ഇന്റർഫേസ് /വാർത്ത /Kerala / V D Satheesan | കേരളത്തിലെ ഡാം മാനേജ്‌മെന്റിനെ പറ്റി വിദഗ്ധ പഠനം ആവശ്യം; 2018ലെ അബദ്ധങ്ങള്‍ ആവര്‍ത്തിക്കരുത്: വിഡി സതീശന്‍

V D Satheesan | കേരളത്തിലെ ഡാം മാനേജ്‌മെന്റിനെ പറ്റി വിദഗ്ധ പഠനം ആവശ്യം; 2018ലെ അബദ്ധങ്ങള്‍ ആവര്‍ത്തിക്കരുത്: വിഡി സതീശന്‍

2018ലെ പ്രളയത്തില്‍ നദിയില്‍ അടിഞ്ഞ പാറയും ചെളിയും ഇതുവരെ മാറ്റാനാകാത്തത് വലിയ തിരിച്ചടിയാണ്.

2018ലെ പ്രളയത്തില്‍ നദിയില്‍ അടിഞ്ഞ പാറയും ചെളിയും ഇതുവരെ മാറ്റാനാകാത്തത് വലിയ തിരിച്ചടിയാണ്.

2018ലെ പ്രളയത്തില്‍ നദിയില്‍ അടിഞ്ഞ പാറയും ചെളിയും ഇതുവരെ മാറ്റാനാകാത്തത് വലിയ തിരിച്ചടിയാണ്.

  • Share this:

തിരുവനന്തപുരം: ഡാം മനേജ്‌മെന്റില്‍ 2018ല്‍ സംഭവിച്ച മഹാ അബദ്ധങ്ങള്‍ ഇത്തവണ ആവര്‍ത്തിക്കരുതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വൃഷ്ടിപ്രദേശത്ത് മഴപെയ്യുമ്പോള്‍ ഡാം തുറക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 2018ലെ പ്രളയത്തില്‍ നദിയില്‍ അടിഞ്ഞ പാറയും ചെളിയും ഇതുവരെ മാറ്റാനാകാത്തത് വലിയ തിരിച്ചടിയാണ്.

നെതര്‍ലാന്റില്‍ നിന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ച റൂം ഫോര്‍ റിവര്‍ എന്ന കണ്‍സപ്റ്റിന് എതിരാണ് ഇപ്പോള്‍ സര്‍ക്കാര്‍ കൊണ്ടുവരാന്‍ പോകുന്ന സില്‍വര്‍ ലൈന്‍ പദ്ധതി. കേരളത്തിലെ ഡാം മാനേജ്‌മെന്റിനെ പറ്റി വിദഗ്ധ പഠനം ആവശ്യമാണ്. മാധവ് ഗാഡ്കില്‍ റിപ്പോര്‍ട്ടിനെതിരെ എല്‍ഡിഎഫാണ് സമരം നടത്തിയത്. ചര്‍ച്ച നടത്തണം എന്നായിരുന്നു യുഡിഎഫ് നിലപാട്.

പരിസ്ഥിതിക്ക് വേണ്ടി സംസാരിക്കുമ്പോള്‍ കര്‍ഷകവിരുദ്ധമാണെന്ന് പ്രചരിപ്പിക്കുന്നു. ഗാഡ്കില്‍ റിപ്പോര്‍ട്ടിനെതിരെ വ്യാപക തെറ്റിദ്ധാരണ പരത്തി കര്‍ഷകരെ ഭയപ്പെടുത്തിയത് ഇടതുമുന്നണിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

Also Read-Idukki Dam | ഒരിക്കല്‍ കൂടി ഷട്ടറുകള്‍ തുറക്കുമ്പോള്‍; ചരിത്രത്തില്‍ നാലാം തവണ ഇടുക്കി ഡാം തുറക്കുന്നു

Idukki Dam | മൂന്ന് വര്‍ഷത്തിന് ശേഷം ഇടുക്കി ഡാം തുറന്നു; സെക്കന്‍ഡില്‍ പുറത്തേക്ക് ഒഴുകുന്നത് ഒരു ലക്ഷം ലിറ്റര്‍ വെള്ളം

2018ലെ പ്രളയത്തിന് ശേഷം ഇടുക്കി ഡാം(Idukki Dam) വീണ്ടും തുറന്നു. രാവിലെ 11മണിയ്ക്ക് ചെറുതോണി ഡാമിന്റെ(Cheruthoni Dam) ഷട്ടറുകള്‍ 35 സെന്റീമീറ്റര്‍ വീതം തുറന്ന് സെക്കന്‍ഡില്‍ 100 ഘനമീറ്റര്‍ അളവിലാണ് വെള്ളം ഒളുകുക. ഡാമിന്റെ 2,3,4 ഷട്ടറുകളാണ് തുറന്നത്. മൂന്നാം ഷട്ടറാണ് ആദ്യം തുറന്നത്. 10:50 മുതല്‍ മിനിറ്റുകളുടെ ഇടവേളയില്‍ ഓരോ സൈറണ്‍ മുഴങ്ങി. മൂന്നാമത്തെ സൈറണ്‍ മുഴങ്ങി വൈകാതെ ഷട്ടര്‍ തുറന്ന് വെള്ളംപുറത്തേക്ക് ഒഴുകിത്തുടങ്ങി.

ഡാം തുറന്നത് റൂള്‍ കര്‍വ് അനുസരിച്ചാണെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു. പെരിയാര്‍ തീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കാന്‍ ജില്ലാ ഭരണകൂടം നേരത്തെ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആശങ്ക വേണ്ടെന്ന് ഡാം സുരക്ഷാ അധികൃതര്‍ വ്യക്തമാക്കി.

അണക്കെട്ട് തുറന്നുള്ള ആദ്യംവെള്ളമെത്തുന്നത് ചെറുതോണി ടൗണിലാണ്. തടിയമ്പാട്, കരിമ്പന്‍ പ്രദേശങ്ങളാണ് അടുത്തത്. വെള്ളം ഒഴുകി പിന്നീട് എത്തുന്നത് പെരിയാര്‍ വാലി, കീരിത്തോട് വഴി പനംകുട്ടിയിലാണ്. ഇവിടെവച്ചാണ്, മൂന്നാറില്‍ നിന്നുള്ള പന്നിയാര്‍കുട്ടി പുഴ, പെരിയാറുമായി ചേരുന്നത്. ഈ വെളളം നേരെ എത്തുന്നത് പാംബ്ല അക്കെട്ടിലേക്കാണ്. അവിടെ നിന്ന് ലോവര്‍ പെരിയാര്‍ വഴി, നേര്യമംഗലത്തും വെള്ളമെത്തും.

Also Read-Kerala Rains | പത്തനംതിട്ടയിലെ ഡാമുകള്‍ തുറക്കുമ്പോള്‍ ആശങ്കയില്‍ ആലപ്പുഴ ജില്ല; ആളുകളെ ഒഴിപ്പിക്കുന്നു; അതീവ ജാഗ്രത

അടുത്തത് ഭൂതത്താന്‍കെട്ട് അണക്കെട്ടാണ്. ഇവിടെവച്ച് ഇടമലയാര്‍ അണക്കെട്ടിലെ വെള്ളവും പെരിയാറില്‍ ചേരും. ഒന്നിച്ചൊഴുകി, പിന്നീട് നേരെ കാലടി വഴി ആലുവ പ്രദേശങ്ങളിലേക്കാണ് വെള്ളമെത്തുക. ആലുവയില്‍ വച്ച് രണ്ടായി പിരിഞ്ഞ്, പെരിയാര്‍ അറബിക്കടലില്‍ ചേരും.

2403 അടി പരമാവധി ശേഷിയുള്ള ഇടുക്കി ഡാമില്‍ ചൊവ്വാഴ്ച രാവിലെ 2397.86 അടിയില്‍ ജലനിരപ്പ് എത്തിയതോടെ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിരുന്നു. നിലവില്‍ 2398.04 അടിയാണ് ജലനിരപ്പ്. ഡാം തുറക്കുന്നതിന്റെ മുന്നോടിയായി വെള്ളാപ്പാറയിലുള്ള ഡിടിപിസി ഗസ്റ്റ് ഹൗസില്‍ മന്ത്രിമാരായ കെ കൃഷ്ണന്‍കുട്ടി, റോഷി അഗസ്റ്റിന്‍, എന്നിവരുടെ നേതൃത്വത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.

മൂലമറ്റത്തെ എല്ലാ ജനറേറ്ററുകളും നാളെ മുതല്‍ പ്രവര്‍ത്തനക്ഷമമാകുമെന്നും മന്ത്രി പറഞ്ഞു. 2018 ആവര്‍ത്തിക്കില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.

First published:

Tags: Dam Opening, Opposition leader V D Satheesan, State government