HOME /NEWS /Kerala / V D Satheesan | 'ധൈര്യമുണ്ടെങ്കിൽ എനിക്കും സുധാകരനുമെതിരെ കേസെടുക്ക്' ; വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ

V D Satheesan | 'ധൈര്യമുണ്ടെങ്കിൽ എനിക്കും സുധാകരനുമെതിരെ കേസെടുക്ക്' ; വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ

'രണ്ടു കുട്ടികൾ ‘പ്രതിഷേധം, പ്രതിഷേധം’ എന്നു വിളിച്ചപ്പോൾ അദ്ദേഹം ഇത്ര ഭയപ്പെടാൻ വേണ്ടി... ഈ മുഖ്യമന്ത്രി ഇത്ര ഭീരുവായിപ്പോയല്ലോ...' സതീശൻ

'രണ്ടു കുട്ടികൾ ‘പ്രതിഷേധം, പ്രതിഷേധം’ എന്നു വിളിച്ചപ്പോൾ അദ്ദേഹം ഇത്ര ഭയപ്പെടാൻ വേണ്ടി... ഈ മുഖ്യമന്ത്രി ഇത്ര ഭീരുവായിപ്പോയല്ലോ...' സതീശൻ

'രണ്ടു കുട്ടികൾ ‘പ്രതിഷേധം, പ്രതിഷേധം’ എന്നു വിളിച്ചപ്പോൾ അദ്ദേഹം ഇത്ര ഭയപ്പെടാൻ വേണ്ടി... ഈ മുഖ്യമന്ത്രി ഇത്ര ഭീരുവായിപ്പോയല്ലോ...' സതീശൻ

  • Share this:

    ഫ്ലൈറ്റിൽ മുഖ്യമന്ത്രിക്കു നേരേ പ്രതിഷേധം നടത്തിയ യൂത്ത് കോൺഗ്രസ്സുകാരുടെ നടപടിയേത്തുടര്‍ന്ന് ഉണ്ടായ വിവാദങ്ങളിൽ കേരള രാഷ്ട്രിയം പുകയുകയാണ്.

    ശബരിനാഥനെതിരെ വധഗൂഢാലോചനയ്ക്ക് കേസെടുത്ത് അറസ്റ്റ് ചെയ്യ്തു. പിന്നീട് കോടതി ജാമ്യത്തിൽ വിട്ടു.

    മുഖ്യമന്ത്രിക്കു നേരേ നടന്നത് വധശ്രമമാണെന്ന സിപിഐഎം അരോപണത്തിൻമേൽ ഇന്നും ചർച്ചകൾ തുടർന്നു. ഇതിന്റെ ഭാഗമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രതികരിച്ചു.

    നമ്മുടെ നഗരത്തിൽ (കോഴിക്കോട്)

    ‘‘ആരെയാണ് കേസെടുക്കുമെന്നു പറഞ്ഞ് പേടിപ്പിക്കുന്നത്. എന്നെയാണോ? അതോ കെ.സുധാകരനെയോ? രണ്ടു കുട്ടികൾ ‘പ്രതിഷേധം, പ്രതിഷേധം’ എന്നു വിളിച്ചപ്പോൾ അദ്ദേഹം ഇത്ര ഭയപ്പെടാൻ വേണ്ടി... ഈ മുഖ്യമന്ത്രി ഇത്ര ഭീരുവായിപ്പോയല്ലോ..’ – എന്നും സതീശൻ പ്രതികരിച്ചു.

    ജയരാജനെതിരെ കേസെടുക്കാനുള്ള ഉത്തരവ് സര്‍ക്കാരിനേറ്റ പ്രഹരമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പറഞ്ഞു. അതേസമയം, വധശ്രമ ഗൂഢാലോചനയിൽ വി.ഡി.സതീശനും കെ.സുധാകരനുമെതിരെ വഞ്ചിയൂർ കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്യുമെന്നും,

    ഇതു സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ടെന്നും ഡിവൈഎഫ്ഐ വ്യക്തമാക്കിയിരുന്നു.

    മുഖ്യമന്ത്രിയെ വധിക്കാനായി നടത്തിയ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നാണ് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് പറഞ്ഞത്. കേസിൽ ഇപ്പോഴുള്ള പ്രതികൾ മാത്രമല്ല ഉൾപ്പെട്ടിരിക്കുന്നതെന്നും സതീശനും സുധാകരനും ഉണ്ടെന്നും സനോജ് മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.

    First published:

    Tags: K sudhakaran, Kpcc, Opposition leader VD Satheesan