Breaking | സ്വർണക്കടത്ത്, ലൈഫ് മിഷൻ: സർക്കാരിനെതിരായ പ്രതിപക്ഷത്തിന്‍റെ അവിശ്വാസപ്രമേയത്തിന് അവതരണാനുമതി

സ്പീക്കർക്കെതിരായ അവിശ്വാസപ്രമേയം അജണ്ടയിൽ ഇല്ലാത്തതിനാൽ അവതരിപ്പിക്കാൻ അനുമതി നൽകാനാകില്ലെന്ന നിലപാടാണ് സ്പീക്കർ സ്വീകരിച്ചത്

News18 Malayalam | news18-malayalam
Updated: August 24, 2020, 9:59 AM IST
Breaking | സ്വർണക്കടത്ത്, ലൈഫ് മിഷൻ: സർക്കാരിനെതിരായ പ്രതിപക്ഷത്തിന്‍റെ അവിശ്വാസപ്രമേയത്തിന് അവതരണാനുമതി
ഫയൽ ചിത്രം
  • Share this:
തിരുവനന്തപുരം: സർക്കാരിനെതിരായ പ്രതിപക്ഷത്തിന്‍റെ അവിശ്വാസപ്രമേയം നിയമസഭയിൽ അവതരിപ്പിക്കും. വി.ഡി സതീശൻ എംഎൽഎയാണ് അവിശ്വാസപ്രമേയം അവതരിപ്പിക്കുന്നത്. ധനബിൽ അവതരണത്തിനുശേഷമായിരിക്കും സർക്കാരിനെതിരായ അവിശ്വാസപ്രമേയം വി.ഡി സതീശൻ അവതരിപ്പിക്കുന്നത്.

എന്നാൽ സ്പീക്കർക്കെതിരായ അവിശ്വാസപ്രമേയത്തിന് അവതരണാനുമതി നൽകണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. സ്പീക്കർ സ്ഥാനത്തുനിന്ന് മാറ്റിവെക്കണമെന്ന ആവശ്യം പ്രതിപക്ഷം ശക്തമായ ആവശ്യം ഉന്നയിച്ചു. എന്നാൽ അജണ്ടയിൽ ഇല്ലാത്ത കാര്യങ്ങൾ അവതരിപ്പിക്കാൻ അനുമതി നൽകാനാകില്ലെന്ന നിലപാടാണ് സ്പീക്കർ സ്വീകരിച്ചത്. ഉമ്മർ എംഎൽഎയാണ് സ്പീക്കർക്കെതിരായ അവിശ്വാസപ്രമേയം കൊണ്ടുവരാനായി നോട്ടീസ് നൽകുന്നത്. സ്വർണക്കടത്ത് കേസിൽ സ്പീക്കർക്ക് സംശയകരമായ ബന്ധമുണ്ടെന്ന് ആരോപിച്ചാണ് അവിശ്വാസപ്രമേയം കൊണ്ടുവരുന്നത്.

14-ാം കേ​ര​ള നി​യ​മ​സ​ഭ​യു​ടെ ഇ​രു​പ​താം സ​മ്മേ​ള​നം ആരംഭിച്ചപ്പോൾ തന്നെ പ്രതിപക്ഷം ബാനറുകളുമായാണ് സഭയിൽ എത്തിയത്. ധ​ന​ബി​ല്‍ പാ​സാ​ക്കു​ന്ന​തു​ള്‍​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി പ​ത്തോ​ടെ​യാ​ണ് പ്ര​തി​പ​ക്ഷം കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സ​പ്ര​മേ​യം ച​ര്‍​ച്ച​യ്ക്കെ​ടു​ക്കുന്നത്. നി​യ​മ​സ​ഭാ ച​രി​ത്ര​ത്തി​ല്‍ ച​ര്‍​ച്ച​യ്ക്കെ​ടു​ക്കു​ന്ന 16-ാമ​ത്തെ അ​വി​ശ്വാ​സ​പ്ര​മേ​യ​മാ​ണി​ത്. പിണറായി സർക്കാരിനെതിരായ ആദ്യ അവിശ്വാസപ്രമേയമാണിത്.

ഇ​ന്നു രാ​ജ്യ​സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ക്കു​ന്നു​ണ്ട്. ഇ​തി​ലും സ​ഭ​യ്ക്ക​ക​ത്ത് ധ​ന​ബി​ല്‍, അ​വി​ശ്വാ​സ​പ്ര​മേ​യ ച​ര്‍​ച്ച എ​ന്നി​വ​യി​ല​ട​ക്കം വോ​ട്ടെ​ടു​പ്പി​ല്‍​നി​ന്നു വി​ട്ടു​നി​ല്‍​ക്കാ​നാ​ണ് കേ​ര​ള കോ​ണ്‍​ഗ്ര​സ്- എം ​ജോ​സ് കെ.​ മാ​ണി പ​ക്ഷം തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. യു​ഡി​എ​ഫി​ന് അ​നു​കൂ​ല​മാ​യി വോ​ട്ട് ചെ​യ്യ​ണ​മെ​ന്നു നി​ര്‍​ദേ​ശി​ച്ച്‌ യു​ഡി​എ​ഫ് ചീ​ഫ് വി​പ്പ് സ​ണ്ണി ജോ​സ​ഫ്, കേ​ര​ള കോ​ണ്‍​ഗ്ര​സി​ലെ എ​ല്ലാ അം​ഗ​ങ്ങ​ള്‍​ക്കും വി​പ്പ് ന​ല്‍​കി​യി​ട്ടു​ണ്ട്.
You may also like:Exclusive: വിദേശത്തുനിന്നും നയതന്ത്രചാനൽ വഴി മതഗ്രന്ഥങ്ങൾ കൊണ്ടുവരാൻ കഴിയുമോ? വിദേശകാര്യ മന്ത്രാലയം പറയുന്നതെന്ത്? [NEWS]മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് ഒ.കെ. വാസുവിനു നേരെ അക്രമ ശ്രമം; പിന്നിൽ ആർ.എസ്.എസ് എന്ന് ആരോപണം [NEWS] വിനായക ചതുര്‍ത്ഥി 2020| ഗണേശ വിഗ്രഹ നിമഞ്ജനം; പത്ത് നിർദേശങ്ങളുമായി തിരുവനന്തപുരം ജില്ലാഭരണകൂടം [NEWS]
അതേസമയം സ​ര്‍​ക്കാ​റി​നെ​തി​രെ പ്ര​തി​പ​ക്ഷം നോ​ട്ടീ​സ്​ ന​ല്‍​കി​യ അ​വി​ശ്വാ​സ​ പ്ര​മേ​യം ച​ര്‍​ച്ച​ ചെ​യ്യുന്ന നി​യ​മ​സ​ഭ സമ്മേളനത്തില്‍ രണ്ട് അംഗങ്ങള്‍ പങ്കെടുക്കില്ല. ഭരണപക്ഷ എം.എല്‍.എ വി.എസ്. അച്യുതാനന്ദന്‍, പ്രതിപക്ഷ എം.എല്‍.എ സി.എഫ് തോമസ് എന്നിവരാണ് ഹാജരാകാത്തത്. അനാരോഗ്യത്തെ തുടര്‍ന്നാണ് ഇവര്‍ വിട്ടുനില്‍ക്കുന്നത്.പ്രതിപക്ഷത്തിന്‍റെ അവിശ്വാസ പ്രമേയത്തെ ബി.ജെ.പി അംഗം ഒ. രാജഗോപാല്‍ പിന്തുണക്കും. എന്നാല്‍, രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ആര്‍ക്കും രാജഗോപാല്‍ വോട്ട് ചെയ്യില്ല.
Published by: Anuraj GR
First published: August 24, 2020, 9:29 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading