• HOME
 • »
 • NEWS
 • »
 • kerala
 • »
 • Mullaperiyar | മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിയില്‍ കേരളം പരാജയപ്പെട്ടു; മുഖ്യമന്ത്രി ഇനിയെങ്കിലും മൗനം വെടിയണം ; പ്രതിപക്ഷ നേതാവ്

Mullaperiyar | മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിയില്‍ കേരളം പരാജയപ്പെട്ടു; മുഖ്യമന്ത്രി ഇനിയെങ്കിലും മൗനം വെടിയണം ; പ്രതിപക്ഷ നേതാവ്

'മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിലെ ജനങ്ങളെ സര്‍ക്കാര്‍ നിരന്തരമായി കബളിപ്പിക്കുകയാണ്. അതുകൊണ്ടാണ് സുപ്രീം കോടതിയില്‍ നിന്നും പരിഹാസം ഏറ്റുവാങ്ങേണ്ടി വന്നത് '

vd-satheesan

vd-satheesan

 • Last Updated :
 • Share this:
  തിരുവനന്തപുരം:മുല്ലപ്പെരിയാര്‍ (Mullaperiyar) കേസില്‍ സുപ്രീം കോടതി (Supreme court) കേരളത്തെ പരിഹസിക്കാനുണ്ടായ സാഹചര്യം എന്താണെന്ന് സര്‍ക്കാര്‍ അന്വേഷിക്കണമെന്ന്  പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ (Vd Satheeasan).

  മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിലെ ജനങ്ങളെ സര്‍ക്കാര്‍ നിരന്തരമായി കബളിപ്പിക്കുകയാണ്. അതുകൊണ്ടാണ് സുപ്രീം കോടതിയില്‍ നിന്നും പരിഹാസം ഏറ്റുവാങ്ങേണ്ടി വന്നതെന്ന് അദ്ദേഹം പറഞ്ഞു.

  2014 ലെ സുപ്രീം കോടതി വിധിയെ തുടര്‍ന്ന് മേല്‍നോട്ട സമിതി രൂപീകരിച്ചത് കേരളത്തിന്റെ നേട്ടമായിരുന്നു. എന്നാല്‍ സംസ്ഥാനത്തിന്റെ പ്രശ്നങ്ങള്‍ മേല്‍നോട്ട സമിതിയില്‍ കൃത്യമായി ഉന്നയിക്കപ്പെട്ടില്ലെന്നാണ് കോടതി ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

  മേല്‍നോട്ട സമിതിയില്‍ പ്രശ്നങ്ങള്‍ ഉന്നയിക്കാതെ എന്തിനാണ് കോടതിയിലേക്ക് വരുന്നതെന്നാണ് സുപ്രീം കോടതി ചോദിച്ചത്. മേല്‍നോട്ട സമിതിയില്‍ കേരളത്തിന്റെ താല്‍പര്യം ഉയര്‍ത്തിപ്പിടിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിലെ ജനങ്ങളെ സര്‍ക്കാര്‍ നിരന്തരമായി കബളിപ്പിക്കുകയാണെന്ന് അതുകൊണ്ടാണ് സുപ്രീം കോടതിയില്‍ നിന്നും പരിഹാസം ഏറ്റുവാങ്ങേണ്ടി വന്നത്. ഇതിന് ഉത്തരവാദികള്‍ ആരാണെന്ന് അന്വേഷിക്കണം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഉള്‍പ്പെടെ മുഖ്യമന്ത്രി മൗനം വെടിയാന്‍ ഇനിയെങ്കിലും തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

  വി.സി നിയമനത്തില്‍ ഗുരുതര ആരോപണമുയര്‍ന്നിട്ടും മുഖ്യമന്ത്രി മറുപടി പറയുന്നില്ല വൈസ് ചാന്‍സലര്‍ നിയമന വിവാദത്തില്‍ ഗവര്‍ണര്‍ക്ക് നല്‍കിയ കത്തിനെ കുറിച്ച് ജനങ്ങളോട് പറയാനുള്ള ബാധ്യത ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദുവിനുണ്ട്.

  ആ ഉത്തരവാദിത്തത്തില്‍ നിന്നും ഒളിച്ചോടാനാണ് ശ്രമിക്കുന്നത്. നിയമവിരുദ്ധമായ നിലപാട് എന്തുകൊണ്ട് സ്വീകരിച്ചെന്ന് വ്യക്തമാക്കണം. സത്യപ്രതിജ്ഞാലംഘനം നടത്തിയ മന്ത്രി രാജിവച്ച് പുറത്ത് പോകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.  കേരള, തമിഴ്‌നാട് സര്‍ക്കാരുകള്‍ക്ക്  മേലെ പുറത്ത് നിന്നുള്ള രാഷ്ട്രീയ സമ്മര്‍ദ്ദം ഉണ്ടായേക്കാമെന്നും, എന്നാല്‍ 126 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇരു സംസ്ഥാനങ്ങളും കോടതിക്ക് മുമ്പില്‍ സാധാരണ നിലയില്‍ പൊരുമാറണമെന്നാണ്  സുപ്രീം കോടതി കഴിഞ്ഞ ദിവസം പറഞ്ഞത്.

  ഇരു സംസ്ഥാനങ്ങളും പരസ്പരം വിയോജിച്ചുകൊണ്ടുള്ള പ്രസ്താവനകളും രാഷ്ട്രീയ നിരീക്ഷണങ്ങളും നടത്തുന്നുണ്ടെന്നും എന്നാല്‍ അതൊന്നും കോടതിയെ ബാധിക്കുന്ന കാര്യമല്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

  അണക്കെട്ടിന് താഴെയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്ന ജനങ്ങള്‍ക്ക് കനത്ത നാശനഷ്ടമുണ്ടാക്കുന്നതിനാല്‍ പുലര്‍ച്ചെ അണക്കെട്ടില്‍ നിന്ന് വന്‍തോതില്‍ വെള്ളം തുറന്നു വിടരുതെന്ന് തമിഴ്‌നാടിനോട് (Tamil Nadu) നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് കേരള സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.

  1895ല്‍ കേരളത്തിലെ ഇടുക്കി ജില്ലയിലെ പെരിയാര്‍ നദിയില്‍ നിര്‍മിച്ച അണക്കെട്ടിലെ ജലം തുറന്നുവിടുന്നതുമായോ കൈകാര്യം ചെയ്യുന്നതുമായോ ബന്ധപ്പെട്ട് എന്തെങ്കിലും നടപടിയെടുക്കുന്നതിന് മുമ്പ് കക്ഷികള്‍ ആദ്യം മേല്‍നോട്ട സമിതിയെ സമീപിക്കണമെന്ന് ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍ക്കറും സി ടി രവികുമാറും അടങ്ങുന്ന ബെഞ്ച് പറഞ്ഞു.

  Women's Marriage Age | സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കി ഉയർത്താൻ മന്ത്രിസഭയുടെ അനുമതി

  'ഞങ്ങള്‍ കൂടുതലൊന്നും പറയുന്നില്ല. ഇരുപക്ഷവും അച്ചടക്കം പാലിക്കണം, കൂടാതെ എല്ലാവരുടെയും സമവായത്തോടെപരിഹരിക്കാവുന്ന പരാതികളുമായി ഈ കോടതിക്ക് മുമ്പാകെ ഒരു പുതിയ അപേക്ഷയും കൊണ്ടുവരേണ്ടതില്ല'', ബെഞ്ച് പറഞ്ഞു.

  ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിയുന്ന ഏറ്റവും നല്ല വിധികര്‍ത്താവ്മേല്‍നോട്ട സമിതിയാണെന്നും വെള്ളം വിട്ടുനല്‍കാനുള്ള അഭ്യര്‍ത്ഥനയും അതിന്റെ ആവശ്യകതയും സമിതി പരിഗണിക്കുമെന്നും ബെഞ്ച് നിരീക്ഷിച്ചു.

  'ഈ കലഹം ഇപ്പോള്‍ അവസാനിപ്പിക്കണം. കോടതിക്ക് മുമ്പാകെ ഇരു സര്‍ക്കാരുകളും സാധാരണ വ്യവഹാരക്കാരെപ്പോലെ പെരുമാറണം. തീവ്ര നിലപാട് സ്വീകരിക്കരുത്', ബെഞ്ച് വാക്കാല്‍ നിരീക്ഷിച്ചു. 'നിങ്ങള്‍ക്ക് പുറത്ത് രാഷ്ട്രീയ സമ്മര്‍ദ്ദം ഉണ്ടായിരിക്കാം, പക്ഷേ കോടതിയില്‍ രാഷ്ട്രീയം വേണ്ട. നിങ്ങള്‍ പരസ്പരം വിയോജിച്ചുകൊണ്ട് പ്രസ്താവനകളും രാഷ്ട്രീയ നിരീക്ഷണങ്ങളും നടത്തുന്നുണ്ട്. അതൊന്നും ഞങ്ങളെ ബാധിക്കുന്നതല്ല. ഞങ്ങള്‍ എന്താണ് പറയുന്നതെന്ന് ദയവായി മനസിലാക്കുക'', സുപ്രീം കോടതി പറഞ്ഞു.

  അണക്കെട്ടിന്റെ ദൈനംദിന കാര്യങ്ങളില്‍ സുപ്രീം കോടതിയില്‍ വരേണ്ടതില്ലെന്നും കക്ഷികള്‍ സമവായത്തോടെ സമിതിക്ക് മുമ്പാകെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നും ബെഞ്ച് നിരീക്ഷിച്ചു. വിഷയത്തില്‍ സംസ്ഥാനം അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്ന് കേരളത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ പറഞ്ഞു.

  PM Narendra Modi |ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ളവരുടെ പട്ടികയില്‍ നരേന്ദ്ര മോദി എട്ടാം സ്ഥാനത്ത്

  ഈ അപേക്ഷകള്‍ വന്നുകൊണ്ടേയിരിക്കുമെന്നും സുപ്രീം കോടതിയാണ് വിഷയത്തിലെ പ്രധാന പ്രശ്‌നം പരിഗണിക്കേണ്ടതെന്നും തമിഴ്‌നാടിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ശേഖര്‍ നഫാഡെ പറഞ്ഞു. വെള്ളപ്പൊക്കത്തിന് കാരണമാകുന്നതിനാല്‍ അണക്കെട്ടില്‍ നിന്ന് വെള്ളം തുറന്നുവിടുന്നതിന് 24 മണിക്കൂര്‍ മുമ്പ് തമിഴ്‌നാട് അറിയിപ്പ് നല്‍കണമെന്ന് കേരളത്തിന്റെ അഭിഭാഷകന്‍ ബെഞ്ചിനോട് പറഞ്ഞു. മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് ജനുവരി 11 ലേക്ക് മാറ്റിയിരുന്നു.

  Andhra Pradesh Bus Accident| ആന്ധ്രാ പ്രദേശിൽ ബസ് പുഴയിലേക്ക് മറിഞ്ഞ് ഒൻപതുപേർ മരിച്ചു
  Published by:Jayashankar AV
  First published: