തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതി സംബന്ധിച്ച് സിപിഎം കേന്ദ്ര നേതൃത്വം വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍(V D Satheesan) സിപിഎം(CPM) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയ്ക്ക്(Sitaram Yechuri) കത്തയച്ചു. കോര്‍പ്പറേറ്റ് താത്പര്യങ്ങള്‍ സംരക്ഷിക്കുകയും അഴിമതി നടത്തുകയും മാത്രമാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് കത്തില്‍ പറയുന്നു.
ഇടതുപക്ഷത്തിന്റെ പ്രത്യയശാസ്ത്ര നിലപാടില്‍ നിന്നുള്ള വ്യതിചലനമാണിത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയുള്ള കേരളത്തിന് രണ്ടുലക്ഷം കോടിയിലധികം രൂപ ചെലവ് വരുന്ന സില്‍വര്‍ലൈന്‍ പദ്ധതി താങ്ങാനാകില്ലെന്ന് വിഡി സതീശന്‍ പറയുന്നു. സാധാരണക്കാരന്റെ ആശ്രയമായ പൊതു ഗതാഗത സംവിധാനത്തിന്റെ ചിലവ് കൂടാനും സില്‍വര്‍ ലൈന്‍ പദ്ധതി വഴിയൊരുക്കുമെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
മുബൈ - അഹമ്മദാബാദ് അതിവേഗ റെയില്‍വെയെ നഖശിഖാന്തം എതിര്‍ക്കുന്ന സി.പി.എം, സില്‍വര്‍ ലൈന്‍ പദ്ധതിയെ പിന്തുണക്കുന്നത് എങ്ങനെയെന്നും യെച്ചൂരിക്ക് അയച്ച കത്തില്‍ വിഡി സതീശന്‍ ചോദിച്ചു.
CPM | 'ചുമതലകൾ വഹിക്കുന്നതിൽ നേതൃത്വം പരാജയപ്പെട്ട'; പാർട്ടി കോൺഗ്രസ് സംഘടനാ റിപ്പോർട്ടിൽ വിമർശനം
കണ്ണൂർ: 23-ാം പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട സിപിഎം സംഘടന റിപ്പോർട്ടിൽ കേന്ദ്രനേതൃത്വത്തിന് വിമർശനം. ചുമതലകൾ വഹിക്കുന്നതിൽ നേതൃത്വം പരാജയപ്പെട്ടതായി നേതൃത്വം കുറ്റപ്പെടുത്തുന്നു. പുതിയ കേന്ദ്രകമ്മിറ്റി ശക്തമായ തീരുമാനമെടുക്കണം. ജനകീയ സമരങ്ങൾ ഉയർത്തിക്കൊണ്ടുവരുന്നതിൽ നേതൃത്വം പരാജയപ്പെട്ടു. സമരങ്ങളെ വേണ്ട വിധം ഏറ്റെടുക്കാൻ പാർട്ടിക്ക് കഴിഞ്ഞിട്ടില്ലെന്നും സംഘടന റിപ്പോർട്ടിൽ പറയുന്നു.
സമരങ്ങളുടെ ഗുണഫലം വോട്ടാക്കി മാറ്റാൻ പാർട്ടിക്ക് കഴിഞ്ഞില്ല. ശബരിമല പ്രക്ഷോഭവും റിപ്പോർട്ടിൽ പരമർശിച്ചിട്ടുണ്ട്. ശബരിമല പ്രക്ഷോഭം അടിസ്ഥാനവോട്ടിൽ ഒരു വിഭാഗത്തെ അകറ്റി. ബംഗാളിൽ സംഘടന തകർന്നടിഞ്ഞു. ബംഗാൾ ഘടകം ആത്മ പരിശേധന നടത്തണം. ത്രിപുരയിൽ ജനകീയ അടിത്തറയിൽ ശോഷണം സംഭവിക്കുന്നു. നേതാക്കളിൽ പാർലമന്ററി മോഹങ്ങൾ വളരുന്നതായും റിപ്പോർട്ട് കുറപ്പെടുത്തുന്നുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: K-Rail project, Opposition leader V D Satheesan, Sitaram yechuri