നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കടക്ക് പുറത്തെന്ന് 'മുഖ്യമന്ത്രി പികെ ബഷീര്‍'; അടിയന്തരപ്രമേത്തിന് അനുമതി നിഷേധിച്ച് 'സ്പീക്കര്‍ ഷംസുദ്ദീന്‍'

  കടക്ക് പുറത്തെന്ന് 'മുഖ്യമന്ത്രി പികെ ബഷീര്‍'; അടിയന്തരപ്രമേത്തിന് അനുമതി നിഷേധിച്ച് 'സ്പീക്കര്‍ ഷംസുദ്ദീന്‍'

  നിയമസഭക്കുളളില്‍ അടിയന്തരപ്രമേനോട്ടീസിന് അവതരണാനുമതി നിഷേധിച്ചതോടെയാണ് പ്രതിപക്ഷം സഭാ കവാടത്തില്‍ പ്രതീകാത്മകമായി നിയമസഭ ചേര്‍ന്നത്

  UDF assembly

  UDF assembly

  • Share this:
  തിരുവനന്തപുരം: മുഖ്യമന്ത്രി വിദേശത്തേക്ക് ഡോളര്‍ കടത്തിയെന്ന സ്വര്‍ണ്ണകടത്ത് കേസ് പ്രതികളുടെ മൊഴി സഭ നിര്‍ത്തിവച്ച് ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് അടിയന്തരപ്രമേയ നോട്ടീസ് അവതരിപ്പിക്കുകയാണ് പിടി തോമസ് എംഎല്‍എ. ഭരണപക്ഷത്തെ മുള്‍മുനയില്‍ നിര്‍ത്തിയ നീക്കങ്ങള്‍ക്കിടയില്‍ മൊഴിയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ കേസ് എടുക്കണമെന്ന് പ്രതിപക്ഷ നേതാവും ആവശ്യപ്പെട്ടു. എന്നാല്‍ ആരോപണങ്ങള്‍ക്ക് മറുപടി ഇല്ലന്നും കടക്ക് പുറത്തെന്നും പ്രതിപക്ഷത്തോട്  'മുഖ്യമന്ത്രി പികെ ബഷീര്‍'. ഇതോടെ  'സ്പീക്കര്‍ എന്‍ ഷംസുദ്ദീന്‍'  അടിയന്തരപ്രമേത്തിന് അനുമതി നിഷേധിച്ചു. പിന്നാലെ പ്രതിപക്ഷം ഇറങ്ങിപ്പോയി.

  നിയമസഭ കവാടത്തില്‍ നടന്ന നാടകീയ രംഗങ്ങളാണിത്. നിയമസഭക്കുളളില്‍ അടിയന്തരപ്രമേനോട്ടീസിന് അവതരണാനുമതി നിഷേധിച്ചതോടെയാണ് പ്രതിപക്ഷം സഭാ കവാടത്തില്‍ പ്രതീകാത്മകമായി നിയമസഭ ചേര്‍ന്നത്. മുസ്ലീം ലീഗ് അംഗങ്ങളായ പികെ ബഷീര്‍ മുഖ്യമന്ത്രിയും, എന്‍ ഷംസുദ്ദീന്‍ സ്പീക്കറുമായി. സഭക്കുളളില്‍ അവതരണാനുമതി ലഭിക്കാത്ത പ്രമേയാവതാരകന്‍ പി ടി തോമസ് സഭക്കുളളിലെന്ന പോലെ ചടുലമായ നീക്കങ്ങളുമായി പ്രമേയം അവതരിപ്പിച്ചു. നിയമസഭ കവാടത്തില്‍ പ്രത്യേക സീറ്റുകള്‍ സജ്ജമാക്കി പ്രതിപക്ഷാംഗങ്ങള്‍ കേള്‍വിക്കാരായി. കോടതിയുടെ പരിഗണനയിലുള്ള കേസായതിനാല്‍ അടിയന്തര പ്രമേയം അനുവദിക്കാനാവില്ലെന്നായിരുന്നു സ്പീക്കറുടെ നിലപാട്. ഇതോടെയാണ് സഭക്കുള്ളിലെ പ്രതിഷേധം വ്യത്യസ്തരൂപത്തില്‍ അവതരിപ്പിക്കാനുള്ള തീരുമാനം.

  രാവിലെ ചോദ്യോത്തരവേള കഴിഞ്ഞപ്പോള്‍ തന്നെ പ്രതിപക്ഷം അടിയന്തരപ്രമേശനോട്ടീസ് നല്‍കിയെങ്കിലും അനുവദിക്കാനാവില്ലെന്ന് സ്പീക്കര്‍ എം ബി രാജേഷ് നിയമസഭയെ അറിയിച്ചു. പ്രതിപക്ഷ നോട്ടീസിലെ ചട്ടസംഘനം നിയമമന്ത്രി പി രാജീവും  ഉന്നയിച്ചു. എന്നാല്‍ മുമ്പും സമാനമായി കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങള്‍ സഭയില്‍ ചര്‍ച്ച ചെയ്തത് പ്രതിപക്ഷനേതാവ് വിഡി സതീശന്‍ ചൂണ്ടികാട്ടി. സഭയിലുണ്ടായിരുന്നിട്ടും മുഖ്യമന്ത്രി പിണറായി വിജയന്‍ വിഷയത്തില്‍ ഇടപെട്ടില്ല. പ്രതിപക്ഷം തങ്ങളുടെ വാദങ്ങള്‍ ശക്തമായി ഉന്നയിച്ചെങ്കിലും അടിയന്തര പ്രമേയം അനുവദിക്കാനാവില്ലെന്ന് സ്പീക്കര്‍ റൂളിങ്ങ് നല്‍കി. ഇതോടെ ഡോളര്‍വീരന്‍ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നായി പ്രതിപക്ഷ മുദ്യാവാക്യം. പിന്നാലെ സഭ ബഹിഷ്‌കരിച്ചു.

  നിയമസഭസമ്മേളനത്തിന്റെ അവസാനദിവസം മുഖ്യമന്ത്രിയുടെ രാജി ആവശ്യം ഉന്നയിച്ചാണ് പ്രതിപക്ഷം സഭ വിട്ടത്. ഒരു ഇടവേളക്ക് ശേഷം മുഖ്യമന്ത്രിയെ പ്രതികൂട്ടില്‍ നിര്‍ത്തുന്ന വിഷയം വീണ്ടും സജീവമാക്കാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വസത്തിലാണ് പ്രതിപക്ഷ ക്യാമ്പ്. നിയമസഭക്ക് പുറത്ത് വിഷയം രാഷ്ട്രീയമായി ഏറ്റെടുക്കുന്നതിന്റെ തുടക്കമായിരുന്നു നിയമസഭയിലെ പ്രതിപക്ഷ നീക്കങ്ങള്‍.

  ഇടത് സർക്കാർ നിരന്തരമായി കേന്ദ്ര ഏജൻസികളുടെ അന്വേഷണം തടസപ്പെടുത്താൻ ശ്രമിക്കുകയാണെന്ന്​ പ്രതിപക്ഷ നേതാവ്​ വി.ഡി. സതീശൻ ആരോപിച്ചു. ഇതിനായി ആദ്യം ബാലാവകാശ കമീഷനെ പറഞ്ഞുവിട്ടു. പിന്നീട്​ നിയമസഭ പ്രിവിലേജ്​ കമ്മിറ്റിയെ ദുരുപയോഗപ്പെടുത്തി. ഏറ്റവും ഒടുവിൽ കേന്ദ്ര ഏജൻസിക്കെതിരെ ജുഡീഷ്യൽ അന്വേഷണം വരെ പ്രഖ്യാപിച്ചു. എന്നാൽ, ​ഹൈക്കോടതി ഈ അന്വേഷണം റദ്ദാക്കുകയായിരുന്നുവെന്ന്​ വി.ഡി. സതീശൻ പറഞ്ഞു. കസ്റ്റംസ്​ ആക്​ടിലെ 108ാം വകുപ്പ്​ പ്രകാരമാണ്​ സ്വപ്​നയും സരിത്തും മൊഴി നൽകിയിരിക്കുന്നത്​. ഈ ഗൗരവമുള്ള കാര്യമാണ്​. നയ​തന്ത്ര പരിരക്ഷയുള്ള ഒരാളുടെ കൈവശം മുഖ്യമന്ത്രി യു.എ.ഇയിലേക്ക്​​ പാക്കറ്റ്​ കൊടുത്തു വിട്ടത്​ എന്തുകൊണ്ടാണ്​. വിമാനത്താവളം വഴി ആർക്കു വേണമെങ്കിലും ഇത്തരമൊരു പാക്കറ്റ്​ കൊണ്ടു പോകാമായിരുന്നു. എന്നിട്ടും നയതന്ത്ര പരിരക്ഷയുളളയാളുടെ കൈവശം ഇത്​ കൊടുത്ത്​ വിട്ടത്​ എന്തിനാണെന്ന്​ സതീശൻ ചോദിച്ചു.
  Published by:Anuraj GR
  First published:
  )}