• HOME
  • »
  • NEWS
  • »
  • kerala
  • »
  • OPPOSITION LEADER VD SATHEESHAN CRITICISE GOVERNMENT KM TV

'ജനങ്ങളുടെ ദുരിതം കാണാന്‍ സര്‍ക്കാരിന് കണ്ണും കാതും വേണം'; വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍

കോട്ടയത്തെ ഇരട്ട സഹോദരങ്ങളായ നസീര്‍ ഖാന്റേയും നിസാര്‍ ഖാന്റേയും ആത്മഹത്യക്കു കാരണം ബാങ്കിന്റെ ജപ്തി ഭീഷണിയാണെന്ന് ആരോപിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തിര പ്രമേയ നോട്ടീസിന്റെ ചര്‍ച്ചയിലാണ് സര്‍ക്കാരിനെതിരേ പ്രതിപക്ഷ നേതാവ് ആഞ്ഞടിച്ചത്.

 പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

  • Share this:
തിരുവനന്തപുരം: ജനങ്ങളുടെ ദുരിതം കാണാന്‍ സര്‍ക്കാരിന് കണ്ണും കാതും വേണമെന്നും ഈ സര്‍ക്കാരിന് അതില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. കോവിഡില്‍ എല്ലാം തകര്‍ന്നവരുടെ ജീവിതവും ഉപജീവനമാര്‍ഗവും നിലനിര്‍ത്താന്‍ നടപടി വേണമെന്നും കോവിഡിന്റെ സാമ്പത്തിക ആഘാതം കൊണ്ടു തകര്‍ന്നു വീണ വലിയ വിഭാഗം ജനങ്ങളെ താങ്ങി നിര്‍ത്തിയില്ലെങ്കില്‍ ആത്മഹത്യകള്‍ ആവര്‍ത്തിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ആത്മഹത്യകള്‍. അവിടെയാണ് നമ്മളും സര്‍ക്കാരും ഉണ്ടാകേണ്ടത്. ജനാധിപത്യ രീതിയില്‍ ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരിന്റെ സാനിധ്യം ഉണ്ടാകേണ്ടത് ജനങ്ങള്‍ ദുരിതം അനുഭവിക്കുമ്പോഴും സങ്കടപ്പെടുമ്പോഴുമാണ്. അവര്‍ക്ക് താങ്ങായും തണലായും കൂടെയുണ്ടാവുകയും അവരെ ചേര്‍ത്തു പിടിക്കുകയും വേണം. എന്നാല്‍ ഇവിടെ സര്‍ക്കാര്‍ അതു ചെയ്‌തോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

പ്രതിപക്ഷം നിര്‍ദേശങ്ങള്‍ വയ്ക്കുന്നത് സാധാരണക്കാര്‍ക്കു വേണ്ടിയാണ്. അവര്‍ സങ്കടങ്ങളില്‍ പെടുകയാണ്. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ അവര്‍ പാടുപെടുകയാണ്. അത് പരിഹാര മാര്‍ഗം അല്ലെന്ന് അവരെ ബോധ്യപ്പെടുത്തണം. ഞങ്ങളുണ്ടാകും കൂടെയെന്ന് അവരോട് പറയാന്‍ കഴിയണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കോട്ടയത്തെ ഇരട്ട സഹോദരങ്ങളായ നസീര്‍ ഖാന്റേയും നിസാര്‍ ഖാന്റേയും ആത്മഹത്യക്കു കാരണം ബാങ്കിന്റെ ജപ്തി ഭീഷണിയാണെന്ന് ആരോപിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തിര പ്രമേയ നോട്ടീസിന്റെ ചര്‍ച്ചയിലാണ് സര്‍ക്കാരിനെതിരേ പ്രതിപക്ഷ നേതാവ് ആഞ്ഞടിച്ചത്.

കടക്കണെയില്‍പ്പെട്ട് രണ്ടു പേര്‍ ആത്മഹത്യ ചെയ്താല്‍ സാധാരണ ഗതിയില്‍ സര്‍ക്കാരിനെ പ്രതിസ്ഥാനത്ത് നിര്‍ത്തേണ്ട കാര്യമില്ല. എന്നാല്‍ ഇവിടെ കോവിഡ് ഉണ്ടാക്കിയ സാമൂഹിക സാമ്പത്തിക പ്രത്യാഘാതങ്ങള്‍ മനസ്സിലാക്കാന്‍ വിമുഖത കാട്ടുമ്പോള്‍ സര്‍ക്കാര്‍ പ്രതിക്കൂട്ടിലാകും. അതില്‍ ചര്‍ച്ച നടത്തണമെന്ന് നേരത്തേ പ്രതിപക്ഷം ആവശ്യപ്പെട്ടതാണ്. അതിനോട് നിഷേധാക്തമക സമീപനമാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായത്. കേരളം ആത്മഹത്യാ മുനമ്പിലാണ്.

പതിനായിരക്കണക്കിന് റിക്കവറി നോട്ടീസുകളാണ് ലഭിക്കുന്നത്. എല്ലാത്തരം ബാങ്കുകളില്‍ നിന്നും റിക്കവറി നോട്ടിസുകളുണ്ട്. എല്ലാ എംഎല്‍എമാരുടെ ഓഫീസിലും ഇത്തരം പരാതികളുമായി ആളുകള്‍ എത്തുന്നുണ്ട്. ഈ റിക്കവറി നോട്ടീസുകള്‍ അടിയന്തിരമായി നിര്‍ത്തിവയക്കാനുള്ള നടപടികള്‍ സ്വകീരിക്കണം. മൊറട്ടോറിയത്തിന്റെ കാലാവധി കഴിഞ്ഞു. എല്ലാം തകര്‍ന്നു തരിപ്പണമായിരിക്കുന്ന കാലത്ത് മൂന്നുമാസം തുടര്‍ച്ചയായി പണം അടച്ചില്ലെങ്കില്‍ റിക്കവറി നോട്ടീസുകള്‍ പ്രവഹിക്കുകയാണ്. വട്ടിപ്പലിശക്കാര്‍ വീടുകലിലേക്ക് ഗൂണ്ടകളെ പറഞ്ഞുവിടുന്നു. ദ്വയാര്‍ഥ പ്രയോഗങ്ങളിലൂടെ സ്ത്രീകളെ അപമാനിക്കുന്നു. ആരാണ് ജനങ്ങള്‍ക്കൊപ്പം നില്‍ക്കേണ്ടതും അവരെ സഹായിക്കേണ്ടതും . അവരുടെ സങ്കടങ്ങളും കണ്ണീരും മാറ്റേണ്ടത് ആരാണ്. കോട്ടയ്ത്ത ഇരട്ടകള്‍ മരിച്ച സംഭവം കാണേണ്ട വന്ന അമ്മയുടെ സങ്കടം കാണേണ്ടേയെന്നും പ്രതിപക്ഷനേതാവ് ചോദിച്ചു.

കോവിഡിന്റെ ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചു. എന്നാല്‍ തെരഞ്ഞെടുപ്പിനു ശേഷം ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പൂര്‍ണമായും അവഗണന കാട്ടി. എന്തുകൊണ്ടാണ് ബാങ്കേഴ്‌സ് സമിതി വിളിച്ചു ചേര്‍ക്കാന്‍ വൈകിയത്. ഓരോ ആത്മഹത്യയും സഭയില്‍ ചര്‍ച്ച ചെയ്യാനാകുമോ. വളരെ ഗൗരവമുള്ള വിഷയമാണിത്. പണം സംഘടിപ്പിച്ച് അടയ്ക്കാനുള്ള സമയം അവര്‍ക്ക് അനുവദിക്കേണ്ടേ. ലോക് ഡൗണ്‍ അശാസ്ത്രീയമെന്ന് പ്രതിപക്ഷം പറഞ്ഞപ്പോള്‍ വലിയ പഴി കേള്‍ക്കേണ്ടി വന്നു. ഇപ്പോള്‍ സര്‍ക്കാരെടുത്ത തീരുമാനം സ്വാഗതാര്‍ഹമാണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

സംസ്ഥാനത്ത് ആത്മഹത്യാ പരമ്പരയാണെന്ന് അടിയന്തിര പ്രമേയ നോട്ടീസ് അവതരിപ്പിച്ച തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. അടച്ചിടല്‍ അനിശ്ചിതമായി നീളുമ്പോള്‍ ആത്മഹത്യകള്‍ പെരുകുകയാണ്. ഒരു മാസത്തിനുള്ളില്‍ കേരളത്തില്‍ 20 പേര്‍ ആത്മഹത്യ ചെയ്തു. മൂന്നു ദിവസത്തില്‍ ഒരു മരണം എന്ന നിലയിലാണ് കാര്യങ്ങളുടെ പോക്ക്. നസീര്‍ഖാന്റേയും നിസാര്‍ ഖാന്റേയും വീട്ടില്‍ അസമയത്തു പോലും ബാങ്ക് ഉദ്യോഗസ്ഥര്‍ പോയി ഭീഷണിപ്പെടുത്തി. അതിന്റെ മനോവിഷമത്താലാണ് ആത്മഹത്യയെന്ന് അവരുടെ അമ്മയുടെ മൊഴിയും ഉണ്ട്. 19 ലക്ഷം രൂപ വായ്പ നല്‍കിയപ്പോള്‍ അത് തിരിച്ചടയ്ക്കാന്‍ അവര്‍ക്കു കഴിവുണ്ടോയെന്ന് അന്വേഷിച്ചില്ല. അത്രയും തുക അവരി അടിച്ചേല്പിക്കുകയായിരുന്നെന്നുംതിരുവഞ്ചൂര്‍ ആരോപിച്ചു.

സര്‍ഫാസി നിയമപ്രകാരം ഏഴു മാസം മുന്‍പ് ബാങ്ക് നോട്ടീസ് അയച്ചെങ്കിലും തുടര്‍ നടപടികള്‍ സ്വീകരിച്ചിരുന്നില്ലെന്ന് സഹകരണമന്ത്രി മറുപടി പറഞ്ഞു. രണ്ടുതണ ബാങ്ക് ഉദ്യോസ്ഥര്‍ അവരുടെ വീട്ടില്‍ പോയി എന്നതു ശരിയാണ്. എന്നാല്‍ അത് അസമയത്തല്ല. യുവാക്കള്‍ ആത്മഹത്യ ചെയ്തത് ബാങ്കിന്റെ ഭീഷണി കാരണമാണോയെന്നു അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു.
Published by:Karthika M
First published:
)}