നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ഇടയ്ക്കിടെ നവോത്ഥാന മൂല്യങ്ങള്‍ ഓര്‍മ്മപ്പെടുത്തുന്ന ഭരണകൂടം നിലനില്‍ക്കെ വിദ്യാര്‍ഥിനിയുടെ നിരാഹാരസമരം കേരളത്തിന് അപമാനം'പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ

  'ഇടയ്ക്കിടെ നവോത്ഥാന മൂല്യങ്ങള്‍ ഓര്‍മ്മപ്പെടുത്തുന്ന ഭരണകൂടം നിലനില്‍ക്കെ വിദ്യാര്‍ഥിനിയുടെ നിരാഹാരസമരം കേരളത്തിന് അപമാനം'പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ

  നാനോ സയന്‍സസില്‍ ഗവേഷക വിദ്യാര്‍ഥിയായ ദീപയ്ക്ക് കോടതി ഉത്തരവുണ്ടായിട്ടും ജാതിയുടെ പേരില്‍ ഗവേഷണത്തിന് സൗകര്യം ഒരുക്കുന്നില്ലെന്നാണ് പരാതി.

   പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

  പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

  • Share this:
   എംജി സര്‍വകലാശാലയിലെ(MG University) സമരം ചെയ്യുന്ന ഗവേഷക വിദ്യാര്‍ഥിനിയ്ക്ക് പിന്തുണയുമായി
   പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

   ജാതിയുടെ പേരില്‍ നിഷേധിക്കപ്പെട്ട നീതിയും അവകാശങ്ങളും നേടിയെടുക്കാന്‍ എം.ജി സര്‍വകലാശാലയ്ക്ക് മുന്നില്‍ ദീപ പി. മോഹന്‍ എന്ന ഗവേഷക വിദ്യാര്‍ഥിനിക്ക് നിരാഹാര സമരം ഇരിക്കേണ്ടി വരുന്നത്, ഇടയ്ക്കിടെ നവോത്ഥാന മൂല്യങ്ങള്‍ ഓര്‍മ്മപ്പെടുത്തുന്ന ഒരു ഭരണകൂടം നിലനില്‍ക്കെയാണെന്നത് കേരളത്തിന് അപമാനമാണെന്ന് അദ്ദേഹം പറഞ്ഞു.

   ദീപയ്ക്ക് നീതി ലഭ്യമാക്കാനുള്ള ബാധ്യത സര്‍ക്കാരിനും സര്‍വകലാശാലയ്ക്കുമുണ്ട്. നാനോ സയന്‍സസില്‍ ഗവേഷക വിദ്യാര്‍ഥിയായ ദീപയ്ക്ക് കോടതി ഉത്തരവുണ്ടായിട്ടും ജാതിയുടെ പേരില്‍ ഗവേഷണത്തിന് സൗകര്യം ഒരുക്കുന്നില്ലെന്നാണ് പരാതി. ആരോപണ വിധേയനായ അധ്യാപകനെ ഹൈക്കോടതി വിളിച്ചു വരുത്തി ശാസിക്കുന്ന അവസ്ഥ പോലുമുണ്ടായി. എന്നിട്ടും സര്‍വകലാശാല നടപടിയെടുത്തില്ല.

   ദീപയ്ക്ക് ഗവേഷണം പൂര്‍ത്തിയാക്കാനുള്ള സാഹചര്യം അടിയന്തിരമായി ഒരുക്കണം. അവര്‍ ഉന്നയിച്ചിരിക്കുന്ന പരാതികള്‍ പരിശോധിച്ച് നീതിയുക്തമായ പരിഹാരമുണ്ടാക്കാന്‍ സര്‍ക്കാര്‍ തയാറാകണെമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

   അതേ സമയം ഗവേഷക വിദ്യാര്‍ഥിനിയ്ക്ക് നീതി ഉറപ്പാക്കുമെന്ന് മന്ത്രി ആര്‍ ബിന്ദു(Minister R Bindu). വിദ്യാര്‍ത്ഥിനിയുടെ പരാതി സര്‍വ്വകലാശാല എത്രയും പെട്ടെന്ന് തീര്‍പ്പാക്കണമെന്നും മന്ത്രി പറഞ്ഞു. ആരോപണവിധേയനായ അധ്യാപകനെ പദവിയില്‍നിന്ന് മാറ്റിനിര്‍ത്തി പരാതി അന്വേഷിക്കാന്‍ സര്‍വ്വകലാശാലയ്ക്കുള്ള തടസമെന്താണെന്ന് ആരാഞ്ഞിട്ടുണ്ട്. സാങ്കേതിക തടസമുണ്ടെങ്കില്‍ അതിനാധാരമായ രേഖകള്‍ എന്തെല്ലാമാണെന്ന് അറിയിക്കാനും സര്‍വകലാശാലയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

   ജോജുവിനെതിരെ ആരോപണങ്ങളുമായി എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ്‌ ഷിയാസ്

   കോൺഗ്രസും നടൻ ജോജു ജോർജ്ജുമായുള്ള തർക്കങ്ങൾ അവസാനിക്കുന്നില്ല. ഒത്തു തീർപ്പിലേക്ക് പോയ കേസ് വീണ്ടും വഷളാകാൻ കാരണം ജോജുവിന്റെ പിന്നിലെ ഗൂഢ ശക്തികളാണെന്ന ആരോപണവുമായി ഡിസിസി പ്രസിഡന്റ് മുഹമ്മദ്‌ ഷിയാസ് ഫേസ്ബുക് പോസ്റ്റുമായി രംഗത്ത്. പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ:
    പ്രിയപ്പെട്ടവരേ...
   സമരങ്ങള്‍ ഇല്ലാതാകുന്നു എന്നതാണ് ഈ കാലഘട്ടത്തിന്റെ യഥാര്‍ഥ പ്രശ്‌നം. എന്തിനോടും ഏതിനോടും സമരസപ്പെട്ട് ജീവിക്കുന്ന ഒരു സമൂഹം രൂപപ്പെട്ടു കൊണ്ടിരിക്കുന്നു. നിങ്ങള്‍ തന്നെ ചിന്തിച്ചു നോക്കു, ഓരോ വിഷയവും എടുത്തുവെച്ച് പരിശോധിക്കൂ, പ്രതികരണശേഷിയില്ലാത്ത സമൂഹമായി നാം മാറുന്നത് കാണാം. അത്യന്തം അപകടകരമായ അവസ്ഥയിലേക്കാണ് നാം പോകുന്നത്. ഈ പ്രതികരണശേഷിയില്ലായ്മ, അഥവാ സമരമില്ലായ്മയാണ് നമ്മളെ ചൂഷണം ചെയ്യുന്നതിലേക്ക് എത്തിക്കുന്നത്. സമരങ്ങളിലൂടെ നേടിയെടുത്തതാണ് നാം ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യങ്ങളില്‍ പലതും എന്നു മറന്നു പോകരുത്. സ്വാതന്ത്ര്യസമരവും വൈക്കം സത്യഗ്രഹവുമെല്ലാം ചൂഷണങ്ങളോടും അന്യായങ്ങളോടും സമരസപ്പെട്ട് ജീവിക്കില്ലെന്ന് ഉറച്ച തീരുമാനമെടുത്തവരുടെ ശരിയായ കാല്‍വെയ്പുകളായിരുന്നു.
   അന്നുമുണ്ടായിരുന്നു ആ സമരങ്ങളെയെല്ലാം എതിര്‍ത്തവരും പ്രതികരിക്കാതിരുന്നവരും. സത്യത്തില്‍ അവര്‍ക്കു കൂടി വേണ്ടിയായിരുന്നു മഹാത്മഗാന്ധിയും കെ.കേളപ്പനുമെല്ലാം സമരം ചെയ്തത്. നോക്കൂ ആദ്യമായല്ല ഈ രാജ്യത്തൊരു റോഡ് ഉപരോധം ഉണ്ടാകുന്നത്. മുമ്പും ഉണ്ടായിട്ടുണ്ട്. ഇനിയും ഉണ്ടാവുക തന്നെ ചെയ്യും. ഇന്ന് കോണ്‍ഗ്രസ് ആണെങ്കില്‍ നാളെ മറ്റൊരു രാഷ്ട്രീയപാര്‍ട്ടിയായിരിക്കും. ന്യായമായ ആവശ്യത്തിന് വേണ്ടി റോഡ് ഉപരോധിക്കുന്നത് ചിലപ്പോള്‍ പൊതുജനമായിരിക്കും. ഡല്‍ഹിയില്‍ കര്‍ഷകസമരത്തിന്റെ ഭാഗമായി റോഡ് ഉപരോധിച്ചില്ലേ. എന്നുവെച്ച് അവരുടെ ആവശ്യം ന്യായമല്ലാതായീ തീരുമോ.

   അതേ മാര്‍ഗ്ഗം തന്നെയാണ് എറണാകുളം ജില്ലാ കോണ്‍ഗ്രസ്  കമ്മിറ്റിയും സ്വീകരിച്ചത്. അധികാരികളുടെ കണ്ണുതുറപ്പിക്കുക... അതിനുള്ള വഴികളാണ് തേടിയത്. ഈ സമരം ഏതെങ്കിലുമൊരു താലൂക്ക് ഓഫീസിന്റെ മുന്നില്‍ നടത്താമായിരുന്നു. മാധ്യമങ്ങളില്‍ വാര്‍ത്തയും വരും. അതോടെ കഴിഞ്ഞു എല്ലാം. കോണ്‍ഗ്രസ് നടത്തിയത് പേരുണ്ടാക്കാനുള്ളൊരു സമരമല്ല. ഈ സമരം കാരണം ഇന്ധനവിലവര്‍ദ്ധന എന്നത് എത്രദിവസം മാധ്യമങ്ങളില്‍ ചര്‍ച്ചയായെന്ന് നോക്കൂ. വിഷയം നിയമസഭയില്‍ വരെ ചര്‍ച്ചയായില്ലേ.
   ഞങ്ങള്‍ സമരം ചെയ്തത് നിങ്ങളും ഞങ്ങളും ഉള്‍പ്പെടുന്ന സമൂഹത്തിന് വേണ്ടിയാണ്. ഇന്ധനവിലയുടെ പേരിലുള്ള കൊള്ളയില്‍ നിന്നും  രക്ഷിക്കാനാണ്. ആ സമരത്തോട് സഹകരിക്കണം എന്നുമാത്രമേ ഞങ്ങള്‍ ആവശ്യപ്പെട്ടുള്ളു. ഞങ്ങള്‍ക്കൊപ്പം വെയിലത്തിറങ്ങി നിന്ന് സമരം ചെയ്യാന്‍ ആരോടും ആവശ്യപ്പെട്ടിരുന്നില്ല. പൊതുജനത്തിന്റെ ഈ ഒരു ആവശ്യത്തിനുവേണ്ടി പോലീസിന്റെ തല്ലുകൊള്ളാനും കേസില്‍ പ്രതിയാകാനും സന്തോഷമേയുള്ളു.

   അതിനിടയിലേക്കായിരുന്നു ആക്രോശത്തോടെ നടന്‍ ജോജു കയറിവന്നത്. ആ മനുഷ്യന് ഒന്നു മാത്രം ചിന്തിച്ചാല്‍ മതിയായിരുന്നു അദ്ദേഹത്തിന് വേണ്ടി കൂടിയായിരുന്നു സമരം. അദ്ദേഹത്തിന് സിനിമയിലൂടെ ഒരുപാട് പണം കിട്ടുന്നുണ്ടാകാം ഈ സമരം ഒരു അനാവശ്യമായി തോന്നിയിരിക്കാം, സ്വഭാവികം. പക്ഷെ നാളെ ആ പണം കിട്ടാതെ വന്നാല്‍ ജോജു സാധാരണക്കാരനാകില്ലേ. നടനാകും മുമ്പ് പ്രശസ്തനാകും മുമ്പ് ഈ വിഷയങ്ങളൊക്കെ ബാധിക്കുന്ന ഒരു വ്യക്തിയായിരുന്നില്ലേ. എല്ലാം പോട്ടെ, അദ്ദേഹം അഭിനയിക്കുന്ന സിനിമയിലെ ഒരു ലൈറ്റ്‌ബോയുടെ കുടുംബത്തെ ബാധിക്കുന്ന വിഷയമല്ലേ ഇന്ധനവിലവര്‍ധന എന്നത്. അതെങ്കിലും ചിന്തിക്കാമായിരുന്നു.

   എല്ലാ കോലാഹലവും കഴിഞ്ഞ്, ജോജു തന്നെയാണ് ഇനി പ്രശ്നങ്ങൾ ഒന്നും ഉണ്ടാകരുത് എന്ന അഭ്യർത്ഥനയുമായി ഒത്തു തീര്‍പ്പിന് പാർട്ടിയെ ഇങ്ങോട്ട് സമീപിച്ചത്. അതിന് കോണ്‍ഗ്രസിന് സമ്മതമായിരുന്നു. ഒരു ന്യായമായ ആവശ്യത്തിന് വേണ്ടി നടന്ന സമരം അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചതിന് ജോജു മാപ്പുപറയുമെങ്കില്‍ ജോജുവിന് സംഭവിച്ച നഷ്ടത്തില്‍ ഖേദം പ്രകടിപ്പിക്കാന്‍ ഞങ്ങളും തയ്യാറായിരുന്നു. ജോജു എല്ലാം സമ്മതിച്ചതുമാണ്. പക്ഷെ ആ ചര്‍ച്ചയ്ക്കു ശേഷം ജോജുവിന് പിന്നില്‍ ചില ഗൂഢശക്തികള്‍ അവതരിച്ചു. പുതിയ ഇടപെടൽ മൂലം, ഒത്തുതീർപ്പെന്ന ജോജുവിന്റെ ആവശ്യത്തോട് ജനാധിപത്യപരമായി പ്രതികരിച്ച പാർട്ടിയെ ഇപ്പോൾ വെല്ലുവിളിക്കുന്ന നിലയിലേക്ക് കാര്യങ്ങളെ എത്തിച്ചിരിക്കുകയാണ്. ആ 'നടന്‍' ഇപ്പോള്‍ മേല്പറഞ്ഞ ശക്തികളുടെ തിരക്കഥയില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. ഈ അഭിനയത്തിന് അദ്ദേഹത്തിന് ഓസ്‌കാര്‍ കിട്ടട്ടെ എന്നാണ് ഞങ്ങള്‍ പ്രാര്‍ഥിക്കുന്നത്.

   ഇനി എത്ര ജോജുമാര്‍ അഭിനയ ലഹരിയില്‍ വന്നാലും ഇന്ധനവിലവര്‍ദ്ധനയ്‌ക്കെതിരെ നടത്തിയ പോലുള്ള സമരങ്ങള്‍ കോണ്‍ഗ്രസ് ഇനിയും തുടരും. ഇത്തരത്തിലുള്ള സമരങ്ങള്‍ കാലഘട്ടത്തിന്റെ ആവശ്യമാണ്. ജനാധിപത്യ മൂല്യത്തിന്റെ പേരിൽ കാണിച്ച മര്യാദയെ മുതലെടുത്തു പ്രസ്ഥാനത്തോട് നടത്തുന്ന വെല്ലുവിളികളെ രാഷ്ട്രീയമായും നിയമപരമായും നേരിടാനുള്ള കരുത്ത്‌ എറണാകുളത്തെ കോൺഗ്രസ്‌ പാർട്ടിക്കുണ്ട്. അത് ഗൂഢ ശക്തികളുടെ തിരക്കഥക്ക് അപ്പുറമുള്ള യഥാർഥ്യമാണ്. അത് മനസ്സിലാകുന്ന കാലം വിദൂരമല്ല.

   Published by:Jayashankar AV
   First published:
   )}