• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ഡി സി സി പ്രസിഡന്റ് പട്ടിക വന്നാല്‍ ഉടനെ പൊട്ടിത്തെറിയ്ക്കാന്‍ നേരത്തെ തന്നെ ചിലര്‍ തീരുമാനിച്ചിരുന്നു'; വി ഡി സതീശന്‍

'ഡി സി സി പ്രസിഡന്റ് പട്ടിക വന്നാല്‍ ഉടനെ പൊട്ടിത്തെറിയ്ക്കാന്‍ നേരത്തെ തന്നെ ചിലര്‍ തീരുമാനിച്ചിരുന്നു'; വി ഡി സതീശന്‍

ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും നല്‍കുന്ന പട്ടിക അതെപടി അംഗീകരിയ്ക്കണമൊന്നായിരിക്കാം അവരുടെ ആഗ്രഹം. എന്നാല്‍ അത് നടക്കില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.

 പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

  • Share this:
കൊച്ചി: ഡി സി സി പ്രസിഡന്റ് പട്ടികയ്‌ക്കെതിരായ വിമര്‍ശനങ്ങളെ പരിഹസിച്ച് തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ലിസ്റ്റ് വന്നാല്‍ ഉടനെ പൊട്ടിത്തെറിയ്ക്കാന്‍ നേരത്തെ തന്നെ ചിലര്‍ തീരുമാനിച്ചിരുന്നു. തങ്ങളുടെ പേര് പട്ടികയില്‍ ഇല്ലെങ്കില്‍ നേത്യത്വത്തിനെതിരെ പ്രതികരിയ്ക്കാന്‍ ഇവര്‍ പദ്ധതിയിട്ടതാണ്.  അവരാണ് വാട്‌സ്ആപ്പിലൂടെയും മറ്റും വിമര്‍ശനങ്ങള്‍ ഉന്നയിയ്ക്കുതെന്നും വി ഡി സതീശന്‍ പറഞ്ഞു.

ഡി സി സി പ്രസിഡന്റുമാരുടെ പട്ടിക തയ്യാറാക്കുന്നതിന് മുന്‍പ് ചര്‍ച്ചകള്‍ നടന്നില്ലെന്ന ഉമ്മന്‍ ചാണ്ടിയുടെ ആരോപണം തെറ്റാണ്. താനും കെ പി സി സി പ്രസിഡന്റ് കെ സുധാകരനും ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയുമായും ചര്‍ച്ച നടത്തി. കേരളത്തിലെ മുതിര്‍ന്ന നേതാക്കളെയെല്ലാം കണ്ടു. താഴെ തലത്തിലും ചര്‍ച്ച നടത്തി. ഇതിന് ശേഷമാണ് പട്ടിക തയ്യാറാക്കി ഹൈക്കമാന്റിന് അയച്ചത്. പിന്നീട് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയുമായി ഹൈക്കമാന്റ് പ്രതിനിധികള്‍ സംസാരിച്ചു. ഉമ്മന്‍ ചാണ്ടി നല്‍കിയ പട്ടിക കൂടി പരിഗണിച്ചാണ് ലിസ്റ്റ് തയ്യാറാക്കിയതെും വി ഡി സതീശന്‍ പറഞ്ഞു.

തങ്ങള്‍ നല്‍കിയ പേരുകള്‍ മൂന്ന്‌ ജില്ലകളില്‍ വെട്ടിയെന്ന് വാര്‍ത്ത വന്നു. പകരം ഗ്രൂപ്പ് നിര്‍ദേശിച്ച ആളുകളെ ഉള്‍പ്പെടുത്തിയെന്നായിരുന്നു വിവരം. ഇത് ഉമ്മന്‍ ചാണ്ടിയെ ചൊടുപ്പിപ്പിച്ചുവൊന്നാണ് കരുതുന്നത്. ലിസ്റ്റ് തിരുത്തിയെന്ന വാര്‍ത്ത കൊടുത്തത് ഉമ്മന്‍ ചാണ്ടിയ്ക്ക് ഒപ്പമുള്ളവര്‍ തന്നെയാണോയെന്ന് അദ്ദേഹം പരിശോധിയ്ക്കട്ടെയെന്നും വി ഡി സതീശന്‍ പറഞ്ഞു. പട്ടികയ്‌ക്കെതിരെ ഉമ്മന്‍ ചാണ്ടി നടത്തിയ വിമര്‍ശനം ഒഴിവാക്കാമായിരുന്നുവെന്നും വി ഡി സതീശന്‍ വ്യക്താമാക്കി.

Also Read-മലപ്പുറത്ത് കോൺഗ്രസ് തലപ്പത്ത് വി.എസ് ജോയ്; മാറിയത് ഗ്രൂപ്പ് സമവാക്യങ്ങൾ

18 വര്‍ഷങ്ങളായി ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ചേര്‍ന്നാണ് ഡി സി സി പ്രസിഡന്റുമാരെ ഉള്‍പ്പെടെ തീരുമാനിച്ചിരുന്നത്. എന്നാല്‍ പുതിയ നേത്യത്വം വന്നതോടെ അത് മാറി. കൂട്ടായ ചര്‍ച്ചകള്‍ ഉണ്ടായി. നല്ലൊരു പട്ടികയും തയ്യാറാക്കി. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും നല്‍കുന്ന പട്ടിക അതെപടി അംഗീകരിയ്ക്കണമൊന്നായിരിക്കാം അവരുടെ ആഗ്രഹം. എന്നാല്‍ അത് നടക്കില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു. 14 ഡി സി സി പ്രസിഡന്റുമാരും പെട്ടിതൂക്കികളാണൊന്നാണ് എ പി അനികുമാര്‍ വിമര്‍ശിച്ചത്. അതിനെതിരെ നടപടിയെടുക്കാതിരിയ്ക്കാനാവില്ല. ഡി സി സി പ്രസിഡന്റുമാരില്‍ വനിതകള്‍ ഉണ്ടായിട്ടില്ല. ജില്ലകളില്‍ നിന്ന് പോലും വനിതകളുടെ പേര് ഉയര്‍ന്ന് വന്നിരുന്നില്ല. കെ പി സി സി ഭാരവാഹികളുടെ പട്ടിക വരുബോള്‍ ഇത് പരിഹരിയ്ക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞു.

Also Read-ഡിസിസി പുനസംഘടന: പ്രതിഷേധം പരസ്യമാക്കി ഉമ്മൻചാണ്ടി; അച്ചടക്ക നടപടിയിലും ജനാധിപത്യമില്ല

പാര്‍ട്ടി പുന: സംഘടനയില്‍ താന്‍ പരസ്യ പ്രതിഷേധം ഉന്നയിച്ചിട്ടുണ്ടെന്നത് ശരിയല്ല. 2011-ല്‍ മന്ത്രിയാകുമെന്ന് ഉച്ചയ്ക്ക് വിളിച്ച് പറഞ്ഞു. 4 മണിയ്ക്ക് ലിസ്റ്റ് വപ്പോള്‍ തന്റെ പേര് ഉണ്ടായിരുന്നില്ല. വി എം സുധീരന്‍ കെ പി സി സി പ്രസിഡന്റ് സ്ഥാനം രാജിവെച്ചപ്പോള്‍ പുതിയ പ്രസിഡന്റ് താനാകുമെന്ന് വിവരങ്ങള്‍ വന്നു. എന്നാല്‍ എം എം ഹസനെ പ്രസിഡന്റാക്കി. അപ്പോഴും താന്‍ പ്രതിഷേധിച്ചില്ല. പരസ്ഥിതി വിഷയങ്ങളില്‍ മാത്രമാണ് പാര്‍ട്ടി തീരുമാനത്തിനെതിരെ താന്‍ വിമര്‍ശനം ഉന്നയിച്ചിട്ടുള്ളതെന്നും വി ഡി സതീശന്‍ ചൂണ്ടിക്കാട്ടി.
Published by:Jayesh Krishnan
First published: