നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'വാസവൻ ക്ലോസ് ചെയ്ത ചാപ്റ്റർ മുഖ്യമന്ത്രി എന്തിന് തുറന്നു?'; നാർക്കോട്ടിക് ജിഹാദ് വിവാദത്തിൽ പ്രതിപക്ഷം

  'വാസവൻ ക്ലോസ് ചെയ്ത ചാപ്റ്റർ മുഖ്യമന്ത്രി എന്തിന് തുറന്നു?'; നാർക്കോട്ടിക് ജിഹാദ് വിവാദത്തിൽ പ്രതിപക്ഷം

  മതനേതാക്കൾ സമാധാത്തിന് ആഹ്വാനം നൽകിയിട്ടും മുഖ്യമന്ത്രി തന്നെ പാലാ ബിഷപിനെ തള്ളിയിട്ടും നാർക്കോട്ടിക് ജിഹാദ് വിവാദം അവസാനിക്കുന്നില്ല.

  News18

  News18

  • Share this:
  തിരുവനന്തപുരം: നാർക്കോട്ടിക് ജിഹാദ് പരാമർശത്തിൽ പാലാ ബിഷപ്പിനെ മുഖ്യമന്ത്രി തള്ളിപ്പറഞ്ഞിട്ടും തൃപ്തരാകാതെ പ്രതിപക്ഷം. വി.എൻ.വാസവൻ ക്ലോസ് ചെയ്ത ചാപ്റ്റർ മുഖ്യമന്ത്രി എന്തിനു തുറന്നെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. സർവകക്ഷി യോഗം വിളിക്കണമെന്ന് പ്രതിപക്ഷം വീണ്ടും ആവശ്യപ്പെട്ടു. ഡിവൈഎഫ്ഐയും ഈ ആവശ്യത്തെ പിന്തുണച്ചു. തിരുത്തേണ്ടത് പാലാ ബിഷപ്പാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജന്ദ്രൻ പറഞ്ഞു.

  മതനേതാക്കൾ സമാധാത്തിന് ആഹ്വാനം നൽകിയിട്ടും മുഖ്യമന്ത്രി തന്നെ പാലാ ബിഷപിനെ തള്ളിയിട്ടും നാർക്കോട്ടിക് ജിഹാദ് വിവാദം അവസാനിക്കുന്നില്ല. മുഖ്യമന്ത്രിയുടെയും സർക്കാരിന്റേയും ആത്മാർഥതയിൽ പ്രതിപക്ഷത്തിന് സംശയം ബാക്കിയാണ്. രണ്ട് സമുദായങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം വഷളാക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുമ്പോള്‍ വിഷയം നീണ്ടു പോകട്ടെയെന്ന ആഗ്രഹത്തിലാണ് സര്‍ക്കാരും സിപിഎമ്മുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആരോപിച്ചു.

  വിവാദങ്ങള്‍ അടഞ്ഞ അധ്യായമെന്നാണ് പാലാ ബിഷപ്പിനെ കണ്ടശേഷം മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞത്. വാസവന്‍ അടച്ച അധ്യായം മുഖ്യമന്ത്രി തുറന്നത് എന്നിനാണ്? ഇതില്‍ സിപിഎമ്മിനും സര്‍ക്കാരിനും കള്ളക്കളിയുണ്ട്. സമുദായ നേതാക്കളുടെ യോഗം വിളിച്ച് അവരെ ഒരു മേശയ്ക്ക് ചുറ്റുമിരുത്തി ഒറ്റദിവസം കൊണ്ട് ഈ പ്രശ്‌നം അവസാനിപ്പിക്കാം. എന്തുകൊണ്ട് സര്‍ക്കാര്‍ അത് ചെയ്യുന്നില്ലെന്നതാണ് പ്രതിപക്ഷത്തിന്റെ ചോദ്യം. വര്‍ഗീയ സംഘര്‍ഷം ഉണ്ടാകുമ്പോള്‍ അത് പരിഹരിക്കാന്‍ എന്ത് നടപടിയാണ് മുഖ്യമന്ത്രി സ്വീകരിച്ചത്? അനങ്ങാപ്പാറ നയമാണ് മുഖ്യമന്ത്രിക്കെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

  10 ദിവസം മുന്‍പ് നടത്തിയ പ്രസ്താവന വള്ളിപുള്ളി വിടാതെ മുഖ്യമന്ത്രിക്ക് ആവര്‍ത്തിക്കേണ്ടി വന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണം. പാര്‍ട്ടി സെക്രട്ടറി വിജയരാഘവനും മന്ത്രി വാസവനും പറഞ്ഞ കാര്യങ്ങള്‍ മുഖ്യമന്ത്രിയുടെ അറിവോടെ ആയിരുന്നോ? വര്‍ഗീയതയ്ക്കെതിരെ വിട്ടുവിഴ്ചയില്ലാത്ത നിലപാടാണ് പ്രതിപക്ഷത്തിന്റേത്. വര്‍ഗീയ പരാമര്‍ശങ്ങള്‍ ആര് നടത്തിയാലും മുഖത്ത് നോക്കി അത് തെറ്റാണെന്ന് പറയാന്‍ ഭയമില്ല.
  Also Read-സുധാകരന്റെ കീശയിൽ കരുണാകരനെ വിറ്റ കാശ്: മുരളീധരനും സുധാകരന്റെ കീശയിലായെന്ന് എഎ റഹീം

  ഇതില്‍ നിന്ന് രാഷ്ട്രീയ ലാഭം കൊയ്യാന്‍ ഒരു ശ്രമവും നടത്തുന്നില്ല. മുഖ്യമന്ത്രിക്ക് പ്രസ്താവന മാത്രമേയുള്ളൂ. പ്രസ്താവന നടത്താനല്ല പ്രവര്‍ത്തിക്കാനാണ് മുഖ്യമന്ത്രി ആ സ്ഥാനത്ത് ഇരിക്കുന്നത്. പ്രശ്‌ന പരിഹരത്തിനുള്ള അന്തരീക്ഷം പ്രതിപക്ഷം ഉണ്ടാക്കിയിട്ടുണ്ട്. അത് സൗഹൃദത്തിന്റേയും സ്‌നേഹത്തിന്റേയും അന്തരീക്ഷമാണ്. സര്‍ക്കാരിന് വേണമെങ്കില്‍ ആ സാഹചര്യം പ്രയോജനപ്പെടുത്താം. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും മാധ്യമങ്ങളും ഈ വിഷയം ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

  Also Read-'സമൂഹത്തിലെ വേർതിരിവ് വർധിപ്പിക്കും'; പാലാ ബിഷപ്പിനെയും താലിബാൻ അനുകൂലികളെയും തള്ളി മുഖ്യമന്ത്രി

  പച്ച വെള്ളത്തിന് തീപിടിപ്പിക്കുന്ന പ്രചരണം സമൂഹമാധ്യമങ്ങളിലെ വ്യജ അക്കൗണ്ടുകളിലൂടെ നടത്തിയിട്ടും ഇതുവരെ ഒരാള്‍ പോലും അറസ്റ്റിലായിട്ടില്ല. പച്ചയ്ക്ക് വര്‍ഗീയത പറഞ്ഞവര്‍ വീട്ടില്‍ സുരക്ഷിതരായി ഇരിക്കുന്നു. കേരളത്തില്‍ സൈബര്‍ പോലീസ് എന്തിനാണ്? ഇത്തരക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിക്ഷം നല്‍കിയ കത്തിന് മുഖ്യമന്ത്രി മറുപടി നല്‍കിയിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. സർവകക്ഷി യോഗവും സമുദായ നേതാക്കളുടെ യോഗം വിളിക്കാൻ സർക്കാർ എന്തുകൊണ്ട് തയാറാകുന്നില്ലെന്നും പ്രതിപക്ഷം ചോദിക്കുന്നു.

  സർവകക്ഷി യോഗത്തോട് സർക്കാർ മുഖം തിരിക്കില്ലെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹീം പറഞ്ഞു. സർവകഷി യോഗവും സർവമത മീറ്റിംഗും നല്ല നിലപാടാണ്. അതിനോട് സർക്കാർ മുഖം തിരിക്കില്ല. മുഖ്യമന്ത്രി തന്നെ അക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. സർവകക്ഷി യോഗം എപ്പോൾ വിളിക്കണമെന്ന് സർക്കാർ തീരുമാനിക്കും. കർദ്ദിനാൾ ക്ലീമീസ് ബാവയെ പോലുള്ളവരുടെ നിലപാടാണ് അഭിനന്ദിക്കേണ്ടത്. സംഘപരിവാറിന്റെ വർഗീയത വേവുന്ന അടുപ്പല്ല കേരളം. ചില സംഘങ്ങൾ വർഗീയ മുതലെടുപ്പ് നടത്തുകയാണ്. ഇത്തരം നീക്കങ്ങൾക്കെതിര് ഡിവൈഎഫ്ഐ ക്യാംപൈൻ സംഘടിപ്പിക്കുമെന്നും റഹീം പറഞ്ഞു.

  അതേസമയം, നിലപാട് തിരുത്തേണ്ടത് ബിഷപാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. കേരളത്തെ ഭ്രാന്താലയമാക്കരുത്. സർക്കാരിന് ഇക്കാര്യത്തിൽ ഒന്നും ചെയ്യാനില്ല. സർവകക്ഷി യോഗം വിളിക്കേണ്ട കാര്യമില്ലെന്നും സ്പർധ വളരാതിരിക്കാനാണ് ശ്രമിക്കണ്ടതെന്നും കാനം പറഞ്ഞു. പാലാ ബിഷപിന്റെ പ്രസ്താവയിൽ തമ്മിൽ തല്ലിക്കാൻ മാധ്യമങ്ങൾ നോക്കരുത് എന്ന് മുസ്ലീംലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.

  സൗഹാർദം തകർക്കുന്ന പ്രസ്താവന തന്റെ ഭാഗത്തു നിന്നുണ്ടാകില്ല. മുഖ്യമന്ത്രിയുടെ പരാമർശത്തെ കുറിച്ച് യുഡിഎഫ് യോഗത്തിനു ശേഷം പറയാമെന്നും കുഞ്ഞാലിക്കുട്ടി. സർവകക്ഷി യോഗവും മത നേതാക്കളുടെ യോഗവും വിളിക്കണമെന്ന് ആവശ്യം ശക്തമാകുമ്പോഴും അതിന്റെ ആവശ്യമെന്തെന്ന സംശയം ഇടതുമുന്നണിയിലുണ്ട്. സർവകക്ഷി യോഗമെന്ന നിർദേശം സ്വാഗതാർഹമെന്നു പറഞ്ഞെങ്കിലും യോഗം വിളിക്കാൻ മുഖ്യമന്ത്രിയും തയാറാകുന്നില്ലെന്നതും ശ്രദ്ധേയം.
  Published by:Naseeba TC
  First published:
  )}