നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • തൃശൂർ കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്: സി പി എം സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയെന്ന് പ്രതിപക്ഷം

  തൃശൂർ കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്: സി പി എം സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയെന്ന് പ്രതിപക്ഷം

  ക്രമക്കേട് അറിഞ്ഞിട്ടും പൂഴ്ത്തിവച്ച നേതാക്കൾക്കെതിരെ ക്രിമിനൽ കേസ് എടുക്കാൻ ധൈര്യമുണ്ടോയെന്ന് വി.ഡി.സതീശൻ

  Karuvannur Bank scam

  Karuvannur Bank scam

  • Share this:
  തിരുവനന്തപുരം: കരുവന്നൂർ സഹകരണ ബാങ്ക്തൃശൂർ കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്: സി പി എം സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയെന്ന് പ്രതിപക്ഷം തട്ടിപ്പ് സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയെന്ന് പ്രതിപക്ഷം.  350 കോടി രൂപയുടെ ക്രമക്കേട് അറിഞ്ഞിട്ടും അത് പൂഴ്ത്തിവച്ചത് ക്രിമിനൽ കുറ്റമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ പറഞ്ഞു. നടപടിക്രമങ്ങൾ പാലിച്ചു മാത്രമേ ബാങ്ക് ഭരണസമിതി പിരിച്ചുവിടാൻ കഴിയൂവെന്നും പാർട്ടി നോക്കാതെ കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്നും സഹകരണമന്ത്രി വി എൻ വാസവൻ മറുപടി നൽകി.

  കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് പാർട്ടി അന്വേഷിച്ചാൽ മതിയോയെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. ഇത് പാർട്ടിക്കാര്യമാണോ? നാട്ടുകാരുടെ പണം എടുത്ത് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയത് എങ്ങനെ പാർട്ടിക്കാര്യമാകും. എന്തുകൊണ്ട് വകുപ്പിനെയും പൊലീസിനെയും അറിയിച്ചില്ല. പാർട്ടി സംസ്ഥാന നേതൃത്വവും മുഖ്യമന്ത്രിക്കും അറിയാമായിരുന്നോ? പാർട്ടി ജില്ലാ നേതൃത്വത്തിനും സംസ്ഥാന നേതൃത്വത്തിനും അറിയാമായിരുന്നു. 'നിങ്ങളുടെ അന്വേഷണം കഴിഞ്ഞിട്ടും 100 കോടിയുടെ തട്ടിപ്പ് നടന്നെന്നും വി.ഡി.സതീശൻ പറഞ്ഞു.

  രണ്ടു ലക്ഷം രൂപയുടെ തട്ടിപ്പിന്റെ പേരിലാണ് കോൺഗ്രസ് ഭരിക്കുന്ന തുമ്പൂർ സഹകരണ ബാങ്ക് പിരിച്ച് വിട്ടത്. 350 കോടിയുടെ തട്ടിപ്പ് നടത്തിയിട്ടും കരുവന്നൂർ സഹകരണ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടതു ഇന്നലെ മാത്രമാണ്. സത്യം അറിഞ്ഞിട്ടും പുറത്ത് പറയാതിരുന്ന പാർട്ടി നേതാക്കൾക്കെതിരെ നടപടിയെടുക്കാൻ ധൈര്യമുണ്ടോയെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. സർക്കാർ നടപടി എടുക്കില്ല. കാരണം കൊള്ളക്കാരെ സംരക്ഷിക്കുന്നവരാണെന്നും വി.ഡി.സതീശൻ ആരോപിച്ചു.

  വടക്കേ ഇന്ത്യയിൽ മാത്രം കേട്ടുകേൾവിയുള്ള കോടിക്കണക്കിന് രൂപയുടെ സഹകരണബാങ്ക് തട്ടിപ്പാണ് കരുവന്നൂരിൽ നടന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. പാവപ്പെട്ട സിഐടിയുകാരുടെയും ഓട്ടോറിക്ഷ തൊഴിലാളികളുടേയും പേരിൽ പോലും തട്ടിപ്പു നടത്തി. ക്രമക്കേട് അറിഞ്ഞിട്ടും പൂഴ്ത്തിവയ്ക്കാനും ഒതുക്കിത്തീർക്കാനുമാണ്  ഭരണസമിതിയും സിപിഎമ്മും ശ്രമിച്ചതെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. ഗോവിന്ദച്ചാമിക്ക് ആളൂർ എന്ന പോലെ എല്ലാ ക്രിമിനലുകളുടെയും വക്കാലത്തെടുക്കുന്ന സർക്കാരാണിത്.
  Also Read- തൃശൂർ കരുവന്നൂർ സഹകരണ ബാങ്കിൽ നിന്ന് വായ്പയെടുത്ത മുൻ പഞ്ചായത്ത് അംഗം ജീവനൊടുക്കിയ നിലയിൽ

  നൂറു വർഷം പഴക്കമുള്ള ബാങ്കിലാണ് കോടികളുടെ തട്ടിപ്പു നടന്നിരിക്കുന്നത്. സി പി എം പാർട്ടി നേതൃത്വത്തിന്റെ പൂർണമായ അറിവോടും പിന്തുണയോടുമാണ് ഈ കൂട്ടക്കവർച്ച അരങ്ങേറിയിരിക്കുന്നത്.  കോവിഡ് കാലത്ത് ജപ്തി നടപടികൾ പാടില്ല എന്ന നിബന്ധനകൾക്ക് വിരുദ്ധമായി ഇന്നലെ ജപ്തി നോട്ടീസ് ലഭിച്ച  മുൻ പഞ്ചായത്തംഗം ടി.എം.മുകുന്ദന്‍   ആത്മഹത്യ  ചെയ്തു. സി പിഎം ലോക്കൽകമ്മിറ്റി അംഗങ്ങളായ ബ്രാഞ്ച് സെക്രട്ടറി സുനിൽ കുമാർ, ബ്രാഞ്ച് മാനേജർ ബിജു കരിം, ബ്രാഞ്ച് സെക്രട്ടറിയും സീനിയർ അക്കൗണ്ടന്റുമായ ജിൽസൺ എന്നിവർക്കെതിരെയാണ് നടപടി എടുത്തത്. വസ്തു പണയത്തിന് സ്ഥലത്തിന്റെ മൂല്യത്തിൽ കവിഞ്ഞ വായ്പ നൽകിയാണ് ഇവർ തട്ടിപ്പ് നടത്തിയതെന്നും ഷാഫി വ്യക്തമാക്കി.

  Also Read- അർജുൻ ആയങ്കിയുടെ സുഹൃത്ത് റമീസ് അപകടത്തിൽ മരിച്ചു

  കരുവന്നൂർ സഹകരണ ബാങ്കിൽ ക്രമക്കേടുകൾ നടന്നെന്നു മന്ത്രി വി.എൻ.വാസവനും സ്ഥിരീകരിച്ചു. ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുകയാണ്. സഹകരണ വകുപ്പും അന്വേഷിച്ചു. 104.37 കോടിയുടെ ക്രമക്കേട് കണ്ടെത്തി. ഏഴ് ജീവനക്കാർ കുറ്റക്കാരാണെന്നാണ് പ്രാഥമിക കണ്ടെത്തൽ. ഇവരെ സസ്പെൻഡ് ചെയ്തു. പാർട്ടി നോക്കാതെ കുറ്റക്കാർക്കെതിരേ നടപടി എടുക്കുമെന്നും മന്ത്രി പറഞ്ഞു.
  അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
  Published by:Naseeba TC
  First published:
  )}