നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Mofia Parveen Death| സി.ഐയെ സർവീസിൽനിന്ന് പുറത്താക്കണം'; ആത്മഹത്യ പ്രേരണാ കുറ്റത്തിന് കേസെടുക്കണമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ

  Mofia Parveen Death| സി.ഐയെ സർവീസിൽനിന്ന് പുറത്താക്കണം'; ആത്മഹത്യ പ്രേരണാ കുറ്റത്തിന് കേസെടുക്കണമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ

  'ഉത്ര കൊലക്കേസില്‍ ഉള്‍പ്പെടെ ആരോപണ വിധേയനായ ഈ ഉദ്യോഗസ്ഥന് സി.പി.എം നേതാക്കളാണ് സംരക്ഷണമൊരുക്കുന്നത്'

   പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

  പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

  • Share this:
   തിരുവനന്തപുരം: ആലുവ സി.ഐ സി.എല്‍ സുധീറിനെതിരെ ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തി കേസെടുത്ത് സര്‍വീസില്‍ നിന്നും പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആവശ്യപ്പെട്ടു. ഉത്ര കൊലക്കേസില്‍ ഉള്‍പ്പെടെ ആരോപണ വിധേയനായ ഈ ഉദ്യോഗസ്ഥന് സി.പി.എം നേതാക്കളാണ് സംരക്ഷണമൊരുക്കുന്നത്. സി.ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് സമാധാനപരമായി പൊലീസ് സ്റ്റേഷന് മുന്നില്‍ സമരം നടത്തിയ ചാലക്കുടി എം.പിയെയും എം.എല്‍.എമാരെയും ആക്രമിച്ച പൊലീസുകാര്‍ക്കെതിരെയും നടപടി വേണം. സ്ത്രീസുരക്ഷയുടെ കാര്യത്തില്‍ സര്‍ക്കാരിന്റെ സമീപനം എന്തെന്നതിന്റെ ഏറ്റവും വലിയ അടയാളമായി ആലുവ സംഭവം നില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

   സ്ത്രീകളും കുട്ടികളും അക്രമങ്ങള്‍ക്ക് വിധേയമാകുകയും ചെയ്യുന്ന സംഭവങ്ങള്‍ക്ക് പൊലീസ് പ്രോത്സാഹനം നല്‍കുകയാണ്. പാര്‍ട്ടി അനുഭാവമുള്ള പൊലീസുകാര്‍ എന്തു ചെയ്താലും സംരക്ഷിക്കുമെന്ന നിലപാടിലാണ് സര്‍ക്കാര്‍. പാര്‍ട്ടിക്കാരനായതു കൊണ്ടാണോ ആത്മഹത്യാ കുറിപ്പില്‍ പേരു വന്നിട്ടും സി.ഐക്കെതിരെ കേസെടുക്കാത്തത്? എം.പിയും എം.എല്‍.എയും തുടങ്ങി വച്ച സമരം യു.ഡി.എഫ് ഏറ്റെടുക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

   'ശരീരം മുഴുവൻ പച്ചകുത്താൻ പറഞ്ഞു, സുഹൈൽ ലൈംഗിക വൈകൃതങ്ങൾക്ക് അടിമ': മോഫിയയുടെ പിതാവ്

   കൊച്ചി: ആലുവ (Aluva) എടയപ്പുറത്തെ നിയമവിദ്യാർഥിനി (Law Student) മോഫിയ പർവീൺ (Mofia Parveen) ജീവനൊടുക്കിയ (Suicide) സംഭവത്തിൽ ഭർത്താവ് സുഹൈലിനും കുടുംബത്തിനുമെതിരെ കൂടുതൽ ആരോപണങ്ങളുമായി മോഫിയയുടെ അച്ഛൻ. ഭർത്താവിന്റെ വീട്ടിൽ മകൾക്ക് അനുഭവിക്കേണ്ടിവന്നത് ക്രൂരപീഡനമായിരുന്നെന്നും പണം ആവശ്യപ്പെട്ട് നിരന്തരം മർദ്ദിച്ചിരുന്നെന്നും പിതാവ് ദിൽഷാദ് സലിം പറഞ്ഞു.

   കല്യാണം നടത്തിയ സ്ത്രീധനം വേണ്ടെന്ന് പറഞ്ഞ്....

   സ്ത്രീധനം വേണ്ടെന്ന് പറഞ്ഞാണ് കല്യാണം കഴിച്ചത് പക്ഷെ പിന്നീട് പലപ്പോഴായി മാലയും വളയുമൊക്കെ ആവശ്യപ്പെട്ടു. പഠിത്തം നിർത്താനും സുഹൈൽ മോഫിയയെ നിർബന്ധിച്ചിരുന്നു, ദിൽഷാദ് പറഞ്ഞു. രണ്ടരമാസമാണ് അവൾ അവിടെ താമസിച്ചത്. ഇത്രയുംനാൾ പുറത്തുപറയാൻ കഴിയാത്തവിധത്തിലുള്ള ലൈം​ഗീക വൈകൃതങ്ങൾക്കാണ് ഇരയായത്. ശരീരം മുഴുവൻ പച്ചകുത്താൻ ആവശ്യപ്പെട്ട് സുഹൈൽ മർദ്ദിച്ചിരുന്നു. യുട്യൂബിൽ വിഡിയോ നിർമിക്കാനായി 40 ലക്ഷം രൂപ വേണമെന്ന് മോഫിയയോട് പറഞ്ഞു. കൈയിൽ പണമില്ലെന്നും തരാൻ പറ്റില്ലെന്നുമാണ് അവൾ പറഞ്ഞത്. ഇതിനുപിന്നാലെ കൈപിടിച്ച് തിരിച്ച് ഒടിക്കാനും ശ്രമിച്ചു.

   'കുട്ടിസഖാവി'നെ പ്രതിയാക്കണം

   ഒന്നിച്ചുപോകാൻ കഴിയില്ലെന്ന് ഉറപ്പായപ്പോഴാണ് മകൾ പരാതി നൽകിയതെന്നും പരാതി ഒതുക്കിതീർക്കാനുള്ള ശ്രമമാണ് സി ഐയുടെ ഓഫീസിൽ നടന്നതെന്നും ദിൽഷാദ് പറയുന്നു. അന്ന് മറ്റൊരാൾക്കൂടി അവിടെ ഉണ്ടായിരുന്നു- 'കുട്ടിസഖാവ്', അയാളുടെ പേരറിയില്ല, സഖാവാണ്. ഇയാൾ സുഹൈലിന്റെ ബന്ധുവാണെന്നാണ് മനസ്സിലാക്കുന്നത്. അങ്ങനെയാണ് മകൾ പറഞ്ഞിരിക്കുന്നത്. ഈ വ്യക്തിയും സി ഐയും ചേർന്നാണ് പരാതി ഒതുക്കിതീർക്കാൻ മുൻകൈയെടുത്തത്. സംഭവത്തിൽ കുട്ടിസഖാവിന്റെ റോൾ അന്വേഷിക്കണമെന്നും സി ഐക്കെതിരെ നരഹത്യയ്ക്ക് കേസെടുക്കണമെന്നും ദിൽഷാദ് ആവശ്യപ്പെട്ടു.

   മോഫിയയുടെ ആത്മഹത്യ; ഭര്‍ത്താവും കുടുംബവും കസ്റ്റഡിയില്‍

   ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് മോഫിയ പര്‍വീൺ (Mofia Parween) ആത്മഹത്യ (Suicide) ചെയ്ത സംഭവത്തില്‍ ഭര്‍ത്താവും കുടുംബവും കസ്റ്റഡിയില്‍ (Custody). ഒളിവില്‍ കഴിയുകയായിരുന്ന ഇവരെ കോതമംഗലത്തെ ബന്ധുവീട്ടില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. ഭര്‍ത്താവ് സുഹൈല്‍, ഭര്‍ത്താവിന്റെ അച്ഛന്‍, അമ്മ എന്നിവര്‍ക്കെതിരെയാണ് ആത്മഹത്യാ പ്രേരണ കുറ്റത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

   അതേസമയം ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ സംഭവിച്ച കാര്യങ്ങളില്‍ അന്വേഷണസംഘം വ്യക്തതവരുത്തും. ആത്മഹത്യാക്കുറിപ്പില്‍ ആലുവ സിഐ സുധീറിനും ഭര്‍തൃകുടുംബത്തിനും ഭര്‍ത്താവിനുമെതിരെ മോഫിയ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിട്ടുള്ളത്.

   Also Read- സ്റ്റേഷനിലെത്തിയ പരാതിക്കാരിയെ വിളിച്ചത് 'വേശ്യ'യെന്ന്; ഉത്രക്കേസിൽ വകുപ്പുതല അന്വേഷണം; ആലുവ സിഐക്കെതിരെ മുൻപും നടപടി

   ചൊവ്വാഴ്ച രാവിലെയാണ് ആലുവ കീഴ്മാട് മോഫിയ പര്‍വീണ്‍ എന്ന യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍തൃവീട്ടുകാര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെയായിരുന്നു ആത്മഹത്യ. എട്ടു മാസം മുന്‍പായിരുന്നു മോഫിയയയുടെ വിവാഹം. പിന്നീട് ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും പ്രശ്നങ്ങളുണ്ടാക്കുകയും പെണ്‍കുട്ടി സ്വന്തം വീട്ടിലേക്ക് മാറി താമസിക്കുകയും ചെയ്തു. തുടര്‍ന്ന് ആലുവ ഡിവൈഎസ്പിക്ക് പെണ്‍കുട്ടിയുടെ കുടുംബം പരാതി നല്‍കി.

   പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ഭര്‍ത്താവിനെ ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നു. ഇതിനിടെ സിഐ തന്നെ ചീത്ത വിളിച്ചുവെന്നാണ് ആത്മഹത്യാക്കുറിപ്പില്‍ മോഫിയ എഴുതിയിട്ടുള്ളത്. ആത്മഹത്യ കുറിപ്പില്‍ തനിക്ക് നീതി ലഭിച്ചില്ല എന്നതാണ് പോലീസിനെതിരായ പരാമര്‍ശം.
   Published by:Anuraj GR
   First published:
   )}