നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Political Murder | വര്‍ഗീയ ചേരിതിരിവുണ്ടാക്കാന്‍ RSS-SDPI ശ്രമം; രാഷ്ട്രീയ കൊലപാതകങ്ങളില്‍ വിഡി സതീശന്‍

  Political Murder | വര്‍ഗീയ ചേരിതിരിവുണ്ടാക്കാന്‍ RSS-SDPI ശ്രമം; രാഷ്ട്രീയ കൊലപാതകങ്ങളില്‍ വിഡി സതീശന്‍

  ഭൂരിപക്ഷ വര്‍ഗിയതയേയും ന്യൂനപക്ഷ വര്‍ഗീയതയേയും മാറി മാറി പുണരുന്ന സര്‍ക്കാരാണ് സംസ്ഥാനത്തെ ഈ സ്ഥിതിയില്‍ എത്തിച്ചതെന്ന് വി ഡി സതീശന്‍ വിമര്‍ശിച്ചു.

  വിഡി സതീശൻ

  വിഡി സതീശൻ

  • Share this:
   Poതിരുവനന്തപുരം: ആലപ്പുഴയില്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ആലപ്പുഴയില്‍ നടന്ന രണ്ടു കൊലപാതകങ്ങളില്‍ നടുങ്ങിയിരിക്കുകയാണ് കേരളം. എസ്ഡിപിഐ (SDPI) സംസ്ഥാന സെക്രട്ടറി കെ എസ് ഷാനും ബിജെപി(BJP) ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനുമാണ് കൊല്ലപ്പെട്ടത്.

   കേരളത്തില്‍ വര്‍ഗീയ ചേരിതിരിവുണ്ടാക്കാനാണ് ആര്‍എസ്എസ്-എസ്ഡിപിഐ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പരസ്പരം പാലൂട്ടി വളര്‍ത്തുന്ന രണ്ട് ശത്രുക്കള്‍ തമ്മിലുള്ളതും വര്‍ഗീയ ചേരിതിരിവ് ലക്ഷ്യമിടുന്നതുമാണ് ഈ കൊലപാതകങ്ങള്‍. സോഷ്യല്‍ എന്‍ജി നീയറിങ് എന്ന ഓമന പേരിട്ട് മുഖ്യമന്ത്രി നടത്തുന്ന വര്‍ഗീയ പ്രീണനത്തിന്റെ ബാക്കിപത്രമാണിതെന്ന് വി ഡി സതീശന്‍ കുറ്റപ്പെടുത്തി.

   ബി.ജെ.പിക്കാരും എസ്.ഡി.പി.ഐക്കാരും പ്രതിപട്ടികയിലുള്ള കേസുകളില്‍ കുറ്റവാളികളെ പിടിക്കാന്‍ പോലിസിന് താല്‍പര്യമില്ല. സംസ്ഥാനത്ത് ഗുണ്ടകള്‍ അഴിഞ്ഞാടുന്നു. കേരളത്തില്‍ കേട്ടുകേള്‍വിയില്ലാത്ത കാര്യങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

   ഭൂരിപക്ഷ വര്‍ഗിയതയേയും ന്യൂനപക്ഷ വര്‍ഗീയതയേയും മാറി മാറി പുണരുന്ന സര്‍ക്കാരാണ് സംസ്ഥാനത്തെ ഈ സ്ഥിതിയില്‍ എത്തിച്ചതെന്ന് വി ഡി സതീശന്‍ വിമര്‍ശിച്ചു. പൊതു രാഷ്ട്രീയത്തില്‍ അപ്രസക്തരായവര്‍ ഒരു ഇടം കണ്ടെത്തുന്നതിന് നടത്തുന്ന കൊലപാതകങ്ങളാണിത്. വര്‍ഗീയതയുടെ കെണിയില്‍ മലയാളികള്‍ വീഴരുതെന്ന് അദ്ദേഹം പറഞ്ഞു.

   Also Read-Political Murder | ആലപ്പുഴയിലെ രണ്ട് രാഷ്ട്രീയ കൊലപാതകങ്ങള്‍ 12 മണിക്കൂറിനിടെ 12 കിലോമീറ്ററിനുളളില്‍

   സംസ്ഥാനത്ത് വര്‍ഗീയ ചേരിതിരിവുണ്ടാകാതിരിക്കാന്‍ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചാല്‍ പിന്തുണയ്ക്കും. മറിച്ച് ഇതില്‍ നിന്ന് ലാഭം ഉണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമമെങ്കില്‍ ചെറുത്തു തോല്‍പ്പിക്കുക തന്നെ ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി.

   Also Read-BJP നേതാവിന്റെ കൊലപാതകം; 'പിന്നില്‍ ഉന്നതതല ഗൂഢാലോചന; ഭീകരപ്രവര്‍ത്തകര്‍ക്കൊപ്പമാണ് സര്‍ക്കാര്‍'; കെ സുരേന്ദ്രന്‍

   ആലപ്പുഴ മണ്ണഞ്ചേരിയില്‍ ഇന്നലെ രാത്രിയായിരുന്നു നാടിനെ നടുക്കിയ ആദ്യ കൊലപാതകം ഉണ്ടായത്. ഷാന്‍ സഞ്ചരിച്ച ബൈക്ക് പിന്നില്‍നിന്ന് ഇടിച്ചുവീഴ്ത്തിയ ശേഷം ആക്രമിക്കുകയായിരുന്നു. അഞ്ചംഗ സംഘമാണ് കൊലയ്ക്ക് പിന്നില്‍. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്. കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്നാണ് എസ്ഡിപിഐ ആരോപണം.

   Also Read-Political Murders|ആലപ്പുഴയിലെ രണ്ട് കൊലപാതകങ്ങളും ആസൂത്രിതം; പൊലീസിന് വീഴ്ച്ചയില്ലെന്ന് ജില്ലാ പൊലീസ് മേധാവി

   ഇതിന് പിന്നാലെയാണ് രണ്ടാമത്തെ കൊലപാതകം ഉണ്ടായത്. പ്രഭാതസവാരിക്കായി വീട്ടില്‍ നിന്നും ഇറങ്ങാനിരിക്കെയാണ് ഒരു സംഘമെത്തി രഞ്ജിത്തിനെ വെട്ടികൊലപ്പെടുത്തിയത്. നേരത്തെ ഒബിസി മോര്‍ച്ച ആലപ്പുഴ ജില്ല സെക്രട്ടറിയായിരുന്നു രഞ്ജിത്ത് ശ്രീനിവാസന്‍.
   Published by:Jayesh Krishnan
   First published: