നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • ദൈവമാണെന്ന് അണികൾ പറയുന്നത് കൊണ്ടാകും വിമർശനം കേൾക്കാനുള്ള മുഖ്യമന്ത്രിയുടെ അസഹിഷ്ണുത : വി.ഡി. സതീശൻ

    ദൈവമാണെന്ന് അണികൾ പറയുന്നത് കൊണ്ടാകും വിമർശനം കേൾക്കാനുള്ള മുഖ്യമന്ത്രിയുടെ അസഹിഷ്ണുത : വി.ഡി. സതീശൻ

    ഏത് ദൈവമാണെങ്കിലും തങ്ങൾ പറയേണ്ടത് പറയും വി.ഡി. സതീശൻ

    വി. ഡി. സതീശന്‍

    വി. ഡി. സതീശന്‍

    • Share this:
    തിരുവനന്തപുരം: ലോക്ഡൗൺ മൂലം വിവിധ മേഖലയിൽ ഉള്ളവർ നേരിടുന്ന പ്രതിസന്ധി നിയമസഭയിൽ ഉന്നയിച്ച്‌ പ്രതിപക്ഷം. പക്ഷേ വിമർശനം കേൾക്കാൻ സർക്കാർ അസഹിഷ്ണുത കാട്ടി എന്നാണ് ആരോപണം. ദൈവമാണെന്ന് അണികൾ പറയുന്നത് കൊണ്ടാകും വിമർശനം കേൾക്കാനുള്ള മുഖ്യമന്ത്രിയുടെ അസഹിഷ്ണുത എന്ന് പ്രതിപക്ഷ നേതാവ് പരാമർശിച്ചു. ഏത് ദൈവമാണെങ്കിലും തങ്ങൾ പറയേണ്ടത് പറയുമെന്നാണ് വി.ഡി. സതീശൻ നിയമസഭയിൽ വ്യക്തമാക്കിയത്.

    കോവിഡ് ദുരന്തനിവാരണ കമ്മീഷൻ

    കോവിഡ് മൂലം സമൂഹത്തിലുണ്ടായ പ്രത്യാഘാതം പഠിക്കാൻ സർക്കാർ തയ്യാറാകുന്നില്ലെന്നാണ് പ്രതിപക്ഷ ആരോപണം. യു.ഡി.എഫ്. വിവിധ മേഖലകളിൽ ഉണ്ടായ നഷ്ടം സംബന്ധിച്ച പഠനം നടത്തി. സംസ്ഥാന സർക്കാർ ഔദ്യോഗികമായി ഇക്കാര്യത്തിൽ പഠനം നടത്തണം. ദുരന്താഘാതം കണക്കു കൂട്ടാനും സഹായങ്ങൾ വിതരണം ചെയ്യാനും 'കോവിഡ്‌ ദുരന്തനിവാരണ കമ്മീഷൻ' രൂപീകരിക്കണമെന്നാണ് പ്രതിപക്ഷ ആവശ്യം. പ്ലാനിങ്  കമ്മീഷൻ മാതൃകയിൽ ഈ സംവിധാനം പ്രവർത്തിക്കണം. വിവിധ മേഖലകളിൽ പഠനം നടത്തണം, പ്രത്യാഘാതത്തിന്റെ കണക്ക് ശേഖരിക്കാൻ ഈ രീതി പ്രയോജനപ്പെടുമെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.

    തെരഞ്ഞെടുപ്പ് ജയിച്ചതിന്റെ ഹാങ്ങോവർ സർക്കാരിന് മാറിയിട്ടില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. ജനങ്ങളുടെ സങ്കടം കേൾക്കാൻ സർക്കാരിന് കണ്ണും കാതും ഇല്ല. തെരഞ്ഞെടുപ്പിന് മുമ്പ് ജനങ്ങളുടെ സങ്കടം കേട്ടിരുന്ന സർക്കാർ ഇപ്പോൾ തിരിഞ്ഞു നോക്കുന്നില്ല. തെരഞ്ഞെടുപ്പിന് ശേഷം 'കൂരായണ' എന്ന പോലെയാണ് സർക്കാർ നിലപാടെന്നും പ്രതിപക്ഷം വിമർശിച്ചു.



    Also read: വലത്തേ കൈ കൊണ്ട് കിറ്റ്; ഇടത്തേ കൈ കൊണ്ട് ഫൈൻ; സർക്കാരിനെ പരിഹസിച്ച് കുഞ്ഞാലിക്കുട്ടി

    സർക്കാരിന്റെ കോവിഡ് നയത്തെ വിമർശിച്ചും പരിഹസിച്ചും പ്രതിപക്ഷം നിയമസഭയിൽ. ഇടത്തേ കൈ കൊണ്ട് ഫൈൻ കൊടുക്കുകയും വലത്തെ കൈ കൊണ്ട് കിറ്റ് കൊടുക്കുകയുമാണ് സർക്കാരിന്റെ രീതിയെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി പരിഹസിച്ചു. കൂലിവേലക്കാർക്കും ഓട്ടോറിക്ഷാ തൊഴിലാളികൾക്കും പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയാണ്. ആരാണ് ഈ കോവിഡ് നയവും അടച്ചിടൽ നയവും തീരുമാനിക്കുന്നതെന്ന് കുഞ്ഞാലിക്കുട്ടി ചോദിച്ചു.

    സംസ്ഥാനത്തെ കോവിഡ് നയം വളരെ അശാസ്ത്രീമാണ്. മുഴുവൻ അടച്ചിടുക. എന്നിട്ട് ഇടയ്ക്ക് തുറക്കുക, ആരാണിത് ഉപദേശിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ബിവറേജസ് കോർപ്പറേഷൻ കൊണ്ടുവന്നതുപോലുള്ള സംവിധാനം മറ്റു മേഖലകളിലും നടപ്പാക്കണം. അവിടെ കൃത്യമായി എല്ലാം നടക്കുന്നു. മറ്റു മേഖലകളിൽ എന്തുകൊണ്ട് അതിനു കഴിയുന്നില്ല. സകലതും അടച്ചിട്ട് എല്ലാവരുടേയും ജീവിതം മുട്ടിച്ച് എത്ര കാലം മുന്നോട്ടു പോകാനാകും.

    ലോകത്ത് കോവിഡിൽ ഒന്നാം സ്ഥാനം ഇന്ത്യക്കാണ്. ഇന്ത്യയിൽ കേരളത്തിലാണ് കൂടുതൽ രോഗികൾ. അപ്പോൾ ലോകത്തു തന്നെ കോവിഡിൽ ഒന്നാം സ്ഥാനം  കേരളത്തിനാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

    കിറ്റ് അല്ല, ജനങ്ങളുടെ കയ്യിൽ കാശ് കൊടുക്കണം. ഉത്തേജക പാക്കേജ് കൊടുക്കണം. ജനങ്ങളുടെ കൈയിൽ നേരിട്ട് പണം എത്തിക്കണം. ആരുടെ കൈയിലും പണമില്ല. മാസം രണ്ടായിരമോ അയ്യായിരമോ കൊടുക്കണം. അപ്പോൾ വിപണിയിലേക്ക് അത് തിരിച്ചു വരും. കിറ്റ് കൊടുക്കരുത് എന്നല്ല പറയുന്നത്. കിറ്റ് കൊണ്ടു മാത്രം കാര്യമില്ലെന്നും കുഞ്ഞാലിക്കുട്ടി വിശദീകരിച്ചു.
    Published by:user_57
    First published:
    )}