തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമണത്തില്‍ പൊലീസിനെയും സിപിനമ്മിനെയും വിമര്‍ശിച്ച് പ്രതിപക്ഷനേതാവ് വിഡി സതീശന്. ആക്രമണത്തിന് തലേദിവസംവരെ എകെജി സെന്ററിന് മുന്പില് പൊലീസ് ഉമണ്ടായിരുന്നു. എന്നാല്‍ ആക്രമണം നടന്ന സമയം പൊലീസ് ജീപ്പ് ഉണ്ടായിരുന്നില്ലെന്നും ആറരാണ് അത് മാറ്റിയതെന്നും വിഡി സതീശന് ചോദിച്ചു.
ആക്രമണം ഉണ്ടാകുന്നതിന് അരമണിക്കൂര്‍ മുമ്പേ ഇപി ജയരാജന് പുറപ്പെട്ടോ എന്നാണ് സംശയം. സിപിഎം നേതാക്കളുടെ പരസ്പര വിരുദ്ധമാമെന്നും മുഖ്യമന്ത്രിയുടെ മൂക്കിന് താഴെയുള്ള പൊലീസിന് പര്തികള കെമ്ടെത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
എകെജി സെന്റര്‍ ആക്രമിച്ചശേഷം പ്രതിയ്ക്ക് അതിസുരക്ഷയുള്ള സ്ഥലത്ത് നിന്ന് എങ്ങനെ രക്ഷപ്പെടാനായെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. ബോബെറിഞ്ഞത് സക്കറിയയുടെ പറക്കും സ്ത്രീ എന്ന കഥയിലെ കഥാപാത്രമായ പറക്കും സ്ത്രീയാണോ എന്നും അദ്ദേഹം സഭയില്‍ പറഞ്ഞു. കോട്ടയത്ത് ഡിസിസി ഓഫീസ് ആക്രമിച്ചത് പൊലീസ് നോക്കിനില്‍ക്കെയായിരുന്നെന്നും വിഡി സതീശന് പറഞ്ഞു.
പൊലീസ് സ്റ്റേഷനില്‍ കയറി പൊലീസിന്റെ തൊപ്പി എടുതത്ുവെച്ച് സെല്‍ഫി എടുത്ത ആളാണ് ഡിസിസി ഓഫീസ് ആക്രമിച്ചത്. പ്രതിപക്ഷനേതാവും കെപിസിസി പ്രസിഡന്റും പുറത്തിറങ്ങി നടക്കില്ലെന്ന് പറഞ്ഞ അമ്പലപ്പുഴ എംഎല്‍എയ്ക്കെതിരെ കേസെടുത്തില്ല. രാഹുല്‍ ഗാന്ധിയുടെ ഓഫിസിലേക്ക് അക്രമം നടത്താന്‍ എസ്എഫ്ഐ പ്രവര്‍ത്തകരെ തോളില്‍തട്ടി പറഞ്ഞുവിട്ടത് പൊലീസ് ഉദ്യോഗസ്ഥനാണ്.
ഗാന്ധിച്ചിത്രം താഴെയിട്ടത് കോണ്‍ഗ്രസാണെന്ന് എല്‍ഡിഎഫ് ആരോപിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫിസ് തൊടുന്നതെല്ലാം പാളുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് വിവേക ശൂന്യമായ തീരുമാനങ്ങളെടുത്ത് അപകടത്തിലേക്ക് പോകുന്നത് ശ്രദ്ധിക്കണമെന്നും വിഡി സതീശന് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: AKG Centre, Kerala police, Opposition leader VD Satheesan