• HOME
  • »
  • NEWS
  • »
  • kerala
  • »
  • V D Satheesan | ഹൈക്കോടതി വിധി സി.പി.എമ്മിന്റെ ധാര്‍ഷ്ട്യത്തിനേറ്റ കനത്ത പ്രഹരം; പ്രതിപക്ഷ നേതാവ്

V D Satheesan | ഹൈക്കോടതി വിധി സി.പി.എമ്മിന്റെ ധാര്‍ഷ്ട്യത്തിനേറ്റ കനത്ത പ്രഹരം; പ്രതിപക്ഷ നേതാവ്

മുന്നൂറും അഞ്ഞൂറും പേരെ സംഘടിപ്പിച്ച് സമ്മേളനം നടത്താനുള്ള തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് വി ഡി സതീശന്‍

വിഡി സതീശൻ

വിഡി സതീശൻ

  • Share this:
    തിരുവനന്തപുരം: ഹൈക്കോടതി വിധി സി.പി.എമ്മിന്റെ ധാര്‍ഷ്ട്യത്തിനേറ്റ കനത്ത പ്രഹരമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വിധിയെ സ്വാഗതം ചെയ്യുന്നു. സാമാന്യ യുക്തിയുള്ള ആര്‍ക്കും ബോധ്യപ്പെടുന്ന കാര്യമാണ് കോടതി പറഞ്ഞത്. നിയന്ത്രണങ്ങള്‍ ഒന്നും തങ്ങള്‍ക്ക് ബാധകമല്ലെന്ന നിലയിലാണ് സി.പി.എമ്മിന്റെ പോക്കെന്ന് അദ്ദേഹം വിമര്‍ശിച്ചു.

    മുന്നൂറും അഞ്ഞൂറും പേരെ സംഘടിപ്പിച്ച് സമ്മേളനം നടത്താനുള്ള തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് വി ഡി സതീശന്‍ പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന സി.പി.എം സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകരെ കൂടി കൊലയ്ക്ക് കൊടുക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കോടതി വിധി അനുസരിച്ചുള്ള തുടര്‍ നടപടികള്‍ വേണം. കാസര്‍കോടിന് ബാധകമായ ഉത്തരവ് തൃശൂരിനും ബാധകമാണ്. പാര്‍ട്ടി സമ്മേളനങ്ങള്‍ നടന്നില്ലെങ്കില്‍ ആകാശം ഇടിഞ്ഞു വീഴില്ലെന്നും വിഡി സതീശന്‍.

    Also Read-Covid 19 | ഭയമോ ആശങ്കയോ ഉണ്ടാകേണ്ട കാര്യമില്ല; പ്രതിരോധത്തിന് ശാസ്ത്രീയ സ്ട്രാറ്റജി; ആരോഗ്യമന്ത്രി

    High Court | 'രാഷ്ട്രീയ പാര്‍ട്ടികളുടെ സമ്മേളനങ്ങള്‍ക്ക് എന്താണ് പ്രത്യേകത?' CPM ജില്ലാ സമ്മേളനത്തിനെതിരെ ഹൈക്കോടതി

    കൊച്ചി: സിപിഎം ജില്ലാ സമ്മേളനങ്ങള്‍ക്കെതിരെ ഹൈക്കോടതി. രാഷ്ട്രീയ പാര്‍ട്ടികളുടെ സമ്മേളനങ്ങള്‍ക്ക് എന്താണ് പ്രത്യേകതയെന്ന് കോടതി ചോദിച്ചു. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് സിപിഎം ജില്ലാ സമ്മേളനത്തെ വിമര്‍ശിച്ചത്. കാസര്‍കോട് ജില്ലയിലെ നിയന്ത്രണങ്ങള്‍ പിന്‍വലിച്ച ഉത്തരവ് ചോദ്യം ചെയ്തുകൊണ്ടായിരുന്നു ഹര്‍ജി. കോവിഡ് വ്യാപനത്തിനിടയിലാണ് സിപിഎം ജില്ലാ സമ്മേളനങ്ങള്‍ നടക്കുന്നത്.

    സിപിഎം കാസര്‍കോട് ജില്ലാ സമ്മേളനത്തില്‍ അന്‍പതിലധികം ആളുകളെ പങ്കെടുപ്പിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ വിമര്‍ശനം. റിപ്പബ്ലിക് ദിനാഘോഷത്തിന് പോലും 50 പേര്‍ മാത്രമാണ് പങ്കെടുക്കുന്നതെന്ന് കോടതി പറഞ്ഞു. കാസര്‍കോട് അന്‍പതിലധികം പേര്‍ പങ്കെടുക്കുന്ന സമ്മേളനങ്ങള്‍ക്ക് കോടതി വിലക്ക് ഏര്‍പ്പെടുത്തി.

    കാസര്‍കോട് ആശുപത്രിയിലുള്ളവരുടെ നിരക്ക് 36 ശതമാനമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. നിലനിലെ നിയന്ത്രണ മാനദണ്ഡങ്ങള്‍ യുക്തിസഹമാണോയെന്നും കോടതി. ഉത്തരവില്‍ വ്യക്തതയില്ലെന്നും കോടതി വ്യക്തമാക്കി. കാസര്‍കോട്, തൃശൂര്‍ സമ്മേളനങ്ങള്‍ സിപിഎം വെട്ടിച്ചുരുക്കി.

    Also Read-Cpm | സി.പി.എം ജില്ലാ സമ്മേളനം വെട്ടി ചുരുക്കും; മൂന്ന് ദിവസത്തെ സമ്മേളനം രണ്ട് ദിവസം കൊണ്ട് അവസാനിപ്പിക്കും

    സി. പി. എം തൃശ്ശൂർ ജില്ലാ സമ്മേളനം രണ്ട് ദിവസം കൊണ്ട് അവസാനിപ്പിക്കുവാനാണ് ആലോചന നടക്കുന്നത്. 21, 22, 23 തീയതികളിലായി നിശ്ചയിച്ച സമ്മേളനം ശനിയാഴ്ച്ച രാത്രിയോടെ നടപടി ക്രമങ്ങൾ പൂർത്തിയാക്കി അവസാനിപ്പിക്കുവാനാണ് ആലോചന നടക്കുന്നത്.

    തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ 16 ഏരിയ കമ്മിറ്റികളിൽ നിന്നുള്ള 175 പ്രതിനിധികൾ പങ്കെടുക്കുന്നത്. ഇതിന് പുറമെ ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളും, വാളൻ്റിയർമാരും വരുന്നതോടെ സമ്മേളന നഗറിലെ അംഗസംഖ്യ 200 ഓളം വരും. 500 പേർക്ക് പങ്കെടുക്കാവുന്ന ഇൻഡോർ സ്റ്റേഡിയത്തിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് സമ്മേളനമെന്നാന്ന് സി.പി.എം അവകാശവാദം.
    Published by:Jayesh Krishnan
    First published: