HOME » NEWS » Kerala » OPPOSITION PROTEST LEGISLATVIE ASSEMBLY DISSOLVED

പ്രതിപക്ഷ ബഹളം: സഭ തുടർച്ചയായ ആറാം ദിവസവും പിരിഞ്ഞു

news18india
Updated: December 10, 2018, 10:43 AM IST
പ്രതിപക്ഷ ബഹളം: സഭ തുടർച്ചയായ ആറാം ദിവസവും പിരിഞ്ഞു
  • News18 India
  • Last Updated: December 10, 2018, 10:43 AM IST
  • Share this:
തിരുവനന്തപുരം : പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. തുടർച്ചയായ ആറാം ദിവസമാണ് പ്രതിപക്ഷ ബഹളത്തിൽ സഭ പിരിയുന്നത്.

ശബരിമല വിഷയം ഉന്നയിച്ച് തന്നെയായിരുന്നു സഭയിൽ ഇന്നും പ്രതിപക്ഷം ബഹളം ആരംഭിച്ചത്. നിരോധനാജ്ഞ പിൻവലിക്കണമെന്നും, വിഷയവുമായി ബന്ധപ്പെട്ട സഭക്കു മുന്നിൽ സത്യഗ്രഹം നടത്തുന്ന എംഎൽഎമാരുടെ സമരം അവസാനിപ്പിക്കാൻ മുന്‍കയ്യെടുക്കണമെന്നുമായിരുന്നു മുഖ്യ ആവശ്യം.

ബീഫ് കഴിക്കുന്ന ചിത്രം പങ്കുവെച്ചതിനു പിന്നാലെ ഭീഷണികള്‍; രാമചന്ദ്ര ഗുഹ ട്വീറ്റ് പിന്‍വലിച്ചു

സഭ ആരംഭിച്ച ഉടൻ തന്നെ പ്ലക്കാർഡുമേന്തി പ്രതിപക്ഷം നടുത്തളത്തിലിറങ്ങുകയായിരുന്നു. ബഹളത്തിനിടെയും ചോദ്യോത്തരവേള പുരോഗമിച്ചുവെങ്കിലും പ്രതിഷേധം കടുത്തതിനെ തുടർന്ന് ചോദ്യത്തരവേള റദ്ദാക്കി സഭ പിരിയുകയായിരുന്നു.

എല്ലാ ദിവസവും പ്രതിഷേധം നടത്തുന്നത് ശരിയല്ലെന്നും പ്രതിഷേധിക്കാൻ അവകാശം ഉള്ളത് പോലെ സഭയിൽ ചോദ്യങ്ങൾ ഉന്നയിക്കാൻ മറ്റുള്ളവർക്കും അവകാശമുണ്ടെന്ന് സ്പീക്കർ ആവർത്തിച്ച് പറയുന്നുണ്ടായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ ഡയസിന് മുന്നിൽ പ്രതിപക്ഷം ബഹളം തുടരുകയായിരുന്നു. സഭാ നടപടികളോട് സഹകരിക്കുമെന്ന് പ്രതിപക്ഷം ഉറപ്പു നൽകിയ കാര്യവും സ്പീക്കർ ഇതിനിടെ ചൂണ്ടിക്കാട്ടി.

First published: December 10, 2018, 10:37 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories