• HOME
  • »
  • NEWS
  • »
  • kerala
  • »
  • V.D. Satheesan | എല്ലാ സ്ഥാനവും നഷ്ടപ്പെട്ടാലും ആരിഫ് മുഹമ്മദ് ഖാൻ്റെ ഉപദേശം കേൾക്കില്ല: വി.ഡി. സതീശൻ

V.D. Satheesan | എല്ലാ സ്ഥാനവും നഷ്ടപ്പെട്ടാലും ആരിഫ് മുഹമ്മദ് ഖാൻ്റെ ഉപദേശം കേൾക്കില്ല: വി.ഡി. സതീശൻ

അഞ്ച് പാർട്ടികൾ മാറിയ രാഷ്ട്രീയ ഭിക്ഷാംദേഹിയായി അലഞ്ഞു നടന്നയാളുടെ ഉപദേശം വേണ്ട എന്ന് സതീശൻ

വി.ഡി. സതീശൻ

വി.ഡി. സതീശൻ

  • Share this:
കൊച്ചി: ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനും (Governor Arif Mohammad Khan) പ്രതിപക്ഷ നേതാവ് (Opposition leader) വി.ഡി. സതീശനും (V.D. Satheesan) നേർക്കുനേർ കൊമ്പു കോർക്കുന്നു. സതീശൻ ഉമ്മൻ ചാണ്ടിയെയും (Oommen Chandy) രമേശ് ചെന്നിത്തലയേയും (Ramesh Chennithala) കണ്ടു പഠിക്കണം എന്ന ഗവർണ്ണറുടെ ഉപദേശമാണ്  സതീശനെ പ്രകോപിപ്പിച്ചത്.

ഗവർണ്ണർ തുമ്മിയാൽ തെറിക്കുന്ന മൂക്കല്ല പ്രതിപക്ഷ നേതാവ് സ്ഥാനം. മഹാത്മാ ഗാന്ധി മുതൽ കോൺഗ്രസിലെ ആരാധ്യരായ നേതാക്കളെ തന്നെയാണ് താൻ കണ്ട് പഠിച്ചതെന്നും, ആരുടെ ഉപദേശം സ്വീകരിച്ചാലും ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻറെ ഉപദേശം തനിക്ക് വേണ്ടെന്നും ഗവർണ്ണറെ പേരെടുത്ത് പരാമർശിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് പറഞ്ഞു.

അഞ്ച് പാർട്ടികൾ മാറിയ ഒരാളുടെ ഉപദേശം താൻ കേൾക്കില്ല. രാഷ്ട്രീയ ഭിക്ഷാംദേഹിയായി അലഞ്ഞു നടന്നയാളാണ്. ഒരു നിലപാടും ഇല്ലാത്തയാൾ. തന്റെ എല്ലാ സ്ഥാനവും നഷ്ടപ്പെട്ടാലും ആരിഫ് മുഹമ്മദ് ഖാന്റെ ഉപദേശം കേൾക്കില്ലെന്ന് സതീശൻ തുറന്നടിച്ചു.

ഗവർണ്ണർ ചെയ്തത് ഭരണഘടനാ വിരുദ്ധമായ കാര്യങ്ങളാണ്. ലോകായുക്ത ഓർഡിനൻസും നിയമസഭയിലെ നയപ്രഖ്യാപന പ്രസംഗം ഉണ്ടാകില്ലെന്ന ഭീഷണിയും എല്ലാം ഇതിൽ വരും. സർക്കാരിനെ ഭീഷണിപ്പെടുത്തി ഉദ്യോഗസ്ഥനെ മാറ്റി. നയപ്രഖ്യാപന പ്രസംഗം നടത്താൻ ഭരണഘടന പ്രകാരം ഗവർണ്ണർ ബാധ്യസ്ഥനാണ്. പകരം സർക്കാരുമായി വിലപേശി തൻറെ ആവശ്യങ്ങൾ ഉറപ്പാക്കുകയായിരുന്നു.

സർക്കാർ തീരുമാനം നടപ്പാക്കിയ ഉദ്യോഗസ്ഥനെ മുഖ്യമന്ത്രി സംരക്ഷിച്ചില്ല. പകരം ഗവർണ്ണറെ പ്രീതിപ്പെടുത്താൻ ബലി കൊടുത്തു. ഗവർണ്ണറും സർക്കാരും തമ്മിൽ നാടകം കളിക്കുകയാണ്. ഒരു ഘട്ടത്തിലും ഗവർണ്ണറെ നിലയ്ക്ക് നിർത്താൻ സർക്കാരിന് കഴിയുന്നില്ല. പരസ്പരമുള്ള കൊടുക്കൽ വാങ്ങലുകൾ തന്നെയാണ് ഇതിന് കാരണം. ഏജൻ്റുമാരാണ് ഇവർക്കിടയിൽ പ്രവർത്തിച്ച് കാര്യങ്ങൾ നടപ്പാക്കുന്നത്.

ഗവർണ്ണർക്ക് ഒരു സ്ഥിരതയുമില്ല. പറയുന്നത് മാറ്റി പറഞ്ഞു കൊണ്ടേയിരിക്കുന്നു. രാഷ്ട്രീയക്കാരനായിരിക്കുമ്പോഴും സ്ഥിരതയില്ലായിരുന്നുവെന്നും സതീശൻ പരിഹസിച്ചു.
ബിജെപിയുടെ വക്താവായി ഗവർണ്ണർ മാറി. ഗവർണ്ണറുടെ പദവിക്കു ചേർന്ന വാക്കുകളല്ല ഉപയോഗിക്കുന്നത്. പുതിയ സംഭവങ്ങളോടെ ഗവർണ്ണറുടെ നിലപാടും താൻ എവിടെ നിൽക്കുന്നു എന്നതും അദ്ദേഹം തന്നെ വ്യക്തമാക്കി കഴിഞ്ഞെന്ന് വി.ഡി. സതീശൻ പറഞ്ഞു.

Summary: Leader of Opposition V.D. Satheesan lashes out against Governor Arif Mohammad Khan after he remarked that he take lessons from Oommen Chandy and Ramesh Chennithala. Satheesan made a strongly worded statement against the Governor. The Leader of the Opposition said that, no matter what, he did not want the advice of Governor Arif Mohammad Khan
Published by:user_57
First published: