• HOME
  • »
  • NEWS
  • »
  • kerala
  • »
  • പ്രതിപക്ഷ നേതാവ് എവിടെ..അവനെ കൊല്ലും; DYFI നടത്തിയത് ആസൂത്രിത നീക്കമെന്ന് പ്രതിപക്ഷ നേതാവിന്‍റെ ഓഫീസ്

പ്രതിപക്ഷ നേതാവ് എവിടെ..അവനെ കൊല്ലും; DYFI നടത്തിയത് ആസൂത്രിത നീക്കമെന്ന് പ്രതിപക്ഷ നേതാവിന്‍റെ ഓഫീസ്

പ്രതിപക്ഷ നേതാവിനെ ആക്രമിക്കുകയെന്ന ലക്ഷ്യത്തോടെ എത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കുമെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

വി.ഡി. സതീശൻ

വി.ഡി. സതീശൻ

  • Share this:
    തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസിനുള്ളില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അതിക്രമിച്ച് കയറിയ സംഭവത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവിന്‍റെ ഓഫീസ്. അകത്ത് കയറിയവര്‍ വി ഡി സതീശനെ കൊല്ലുമെന്ന് ആക്രോശിച്ച് കല്ലെറിഞ്ഞെന്നും ഡ്യൂട്ടിയിലുള്ള പൊലീസുകാരാണ് തടഞ്ഞുവെച്ചതെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ആയുധങ്ങളുമായി കന്‍റോണ്‍മെന്‍റ് ഹൗസില്‍ അതിക്രമിച്ച് കടന്ന് പ്രതിപക്ഷ നേതാവിനെ ആക്രമിക്കുകയെന്ന ലക്ഷ്യത്തോടെ എത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കുമെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

    മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലുണ്ടായ പ്രതിഷേധത്തിനെതിരെയാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിപക്ഷ നേതാവിന്റെ വസതിയിലേക്ക് മാര്‍ച്ച് നടത്തിയത്. ഫ്ളക്സ് ബോര്‍ഡുകള്‍ നശിപ്പിച്ചും കൊടിമരങ്ങള്‍ പിഴുതെറിഞ്ഞും മാര്‍ച്ച് മുന്നോട്ട് പോകുന്നതിനിടെയാണ് എല്ലാ സുരക്ഷാ സംവിധാനങ്ങളും മറികടന്ന് അഭിജിത്, ശ്രീജിത്, ചന്തു എന്നീ പ്രവര്‍ത്തകര്‍ കന്‍റോണ്‍മെന്‍റ് ഹൗസിന്‍റെ ഗേറ്റ് ചാടി കടന്നത്.

    പ്രതിപക്ഷനേതാവിന്‍റെ ഓഫീസ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പ് 

    ഉച്ചയ്ക്ക് 12:20 ന് ആയുധങ്ങളുമായി മൂന്ന് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ കന്‍റോണ്‍മെന്‍റ് ഹൗസ് വളപ്പില്‍ അതിക്രമിച്ച് കയറി. 'പ്രതിപക്ഷ നേതാവ് എവിടെ.... അവനെ കൊല്ലും.....' എന്ന് ആക്രോശിച്ച് കന്‍റോണ്‍മെന്‍റ് ഹൗസിലേക്ക് കയറിയ അക്രമികള്‍ കല്ലെറിഞ്ഞു. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസുകാര്‍ തടയുന്നതിനിടെ മൂന്നു പേരും പിന്തിരിഞ്ഞോടി. രണ്ടുപേര്‍ പൊലീസ് എയിഡ് പോസ്റ്റും കടന്ന് പുറത്തെത്തി. മൂന്നാമനെ പൊലീസുകാര്‍ തടഞ്ഞുവെച്ചു.

    പ്രതിപക്ഷ നേതാവിന്‍റെ ഓഫീസ്, സിറ്റി പൊലീസ് കമ്മിഷണറെയും മ്യൂസിയം പൊലീസിനെയും വിവരമറിച്ചു. തുടര്‍ന്ന് പുറത്ത് നിന്ന് കൂടുതല്‍ പൊലീസ് എത്തിയ ശേഷം കന്റോണ്‍മെന്‍റ് ഹൗസ് വളപ്പില്‍ നിന്നും ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്ത് പുറത്തേക്ക് കൊണ്ടുപോയി. പ്രതിപക്ഷ നേതാവിന്‍റെ വസതിയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസുകാരെ ആക്രമികള്‍ പരിക്കേല്‍പ്പിക്കുകയും കന്‍റോണ്‍മെന്‍റ് വളപ്പിലെ ചെടിച്ചട്ടികള്‍ തകര്‍ക്കുകയും ചെയ്തു. മാരാകായുധങ്ങളുമായി കന്‍റോണ്‍മെന്‍റ് ഹൗസില്‍ അതിക്രമിച്ച് കടന്ന് പ്രതിപക്ഷ നേതാവിനെ ആക്രമിക്കുകയെന്ന ലക്ഷ്യത്തോടെ എത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കും.

    ഇ.പി ജയരാജനെതിരെ കേസെടുത്തില്ലെങ്കില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്യും; വിഡി സതീശന്‍


    കൊച്ചി: ഇ. പി ജയരാജനെതിരെ കേസെടുത്തില്ലെങ്കിൽ സ്വകാര്യ അന്യായം ഫയൽ ചെയ്യുമെന്ന് വി.ഡി സതീശൻ . ജയരാജൻ മുഖ്യമന്ത്രിയുടെ ചീഫ് സെക്യൂരിറ്റി ഓഫിസറാണോയെന്നും അദ്ദേഹം ചോദിച്ചു . വിമാനത്തിൽ മദ്യപിച്ച ഒരാളെ പോലെയാണ് ജയരാജൻ വിമാനത്തിനുള്ളിൽ പെരുമാറിയത്. എന്നാൽ മദ്യപിച്ചെന്ന് താൻ പറയില്ലെന്നും സതീശൻ പറഞ്ഞു. പ്രവർത്തകർ മദ്യപിച്ചുവെന്ന ജയരാജൻ്റെ പ്രസ്താവന കള്ളമാണ്. ജയരാജാണ് പ്രവർത്തകരെ ആക്രമിച്ചത്.

    സി പി എം നേതൃത്വത്തിലിരിക്കുന്നതും സി പി എമ്മിനെ നിയന്ത്രിക്കുന്നതും ക്രിമിനലുകളാണ്.  വിമാനത്തിനുള്ളിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പാർട്ടി സംരക്ഷിക്കുമെന്നും വി.ഡി സതീശൻ പറഞ്ഞു. വിമാനത്തിൽ മുദ്രാവാക്യം വിളിച്ചതിൻറെ പേരിൽ ആണ് പ്രവർത്തകർക്കെതിരെ  വധശ്രമത്തിന് കേസെടുത്തത്. ഇതാദ്യമായല്ല മുദ്രാവാക്യം മുഴക്കുന്നത്. എന്നാൽ അതിന് വധശ്രമത്തിന്  കേസെടുക്കുന്നത് ആദ്യമായാണ്. ഇതുകൊണ്ടൊന്നും പ്രവർത്തകരുടെ സമരവീര്യം ഇല്ലാതാകില്ലെന്നും സതീശൻ പറഞ്ഞു. താനോ സുധാകരനോ പറഞ്ഞിട്ടല്ല  പ്രവർത്തകർ പ്രതിഷേധിച്ചത്. പറഞ്ഞു വിട്ടതാണെങ്കിൽ അത് തുറന്നു പറയാനുള്ള ആർജവം തങ്ങൾക്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
    Published by:Arun krishna
    First published: