• HOME
  • »
  • NEWS
  • »
  • kerala
  • »
  • OPPOSITION LEADER VD SATHEESAN WITH HELP DESK TO PROVIDE FREE LEGAL AID TO GIRLS FACING DOWRY 2 ABUSE

സ്ത്രീധനത്തിന്റെ പേരില്‍ പീഡനങ്ങള്‍ നേരിടുന്ന പെണ്‍കുട്ടികള്‍ക്ക് സൗജന്യ നിയമസഹായം; ഹെല്‍പ് ഡെസ്‌കുമായി പ്രതിപക്ഷനേതാവ്

ഹെല്‍പ് ഡെസ്‌കിലേക്ക് വിളിക്കുന്നവര്‍ക്ക് നിയമ സഹായം നല്‍കാന്‍ 87 അഭിഭാഷകരുടെ സംഘത്തെ ഓഫീസിന് കീഴില്‍ സജ്ജമാക്കിയിട്ടുണ്ട്.

വി.ഡി. സതീശൻ

വി.ഡി. സതീശൻ

  • Share this:
    തിരുനവനന്തപുരം: സ്ത്രീധനത്തിന്റെ പേരില്‍ പീഡനങ്ങള്‍ നേരിടുന്ന പെണ്‍കുട്ടികള്‍ക്ക് സൗജന്യ നിയമസഹായം ലഭ്യമാക്കുന്നതിനായി ഹെല്‍പ് ഡെസ്‌കുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പ്രതിപക്ഷ നേതാവിന്റെ ഓഫീസിലാണ് ഡെസ്‌ക് പ്രവര്‍ത്തനം ആരംഭിച്ചത്. 'മകള്‍ക്കൊപ്പം' കാമ്പയിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായാണ് ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തനം ആരംഭിച്ചത്.

    1800 425 1801 ആണ് ഹെല്‍പ് ഡെസ്‌കിലേക്കുള്ള ടോള്‍ ഫ്രീ നമ്പര്‍. ഹെല്‍പ് ഡെസ്‌കിലേക്ക് വിളിക്കുന്നവര്‍ക്ക് നിയമ സഹായം നല്‍കാന്‍ 87 അഭിഭാഷകരുടെ സംഘത്തെ ഓഫീസിന് കീഴില്‍ സജ്ജമാക്കിയിട്ടുണ്ട്. കന്റോണ്‍മെന്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ചലച്ചിത്ര പിന്നണി ഗായിക അപര്‍ണ രാജീവ് എന്നിവര്‍ ചേര്‍ന്നാണ് ഹെല്‍പ് ഡെസ്‌ക് ഉദ്ഘാടനം ചെയ്തത്.

    Also Read-ജംബോറാങ്ക് പട്ടികകള്‍ പി എസ് സി ഒഴിവാക്കുന്നു; ഒഴിവിന് ആനുപാതികമായി റാങ്ക് പട്ടിക തയാറാക്കും; മുഖ്യമന്ത്രി

    സ്ത്രീധനത്തിന്റെ പേരിലുള്ള കൊലപാതകങ്ങളും കൊലപാതങ്ങഴും ആത്മഹത്യകളും വര്‍ധിക്കുകയാണ്. സ്ത്രീധനം ചോദിക്കുന്നവരെ അവമതിപ്പോടെ കണ്ട തലമുറയുണ്ടായിരുന്നു. സ്ത്രീധനം ചോദിക്കാനും വാങ്ങാനും തയ്യാറാകുന്നവരുടെ എണ്ണം വര്‍ധിക്കുകയാണെന്ന് വി ഡി സതീശന്‍ പറഞ്ഞു.

    Also Read- ആക്രമണങ്ങൾ എല്ലാം നടന്നത് ഈ ആരോഗ്യമന്ത്രിയുടെ കാലത്ത് തന്നെ; ആരോഗ്യമന്ത്രിക്കെതിരെ ഐ.എം.എ.

    സംസ്ഥാനത്തെ വിവിധ സംഘടനകളും സ്ഥാപനങ്ങളും ഇത്തരത്തില്‍ ഹെല്‍പ് ഡെസ്‌കുകള്‍ ആരംഭിച്ച് പെണ്‍കുട്ടികള്‍ക്ക് പിന്തുണ നല്‍കണമെന്ന് വി ഡി സതീശന്‍ ആവശ്യപ്പെട്ടു. സ്ത്രീധനം കൊടുക്കില്ലെന്ന് പെണ്‍കുട്ടികളും ആണ്‍കുട്ടികളും കര്‍ശനമായി തീരുമാനമെടുക്കണം.

    Also Read-'സ്വര്‍ണ്ണക്കടത്തിനും ഡോളര്‍ കടത്തിനും കിട്ടിയ സ്വാതന്ത്ര്യം ആഘോഷിക്കുകയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി'; രമേശ് ചെന്നിത്തല

    ജീവിതം തോറ്റു പിന്മാറാനുള്ളതെല്ലെന്നും പോരാടാനുള്ളതല്ലെന്നും പെണ്‍കുട്ടികള്‍ തീരുമാനമെടുക്കണം. ആത്മഹത്യയേക്കാള്‍ ഭേദമാണ് വിമോചനമെന്ന് പെണ്‍കുട്ടികളെ തിരുത്താന്‍ സമൂഹം തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
    Published by:Jayesh Krishnan
    First published:
    )}