ത്രിയാണ്. സെര്‍ച്ച്‌ കമ്മിറ്റി റദ്ദാക്കാനും മന്ത്രി ശുപാര്‍ശ ചെയ്‌തെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.

      Also Read- ഗവർണർ സമ്മർദ്ദങ്ങൾക്ക് വഴങ്ങി തീരുമാനം എടുക്കേണ്ട ആളല്ല: കോടിയേരി ബാലകൃഷ്ണൻ

      ഗോപിനാഥ് രവീന്ദ്രന്റെ കാലാവധി 2021 നവംബറില്‍ അവസാനിക്കുന്നതിനാല്‍ അദ്ദേഹത്തിന് കാലാവധി നീട്ടി നല്‍കണമെന്നു പ്രോ വൈസ് ചാന്‍സലര്‍ എന്ന രീതിയില്‍ നിര്‍ദേശിക്കുകയാണെന്ന് കത്തില്‍ മന്ത്രി വ്യക്തമാക്കുന്നു. യൂണിവേഴ്‌സിറ്റി നേട്ടങ്ങള്‍ സ്വന്തമാക്കിയത് ഗോപിനാഥ് രവീന്ദ്രൻ വിസി ആയിരുന്ന സമയത്താണ്. അദ്ദേഹം മുൻകൈയെടുത്ത് പുതിയ റിസര്‍ച് ഡയറക്ടറേറ്റ് തുടങ്ങി. ഗോപിനാഥ് രവീന്ദ്രന്റെ കാലാവധി നീട്ടി നല്‍കുന്നത് സര്‍വകലാശാലയ്ക്കു ഗുണകരമാകും. കണ്ണൂര്‍ സര്‍വകലാശാലയുടെ നിയമങ്ങള്‍ അനുസരിച്ച്‌ വൈസ് ചാന്‍സലറെ രണ്ടാമത് നിയമിക്കുന്നതിനു തടസ്സമില്ലെന്നും കത്തിൽ മന്ത്രി വ്യക്തമാക്കുന്നു.

      സെർച്ച് കമ്മിറ്റി ചേർന്ന് യോഗ്യരായ മൂന്നു പേരെ ഗവർണർക്ക് ശുപാർശ ചെയ്യുകയാണ് വേണ്ടിയിരുന്നതെന്ന് പ്രതിപക്ഷം പറയുന്നു. കമ്മിറ്റിയിൽ യുജിസി പ്രതിനിധിയും അംഗമാകണം. മുൻപ് ആരോഗ്യസർവകലാശാല വൈസ് ചാൻസലറായി ഡോ. മോഹനൻ കുന്നുമ്മലിനെ ഗവർണർ നിയമിച്ചതിൽ സർക്കാരിന് അതൃപ്തിയുണ്ടായിരുന്നു. 3 അംഗ പാനലിൽ നിന്ന് മറ്റൊരാളെ നിയമിക്കാനാണ് സർക്കാർ ശുപാർശ ചെയ്തത്. എന്നാൽ ഗവർണർ അതിനു വഴങ്ങിയില്ല. കണ്ണൂരിലും 3 പേരുടെ പട്ടിക നൽകിയാൽ തങ്ങൾ പറയുന്നയാളിനെ ഗവർണർ നിയമിക്കും എന്ന് ഉറപ്പില്ല. അങ്ങനെ വന്നാൽ യൂണിവേഴ്സിറ്റി ഭരണം തങ്ങളുടെ പിടിയിൽ നിന്നേക്കില്ല എന്ന ആശങ്കയാണ് സർക്കാരിനുണ്ടായത്. കണ്ണൂർ യൂണിവേഴ്സിറ്റിയിൽ അടുത്തിടെ നടന്ന ചില അധ്യാപക നിയമനങ്ങൾ വിവാദമായ അവസ്ഥയിൽ പ്രത്യേകിച്ചും. ഇതാണ് തിടുക്കപ്പെട്ട് നിലവിലുള്ള വിസിയെ തന്നെ പുനർനിയമിച്ചത് എന്നാണ് ആരോപണം.
      Published by:Anuraj GR
      First published: