• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'എൽദോസിനെ ഫോണിൽ വിളിച്ചിട്ട് കിട്ടുന്നില്ല; കെപിസിസിയുമായി ഉടനെ ബന്ധപ്പെടണം'; വി ഡി സതീശൻ

'എൽദോസിനെ ഫോണിൽ വിളിച്ചിട്ട് കിട്ടുന്നില്ല; കെപിസിസിയുമായി ഉടനെ ബന്ധപ്പെടണം'; വി ഡി സതീശൻ

എല്‍ദോസ് കുന്നപ്പിള്ളിൽ എംഎൽഎ ഈ മാസം 20നകം വിശദീകരണം നല്‍കണമെന്ന് കെപിസിസി നേതൃത്വം ആവശ്യപ്പെട്ടു

  • Share this:
തിരുവനന്തപുരം: ബലാത്സംഗക്കേസിൽ പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളിൽ എംഎല്‍എയെ ഫോണിൽ വിളിച്ചിട്ട് കിട്ടുന്നില്ലെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ. എല്‍ദോസ് എത്രയും പെട്ടന്ന് കെപിസിസിയുമായി ബന്ധപ്പെടണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു. പീഡനപരാതിയില്‍ മാതൃകാപരമായ തീരുമാനമെടുക്കുമെന്നും ഇരയ്ക്കൊപ്പമാണ് നിൽക്കുകയെന്നും സതീശന്‍ പറഞ്ഞു. കെപിസിസി തീരുമാനം എടുക്കുന്നില്ലെന്ന് പറയുന്നത് ശരിയല്ല. എല്‍ദോസില്‍ നിന്നും വിശദീകരണം തേടും. എൽദോസുമായി ബന്ധപ്പെട്ട എല്ലാ ഇടങ്ങളിലും അറിയിച്ചിട്ടുണ്ട്. എത്രയും പെട്ടന്ന് വിശദീകരണം നല്‍കണമെന്നും സതീശന്‍ വ്യക്തമാക്കി.

അതേസമയം, എല്‍ദോസ് കുന്നപ്പിള്ളിൽ എംഎൽഎ ഈ മാസം 20നകം വിശദീകരണം നല്‍കണമെന്ന് കെപിസിസി നേതൃത്വം ആവശ്യപ്പെട്ടു. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ഈ ആവശ്യമുന്നയിച്ച് കത്ത് നല്‍കി. നിശ്ചിത സമയത്തിനകം മറുപടി നല്‍കാത്തപക്ഷം കടുത്ത അച്ചടക്കനടപടി സ്വീകരിക്കുമെന്നു കത്തിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ​ഒരു പൊതുപ്രവര്‍ത്തകന്റെ പേരില്‍ ഒരിക്കലും കേള്‍ക്കാന്‍ പാടില്ലാത്ത ഗുരുതരമായ ആരോപണമാണ് ഉയർന്നിട്ടുള്ളതെന്ന് കെ സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.

Also Read- എൽദോസ് കുന്നപ്പിള്ളിയുടെ രാജി ആവശ്യപ്പെടാതെ സിപിഎം ; രാഷ്ട്രീയ ആയുധമാക്കാന്‍ സാധ്യത

അതേസമയം യുവതിയുടെ പരാതിയില്‍ എല്‍ദോസ് കുന്നപ്പിള്ളിലിനെ അറസ്റ്റ് ചെയ്യാനുള്ള നടപടികളുമായാണ് ക്രൈബ്രാഞ്ച് സംഘം മുന്നോട്ട് പോകുന്നത്. ജനപ്രതിനിധിയായതിനാല്‍ തുടര്‍ നടപടിക്കുള്ള അനുമതി തേടി തിരുവനന്തപുരം സിറ്റി കമ്മീഷണര്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. എല്‍ദോസിനെതിരെ ബലാത്സംഗ കേസ് കൂടി രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തിലാണ് നടപടി വേഗത്തിലാക്കുന്നത്. ക്രൈംബ്രാഞ്ച് ചുമത്തിയ 376 (2) എന്‍ വകുപ്പ് പ്രകാരം ചുരുങ്ങിയത് പത്തുവര്‍ഷം തടവുശിക്ഷ വരെ എല്‍ദോസിന് ലഭിക്കാം. നാളെയാണ് എല്‍ദോസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ജില്ലാ സെഷന്‍സ് കോടതി പരിഗണിക്കുന്നത്.

Also Read-'ഞാൻ അതിജീവിക്കും; നിങ്ങൾ അനുഭവിക്കും'; ബലാത്സംഗക്കേസിലെ സാക്ഷിക്ക് എൽദോസ് കുന്നപ്പിള്ളിലിന്റെ ഭീഷണി

യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനുള്ള അപേക്ഷ ഇന്ന് അന്വേഷണസംഘം കോടതിയില്‍ നല്‍കും. എംഎല്‍എ വിവാഹവാഗ്ദാനം നല്‍കി പല സ്ഥലങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ചെന്ന് അധ്യാപിക കൂടിയായ പരാതിക്കാരി ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിരുന്നു.
Published by:Rajesh V
First published: