• HOME
  • »
  • NEWS
  • »
  • kerala
  • »
  • VD Satheeshan | 'ഹിന്ദുവും ഹിന്ദുത്വയും'; രാഹുല്‍ പറഞ്ഞത് കോണ്‍ഗ്രസ് നിലപാട്; പ്രതിപക്ഷ നേതാവ് വിഡി സതീശന്‍

VD Satheeshan | 'ഹിന്ദുവും ഹിന്ദുത്വയും'; രാഹുല്‍ പറഞ്ഞത് കോണ്‍ഗ്രസ് നിലപാട്; പ്രതിപക്ഷ നേതാവ് വിഡി സതീശന്‍

"ഹിന്ദുമതത്തില്‍ വിശ്വസിക്കുമ്പോള്‍ തന്നെ മറ്റൊരു മതത്തില്‍ വിശ്വസിക്കാനുള്ള മറ്റൊരാളുടെ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്നതിനെ ഞങ്ങള്‍ എതിര്‍ക്കും "

vd-satheesan

vd-satheesan

  • Last Updated :
  • Share this:
    കൊല്ലം : ഹിന്ദുവും (Hindu) ഹിന്ദുത്വയും രണ്ടാണെന്നാണ് ജയ്പുര്‍ പ്രസംഗത്തില്‍ രാഹുല്‍ ഗാന്ധി(Rahul Gandhi) പറഞ്ഞത്. ഇത് കോണ്‍ഗ്രസ് നിലപാട് തന്നെയാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ (VD Satheeshan) ഹിന്ദു എന്നത് ജീവിതക്രമവും മതവിശ്വാസവുമാണ്.ഹിന്ദുത്വ എന്നത് രാഷ്ട്രീയമാണെന്നും അദ്ദേഹം പറഞ്ഞു.

    ഹിന്ദുമതത്തില്‍ വിശ്വസിക്കുമ്പോള്‍ തന്നെ മറ്റൊരു മതത്തില്‍ വിശ്വസിക്കാനുള്ള മറ്റൊരാളുടെ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്നതിനെ ഞങ്ങള്‍ എതിര്‍ക്കും. അതു തന്നെയാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്.

    അധികാരം പിടിച്ചെടുക്കാനുള്ള അജണ്ടയായാണ് ഹിന്ദുത്വത്തെ സംഘപരിവാര്‍ ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

    മോദി സര്‍ക്കാരിന്റെ അതേ പകര്‍പ്പ് തന്നെയാണ് പിണറായിയും. തെറ്റുകള്‍ ചൂണ്ടിക്കാട്ടുമ്പോള്‍ ദേശദ്രോഹികളാക്കി മാറ്റുകയാണ്. ഇത് ഏകാധിപതികളുടെ പൊതുസ്വഭാവമാണ്. കേരളത്തിലെ പൊലീസിനെ നിയന്ത്രിക്കുന്നത് സംഘപരിവാര്‍ ശക്തികളാണ്. പ്രതികളാക്കപ്പെട്ടവരുടെ പേര് നോക്കിയാണ് തീവ്രവാദബന്ധം ആരോപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

    സ്വന്തം പാര്‍ട്ടിയില്‍പ്പെട്ട രണ്ടു ചെറുപ്പക്കാരെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യു.എ.പി.എ ചുമത്തി ജയിലിലിട്ടവര്‍ സംഘപരിവാര്‍ ശൈലി ഞങ്ങള്‍ക്കു നേരെ എടുക്കേണ്ട. ഇത് കേരളമാണ്. മുഖ്യമന്ത്രിക്കും സി.പി.എമ്മിനും സംഘപരിവാര്‍ മനസാണ്. ഇതിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കെുമെന്ന് പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.

    കഴിഞ്ഞ ദിവസം രാജസ്ഥാനിലെ ജയ്പുരില്‍ നടന്ന റാലിയിലാണ് ഹിന്ദുവും ഹിന്ദുത്വയെകുറിച്ചും രാഹുല്‍ ഗാന്ധി പറഞ്ഞത്.

    ഇന്ത്യ ഹിന്ദുക്കളുടെ രാജ്യമാണ്, ഹിന്ദുത്വവാദികളുടേതല്ല. രാജ്യത്ത് വിലക്കയറ്റം ഉണ്ടാകുമ്പോൾ ജനങ്ങൾ ദുരിതത്തിലാകുന്നു. ഇതിന് കാരണക്കാർ ഹിന്ദുത്വവാദികളാണ്. ഹിന്ദുത്വവാദികൾക്ക് ഏത് സാഹചര്യത്തിലും അധികാരം മാത്രം മതി" പണപ്പെരുപ്പം വർദ്ധിക്കുന്നതിനെതിരെ നടത്തിയ ഒരു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് രാഹുൽ ഗാന്ധി പറഞ്ഞു.

    Cat attacked| വളർത്തു പൂച്ച വെടിയേറ്റ് ഗുരുതരാവസ്ഥയിൽ; അയൽവാസിക്കെതിരെ പരാതിയുമായി ഉടമ

    "കഴിഞ്ഞ ഏഴ് വർഷം കൊണ്ട് മോദിയും അദ്ദേഹത്തിന്റെ മൂന്ന് നാല് വ്യവസായി സുഹൃത്തുക്കളും ചേർന്ന് രാജ്യത്തെ നശിപ്പിച്ചുവെന്നും", രാഹുൽ ആരോപിച്ചു. ഹിന്ദുവും ഹിന്ദുത്വവും രണ്ട് വ്യത്യസ്ത വാക്കുകളാണെന്ന് വിശേഷിപ്പിച്ച രാഹുൽ ഗാന്ധി, രണ്ട് ജീവികൾക്ക് ഒരു ആത്മാവ് ഉണ്ടാകില്ല, അതുപോലെ രണ്ട് വാക്കുകൾക്കും ഒരേ അർത്ഥം അല്ലെന്നും പറഞ്ഞു. ആരെയും ഭയക്കാതെ, എല്ലാവരെയും ചേർത്തു നിർത്തുന്നവനാണ് ഹിന്ദു. മഹാത്മാഗാന്ധി ഒരു ഹിന്ദുവായിരുന്നു, ഗോഡ്‌സെ ഒരു ഹിന്ദുത്വവാദിയും, ഒരു ഹിന്ദു എപ്പോഴും മഹാത്മാഗാന്ധിയെപ്പോലെ സത്യാന്വേഷിയായിരിക്കുമെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു. എന്നാൽ ഒടുവിൽ ഒരു ഹിന്ദുത്വവാദി അദ്ദേഹത്തിന്റെ നെഞ്ചിലേയ്ക്ക് വെടിയുതിർത്തുവെന്നും രാഹുൽ പറഞ്ഞു.

    ആരെ കൊല്ലേണ്ടി വന്നാലും ഹിന്ദുത്വവാദി തന്റെ ജീവിതം മുഴുവൻ അധികാരത്തിനായി ചെലവഴിക്കുന്നു. "ഞാൻ ഹിന്ദുവാണ്, ഹിന്ദുത്വവാദിയല്ല," എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘ഹിന്ദുത്വവാദികളെ ഒരിക്കൽ കൂടി പുറത്താക്കി രാജ്യത്ത് ഹിന്ദുക്കളുടെ ഭരണം കൊണ്ടുവരണമെന്നും’ അദ്ദേഹം പറഞ്ഞു.

    അതേ സമയം  രാഹുലിന് മുമ്പ് റാലിയിൽ സംസാരിച്ച കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്രയും മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിനെ വിമർശിച്ചിരുന്നു. 70 വർഷം കൊണ്ട് തങ്ങളുടെ പാർട്ടി കെട്ടിപ്പടുത്തതെല്ലാം മോദി സർക്കാർ വ്യവസായ സുഹൃത്തുക്കൾക്ക് വിൽക്കുകയാണെന്ന് പ്രിയങ്ക ഗാന്ധി ആരോപിച്ചു

    VD Satheeshan | സര്‍വകലാശാലകള്‍ എ.കെ.ജി സെന്ററിലെ ഡിപ്പാര്‍ട്ട്‌മെന്റുകളല്ല; ഗവര്‍ണര്‍ തെറ്റ് തിരുത്തണം :പ്രതിപക്ഷ നേതാവ്

    .
    Published by:Jayashankar AV
    First published: