• HOME
  • »
  • NEWS
  • »
  • kerala
  • »
  • Congress | ചക്രസ്തംഭന സമരം ബഹിഷ്‌ക്കരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ

Congress | ചക്രസ്തംഭന സമരം ബഹിഷ്‌ക്കരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ

കോൺഗ്രസിന് ഭിന്നത പുതിയ കാര്യമല്ലെന്ന് പ്രതികരിച്ച് കെ. സുധാകരൻ. സമരത്തിന് പിന്തുണയുണ്ടോ എന്ന ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറി പ്രതിപക്ഷ നേതാവ്

വി.ഡി. സതീശൻ

വി.ഡി. സതീശൻ

  • Share this:
    തിരുവനന്തപുരം: വഴിതടഞ്ഞുള്ള സമരത്തോട് വിജോയിപ്പുള്ള പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കോൺഗ്രസ് സംഘടിപ്പിച്ച ചക്രസ്തംഭന സമരത്തിൽ നിന്ന് വിട്ടുനിന്നു. കോൺഗ്രസിൽ പ്രശ്നരഹിതമായ കാലം ഉണ്ടായിട്ടില്ലെന്ന് കെ.പി.സി.സി. പ്രസിഡണ്ട് കെ. സുധാകരൻ പ്രതികരിച്ചു. മുല്ലപ്പെരിയാർ പോലെ ഗൗരവമുള്ള വിഷയം ഉള്ളതുകൊണ്ടാണ് സഭയിൽ തുടർന്നത് എന്നായിരുന്നു സതീശന്റെ വിശദീകരണം.

    ചക്രസ്തംഭന സമരത്തിൽ തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് പങ്കെടുക്കുമെന്നായിരുന്നു കോൺഗ്രസ് അറിയിച്ചിരുന്നത്. എന്നാൽ പ്രതിപക്ഷ നേതാവ് സമരം ബഹിഷ്കരിക്കുകയാണ് ഉണ്ടായത്. ചക്രസ്തംഭന സമരം നടക്കുന്ന സമയത്ത് നിയമസഭയിലായിരുന്നു പ്രതിപക്ഷ നേതാവ്.

    മുല്ലപ്പെരിയാർ പോലെ ഗൗരവമുള്ള വിഷയമാണ് സഭയിൽ നടന്നത്. ഇവിടെ ഞാൻ തന്നെ വേണ്ടേ എന്നും, സമരത്തിന് കെ.പി.സി.സി. പ്രസിഡൻ്റ് ഒക്കെയുണ്ടല്ലോ എന്നുമായിരുന്നു പ്രതിപക്ഷ നേതാവിന്റെ മറുപടി. സമരത്തിനു പിന്തുണയുണ്ടോ എന്ന ചോദ്യത്തിന്  പ്രതിപക്ഷ നേതാവ് മറുപടിയും പറഞ്ഞില്ല.

    കോൺഗ്രസിൽ ഭിന്നത ഉണ്ടെന്ന് വ്യക്തമാക്കിയായിരുന്നു കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്റെ പ്രതികരണം. കോൺഗ്രസിൽ  പ്രശ്നരഹിതമായ കാലം ഇല്ല. ഇതൊന്നും ഒരു പ്രശ്നമല്ല. കടലിലെ തിരമാല പോലെയാണ് കോൺഗ്രസിലെ പ്രശ്നങ്ങൾ. അത്തരം തിരമാലകൾ നാടിനെ ആക്രമിക്കില്ലെന്നും കെ. സുധാകരൻ ന്യൂസ് 18 നോട് പറഞ്ഞു.

    വിഷയത്തിലെ പ്രതികരണത്തോടെ കോൺഗ്രസ് നേതൃത്വത്തിലെ ഭിന്നത മറനീക്കി പുറത്തുവരികയായിരുന്നു. നേരത്തെ തന്നെ കൊച്ചിയിൽ നടന്ന വഴി തടയൽ സമരത്തിൽ പ്രതിപക്ഷ നേതാവ് എതിർപ്പ് പരസ്യമാക്കിയിരുന്നു. അത്തരം സമരങ്ങളോട് യോജിപ്പില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസ് സംസ്ഥാന വ്യാപകമായി നടത്തിയ സമരത്തിൽ നിന്ന് പ്രതിപക്ഷ നേതാവ് പൂർണമായും വിട്ടുനിന്നത്.

    Summary: Opposition leader V.D. Satheesan boycotts wheel jam strike called by Congress in protest against not cutting down the fuel tax imposed by the state. When the 15-minute uniform strike across the state was carried out, Satheesan was in the Legislative Assembly. Earlier, it was announced that Satheesan may attend the strike in the capital city. His reaction to the incident has once again highlighted rifts existing within party leadership
    Published by:user_57
    First published: