ഷാഫിയുടെ ചോര പുരണ്ട വസ്ത്രം; മർദനമേറ്റ ചിത്രം: സഭ പ്രക്ഷുബ്ധമാക്കി പ്രതിപക്ഷം

പ്രതിപക്ഷ പ്രതിഷേധം കനത്തതോടെ സ്പീക്കർ സഭ നിർത്തിവച്ച് ചേമ്പറിലേക്ക് മടങ്ങി

News18 Malayalam | news18
Updated: November 20, 2019, 11:25 AM IST
ഷാഫിയുടെ ചോര പുരണ്ട വസ്ത്രം; മർദനമേറ്റ ചിത്രം: സഭ പ്രക്ഷുബ്ധമാക്കി പ്രതിപക്ഷം
Niyamasabha
  • News18
  • Last Updated: November 20, 2019, 11:25 AM IST
  • Share this:
തിരുവനന്തപുരം: ഷാഫി പറമ്പിൽ എംഎൽഎയ്ക്ക് മർദ്ദനമേറ്റ സംഭവത്തിൽ നിയമസഭയിൽ പ്രതിഷേധവുമായി പ്രതിപക്ഷം. ഷാഫി പറമ്പിലിന്റെ ചോര പുരണ്ട വസ്ത്രങ്ങളും മർദനമേൽക്കുന്ന ചിത്രങ്ങളും പ്ലക്കാർഡുകളുമായാണ് പ്രതിപക്ഷം ഇന്ന് സഭയിലെത്തിയത്. ചോരപുരണ്ട വസ്ത്രങ്ങളും ചിത്രങ്ങളും ഉയർത്തിക്കാട്ടി പ്രതിപക്ഷം പ്രതിഷേധം ആരംഭിച്ചതോടെ സഭ പ്രക്ഷുബ്ധമായി. ഇതോടെ സഭ നിർത്തി വച്ചു.

Also Read-കെഎസ്‍യു നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷം; ഷാഫി പറമ്പിൽ എംഎൽഎക്ക് പരിക്ക്

എംഎൽഎയെ ഉൾപ്പെടെ മര്‍ദിച്ച പൊലീസ് അതിക്രമത്തെ കുറിച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നുവെങ്കിലും അനുമതി നിഷേധിച്ചു. പൊലീസ് നടപടി ആഭ്യന്തര സെക്രട്ടറി അന്വേഷിക്കുമെന്നും, കെഎസ് യു പ്രവർത്തകർ പ്രകോപനം സൃഷ്ടിച്ചുവെന്നുമുള്ള മന്ത്രി ഇ.പി.ജയരാജന്റെ വിശദീകരണം സഭയെ കൂടുതൽ കലുഷിതമാക്കി. ഇതോടെ പ്രതിപക്ഷത്തെ അ‍ഞ്ച് എംഎൽഎമാർ സ്പീക്കറുടെ ഡയസിൽ കയറി പ്രതിഷേധിച്ചു. പിന്നാലെ സഭ നിർത്തി വച്ച് സ്പീക്കര്‍ ചേമ്പറിലേക്ക് മടങ്ങുകയായിരുന്നു.

കഴിഞ്ഞ ദിവസം നിയമസഭയിലേക്ക് നടന്ന കെഎസ് യു മാർച്ചിനിടെയാണ് ഷാഫി പറമ്പിൽ എംഎൽഎ, കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് തുടങ്ങിയവർക്ക് പൊലീസ് മര്‍ദനമേറ്റത്, അതിക്രൂരമായാണ് മർദിച്ചതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
First published: November 20, 2019, 11:25 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading