കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്. ഭണത്തില്‍ അവതാരം ഉണ്ടാവില്ല എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.ഇപ്പോള്‍ ഷാജ് കിരണും ഉള്‍പ്പെടെ ദശാവതാരം ആയി. ഇനിയും പല അവതാരങ്ങള്‍ പുറത്തു വരാന്‍ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാക്കളെ കൊല്ലുമെന്ന് ഭരണ കക്ഷി നേതാക്കള്‍ ഭീഷണിപ്പെടുത്തുന്നു. ഇതുകൊണ്ടൊന്നും സമരം അവസാനിപ്പിക്കില്ലെന്ന് സതീശന് വ്യക്തമാക്കി.
അതേമസമയം ജോ ജോസഫിന് എതിരായ വ്യാജ വീഡിയോ കേസിനു പിന്നില്‍ വിഡി സതീശനും ക്രൈം നന്ദകുമാറുമാണെന്നും ആരോപിച്ച ഇപി ജയരാജനും അദ്ദേഹം മറുപടി നല്കി. വാ തുറന്നാല്‍ അബദ്ദം മാത്രം പറയുന്ന ഇ പി യുഡിഎഫിന്റെ ഐശ്വര്യം ആണെന്ന് സതീശന് പരിഹസിച്ചു. അദ്ദേഹത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ക്രൈം നന്ദകുമാറുമായി ഒരു ബന്ധവും ഇല്ലെന്ന് സതീശന് വ്യക്തമാക്കി.
K Sudhakaran | കെ സുധാകരന്റെ സുരക്ഷ വര്‍ധിപ്പിച്ചു; ആക്രമണമുണ്ടായേക്കാമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
കണ്ണൂര്‍: കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ സുരക്ഷ വര്‍ധിപ്പിച്ചു. ആക്രമണമുണ്ടായേക്കുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കണ്ണൂരിലെ സുധാകരന്റെ വീടിന് സായുധ പൊലീസിന്റെ കാവല്‍ ഏര്‍പ്പെടുത്തി. സുധാകരന്റെ യാത്രയ്ക്കും സായുധ പൊലീസ് അകമ്പടിയുണ്ടാകും.
മുഖ്യമന്ത്രിയ്ക്കെതിരെ വിമാനത്തില്‍ പ്രതിഷേധമുണ്ടായതിനെ തുടര്‍ന്ന് സുധാകരന്റെ ഭാര്യവീടിന് നേരെ ആക്രമണമുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ സുധാകരന്റെ പൊലീസ് സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സായുധ പൊലീസിന്റെ സുരക്ഷ ഏര്‍പ്പെടുത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.