തിരുവനന്തപുരം: കേരളം കണ്ട ഏറ്റവും നിഷ്ക്രിയമായ ടീമാണ് പിണറായി വിജയൻ സർക്കാരെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ശാസ്ത്രീയമായ അഴിമതി നടത്തുന്നതിൽ ഗവേഷണം നടത്തിയ സർക്കാരാണിത്. ചില അഴിമതികൾ കൂടി പുറത്തുകൊണ്ടുവരാനുണ്ട്. അതുകൂടി പുറത്തുകൊണ്ടുവന്നാൽ മുഖ്യമന്ത്രി തലയിൽ മുണ്ടിട്ടു നടക്കേണ്ട ഗതി വരുമെന്ന് പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.
സര്‍ക്കാര്‍ ഫയലുകൾ നീങ്ങുന്നില്ലെങ്കിൽ ക്രെയിൻ കൊണ്ടുവരണമെന്ന് മുഖ്യമന്ത്രിയെ വി.ഡി സതീശന്‍ പരിഹസിച്ചു. സംസ്ഥാനത്തെ ഫയൽ തീർപ്പാക്കൽ ഇപ്പോഴും പൂർണതയിൽ എത്തിയിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെയായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ പ്രതികരണം. ഭരണകൂടം സർക്കാർ ജീവനക്കാരെ നിരാശപ്പെടുത്തുകയാണ്.
അത്യാവശ്യം വേണ്ട ചില ഫയലുകൾ പൊക്കിയെടുക്കുന്നുണ്ട്. ധനകാര്യവകുപ്പിന്റെ സ്ക്രൂട്ട്ണി പോലുമില്ലാതെ ചില ഫയലുകൾ നീങ്ങുന്നുണ്ട്. ധനകാര്യവകുപ്പിനെ അപ്രസക്തമാക്കിയ സർക്കാരാണിതെന്നും അദ്ദേഹം പറഞ്ഞു. മയക്കുമരുന്നിന്റെ പൊളിറ്റിക്കൽ പട്രോനേജ് സിപിഎമ്മിനാണെന്നും വിഡി സതീശന്‍ ആരോപിച്ചു. കേരള സെക്രട്ടറിയേറ്റ് അസോസിയേഷന്റെ 58 -ാം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷനേതാവ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cm pinarayi vijayan, Opposition leader V D Satheesan, Vd satheeasan