കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്(Thrikkakara By-Election) പ്രതിപക്ഷത്തിന്റെ വിലയിരുത്തലാകുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍(V D Satheesan). യുഡിഎഫിന്റെ(UDF) വോട്ട് കൂടുമെന്നും അദ്ദേഹം പറഞ്ഞു. വലിയ പോളിംഗ് ശതമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വിഡി സതീശന്‍ പറഞ്ഞു. കള്ളവോട്ട് ഉണ്ടാകാതിരിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും കള്ളവോട്ട് ചെയ്യുന്നത് സിപിഎം ആണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും അദ്ദേഹം പറഞ്ഞു.
മരിച്ചവര്‍, വിദേശത്തുള്ളവര്‍ എന്നിവരുടെ പട്ടിക തയ്യാറാക്കി. കള്ളവോട്ടിന് കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥരുണ്ടെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും വി.ഡി.സതീശന്‍ പറഞ്ഞു. അതേസമയം പോപ്പുലര്‍ ഫ്രണ്ട് മാര്‍ച്ചിന് എന്തിന് അനുമതി നല്‍കിയെന്നും സതീശന്‍ ചോദിച്ചു.
സംസ്ഥാനത്ത് വര്‍ഗീയ കക്ഷികളെ അഴിഞ്ഞാടാന്‍ അനുവദിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. തൃക്കാക്കരയില്‍ വോട്ടുറപ്പിക്കാന്‍ വേണ്ടിയാണ് ആലപ്പുഴ റാലിക്ക് അനുമതി നല്‍കിയത്. സിപിഎമ്മുമായി പോപ്പുലര്‍ ഫ്രണ്ടിന് ധാരണയുണ്ടെന്നും വിഡി സതീശന്‍ ആരോപിച്ചു.
Also Read-പിടികിട്ടാപ്പുള്ളി, പൊതുവേദികളില്‍ നിറസാന്നിധ്യം; SFI സംസ്ഥാന സെക്രട്ടറിയ്‌ക്കെതിരെ ഡിജിപിയ്ക്ക് പരാതിഹൈക്കോടതി ജഡ്ജിക്കെതിരെ അധിക്ഷേപം; Popular Front സംസ്ഥാന സമിതി അംഗം യഹിയ തങ്ങൾക്കെതിരെ പുതിയ കേസ്ആലപ്പുഴ: പോപ്പുലർ ഫ്രണ്ട് (Popular Front)സംസ്ഥാന സമിതി അംഗം യഹിയ തങ്ങൾക്കെതിരെ പുതിയ കേസ്. പോപുലർ ഫ്രണ്ട് പ്രതിഷേധത്തിൽ ഹൈക്കോടതി ജഡ്ജിയെ അധിഷേപിച്ചതിനാണ് കേസ്. ആലപ്പുഴ സൗത്ത് പോലീസാണ് സ്വമേധയാ കേസ് എടുത്തത്.
ആലപ്പുഴയിൽ ശനിയാഴ്ച്ച നടന്ന പോപ്പുലർ ഫ്രണ്ടിന്റെ എസ്പി ഓഫീസ് മാർച്ചിനിടെയായിരുന്നു യഹിയ തങ്ങൾ ജഡ്ജിയെ അധിക്ഷേപിച്ചത്. ഹൈക്കോടതി ജഡ്ജിമാരുടെ അടിവസ്ത്രത്തിന് കാവി നിറമാണെന്നായിരുന്നു അധിക്ഷേപം. കൂടാതെ മതവിദ്വേഷ പ്രസംഗത്തിൽ പി.സി.ജോർജിന് ജാമ്യം നൽകിയ ജഡ്ജി പി.എസ്. ശ്രീധരൻ പിള്ളയുടെ ജൂനിയറായിരുന്നു എന്നും ആരോപിച്ചു.
അതേസമയം, പോപ്പുലർ ഫ്രണ്ട് റാലിയിലെ വിദ്വേഷ പ്രസംഗ കേസിൽ യഹിയയെ റിമാൻഡ് ചെയ്തു. ജൂൺ പതിമൂന്ന് വരെയാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. തൃശൂർ സ്വദേശി ആയതിനാൽ കാക്കനാട് സബ് ജയിലിലേക്ക് മാറ്റണമെന്ന യഹിയയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. യഹിയെ പോലീസ് കസ്റ്റഡിയിൽ വാങ്ങും.
Also Read-Durgavahini Rally | വാളുമായി 'ദുര്‍ഗാവാഹിനി റാലി'; പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ കേസ്ഇന്നലെയാണ് റാലിയ്ക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസില്‍ യഹിയ തങ്ങളെ തൃശ്ശൂർ കുന്നംകുളത്ത് വെച്ച് ആലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. ആലപ്പുഴയില്‍ നടന്ന പോപ്പുലര്‍ ഫ്രണ്ട് സമ്മേളനത്തിന്റെ ചെയര്‍മാനായിരുന്നു യഹിയ തങ്ങള്‍. റാലിയില്‍ കുട്ടിയുടെ വിവാദ മുദ്രാവാക്യം വിളിയില്‍ ശക്തമായ നടപടി വേണമെന്നും റാലി നടത്തിയ സംഘാടകര്‍ക്കെതിരെ നടപടി വേണമെന്നും ഹൈക്കോടതി കഴിഞ്ഞദിവസം നിര്‍ദ്ദേശിച്ചിരുന്നു.
കേസിൽ മുദ്രാവാക്യം വിളിച്ച കുട്ടിയുടെ പിതാവ് അഷ്‌കര്‍, പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പള്ളുരുത്തി ഡിവിഷന്‍ ഭാരവാഹികളായ ഷമീര്‍, സുധീര്‍, മരട് ഡിവിഷന്‍ സെക്രട്ടറി നിയാസ് എന്നിവരേയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
വിദ്വേഷ മുദ്രാവാക്യം വിളിയില്‍ പൊലീസ് കേസെടുത്തതിന് പിന്നാലെ ഒളിവിലായിരുന്ന കുട്ടിയും കുടുംബവും ശനിയാഴ്ച രാവിലെയാണ് കൊച്ചി പള്ളുരുത്തിയിലെ വീട്ടില്‍ തിരിച്ചെത്തിയത്. ഇതിനുപിന്നാലെ വീട്ടിലെത്തി കുട്ടിയുടെ അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.